കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ ഭീകരാക്രമണം നടന്നെങ്കില്‍ കേരളവും ഭയക്കണം? കാരണങ്ങള്‍ ഇതാണ്

Google Oneindia Malayalam News

ഗുര്‍ദാസ്പൂര്‍: ഉത്തരേന്ത്യന്‍ സംസ്ഥാനമാണങ്കിലും പഞ്ചാബില്‍ നിന്നും തീവ്രവാദി ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അധികം പുറത്ത് വരാറില്ല. അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രശ്‌നങ്ങള്‍ പുകയുമ്പോഴും പഞ്ചാബ് ശാന്തമായിരുന്നു. ഒരു പക്ഷേ സംസ്ഥാനത്തെ ഈ സമാധാന അന്തരീക്ഷം തന്നെയാകാം ഇത്തരം ഒരു ആക്രമണത്തിന് ഭീകരരെ നയിച്ചതും. 1993ലാണ് പഞ്ചാബില്‍ അവസാനമായി ഒരു തീവ്രവാദി ആക്രമണം ഉണ്ടാകുന്നത്. അതും ഇപ്പോള്‍ ആക്രമണം നടന്ന ഗുര്‍ദാസ്പൂര്‍ ജില്ലയില്‍. അന്ന് 11 ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം കൊന്നത്

20 വര്‍ഷത്തിലേറെയായി ഭീകരാക്രമണം നടക്കാത്ത പഞ്ചാബിന്റെ മണ്ണിലേയ്ക്ക് സൈനിക വേഷം ധരിച്ച് ആ ഭീകരര്‍ എത്തിയെങ്കില്‍ പൊതുവെ ശാന്തമായ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് എന്തുകൊണ്ട് തീവ്രവാദികള്‍ എത്തിക്കൂടാ?...

 മുംബൈ ആക്രമണ മാതൃകയില്‍

മുംബൈ ആക്രമണ മാതൃകയില്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുംബൈ ആക്രമണത്തിന്റെ മാതൃകയില്‍ ചില പാക് ഭീകര സംഘടനകള്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

സ്വാതന്ത്ര്യ ദിനം അടുക്കുന്നു

സ്വാതന്ത്ര്യ ദിനം അടുക്കുന്നു

കാര്‍ഗില്‍ വിജയ് ദിവസിന് തൊട്ടു പിന്നാലെയാണ് പഞ്ചാബ്- കശ്മീര്‍ അതിര്‍ത്തിയില്‍ തീവ്രവാദി ആക്രമണം ഉണ്ടാകുന്നത്. സ്വാതന്ത്ര്യ ദിനത്തിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.

ഇറാന്‍ ബോട്ട്

ഇറാന്‍ ബോട്ട്

ഇതിനിടെ കേരളത്തിലേയ്ക്ക് എത്തിയ ഇറാനിയന്‍ ബോട്ടില്‍ നിന്നും രണ്ട് പാകിസ്താനികളെ കാണാതായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.ഈ ബോട്ടിനെപ്പറ്റിയും അതിലുണ്ടായിരുന്നവരെപ്പറ്റിയമുള്ള സംശയങ്ങള്‍ ഇതുവരേയും നീങ്ങിയിട്ടില്ല

കടല്‍ കടന്ന്

കടല്‍ കടന്ന്

അയല്‍ക്കാരായ ശ്രീലങ്കയ്ക്ക് ഇന്ത്യയോടുള്ള അടുപ്പത്തെക്കാള്‍ പാകിസ്താനുമായാണ് ഇപ്പോള്‍ സൗഹൃദം.അതിനാല്‍ തന്നെ കടല്‍ കടന്നും തീവ്രവാദികള്‍ കേരളത്തിലേയ്ക്ക് എത്താനും മുംബൈ മാതൃകയില്‍ സംസ്ഥാനത്ത് ആക്രമണം നടത്താനുമുള്ള സാധ്യത ഒരിയ്ക്കലും തള്ളിക്കളയാനാകില്ല. എന്തിനേറെ ഐസിസില്‍ പോലും മലയാളികള്‍ ഉണ്ടെന്നല്ലേ റിപ്പോര്‍ട്ട്.

English summary
South Indian States with coastal cities of possible terror attacks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X