കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ മാത്രമല്ല ശക്തമായ കാറ്റും സംസ്ഥാനത്തിന് ജാഗ്രത നിര്‍ദ്ദേശം, ശനിയാഴ്ച ഉച്ച മുതല്‍...

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച (11-6-2016) മുതല്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ മണിയ്ക്കൂറില്‍ 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിയ്ക്കണമെന്നും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജൂണ്‍ 16 ന് ശേഷം സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തി പ്രാപിയ്ക്കും . ഇതുവരെ സംസ്ഥാനത്ത് ലഭിച്ച മഴയില്‍ ശരാശരിയിലും ഒന്‍പത് ശതമാനം വര്‍ധനയുണ്ട് .

Rain

വയനാട് ഇടുക്കി ജില്ലകളില്‍ കാലവര്‍ഷ ലഭ്യതയില്‍ കുറവുണ്ട്. കോഴിക്കോട് ശരാശരിയിലും ഇരട്ടി മഴ ലഭിച്ചുവെന്നും നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി . ഇടുക്കി ഉള്‍പ്പടെയുള്ള ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ കനത്ത നാശം വിതച്ചു . മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു .

English summary
Southwest Monsoon over Kerala squally weather with wind speed reaching 45-55 kmph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X