കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവർഷം ശക്തിയാർജ്ജിക്കുന്നു:കേരളത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്:ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായതിന്റെ ഭാഗമായി വ്യാപകമായി മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇതോടെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവയുൾപ്പെടെ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്.

 കൊല്ലപ്പെട്ട ഷീബയെ ഒടുവിൽ കണ്ടത് എട്ട് മണിയോടെ: കുറ്റകൃത്യം നടന്നത് എട്ടിനും പത്തിനും ഇടയിലെന്ന് കൊല്ലപ്പെട്ട ഷീബയെ ഒടുവിൽ കണ്ടത് എട്ട് മണിയോടെ: കുറ്റകൃത്യം നടന്നത് എട്ടിനും പത്തിനും ഇടയിലെന്ന്

താരതമ്യേന മഴയ്ക്ക് സാധ്യത കുറവുള്ള ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ ഇടവപ്പാതി ആരംഭിച്ച് രണ്ടാം ദിവസത്തിൽ തന്നെ കനത്ത മഴയാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.

ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 എംഎം വരെ മഴ) അതിശക്തമായതോ (115 എംഎം മുതൽ 204.5 എംഎം വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

 rain121-1
കോഴിക്കോട് ജില്ലയിലെ വടകരയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19 സെമി മഴയാണ് ലഭിച്ചതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. കണ്ണൂരിൽ 12. 97 സെമി മഴയും ആലപ്പുഴയിൽ 4.4 സെമി മഴയും തിരുവനന്തപുരത്ത് 11.3 സെമിയുമാണ് മഴയുടെ ലഭ്യത. എന്നാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ 13.1 സെമി മഴയാണ് ലഭിച്ചിട്ടുള്ളത്. തലസ്ഥാനത്തിന് അടുത്ത പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ശക്തമായ മഴയ്ക്ക് പുറമേ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യത കണക്കിലെടുത്താണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള, കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഉരുൾപൊട്ടൽ/ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കേണ്ടതാണെന്ന് ദുരന്തനിവാരണ അതോറിറ്റി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

Recommended Video

cmsvideo
Mumbai On Alert For Cyclone Nisarga, 110 KPH Winds, 6 Feet Waves Expected | Oneindia Malayalam

ജൂൺ 03 ന് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കാസർഗോഡ് എന്നീ ജില്ലകളിലും ജൂൺ 04 ന് കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നി ജില്ലകളിലും ജൂൺ 05 ന് കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 06 ന് എറണാകുളം, ഇടുക്കി എന്നി ജില്ലകളിലും ജൂൺ 07 ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Southwest monsoon: Heavy rain reported in many parts of kerala, Orange alert declared in four districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X