'ഇതെന്തൊരു മഴ' എന്ന് പറയാനാകില്ല, മഴ ലഭ്യത 31 ശതമാനം കുറവ്, പേടിക്കാനില്ല എല്ലാം ശരിയാകും!
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതീക്ഷിച്ച് മഴയിൽ നിന്ന് 31 ശതമാനം കുറവ് രേഖപ്പെടുത്തിയെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം. ശരാശരി 426.5 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് കേരളത്തിൽ ആകെ ലഭിച്ചത് 295.7 മില്ലി മീറ്റർ മഴ മാത്രമാണ്. ജൂൺ ഒന്ന് മുതൽ 21 വരെയുള്ള കണക്കാണിത്.
എന്നാൽ ഇത്തരത്തിൽ കാലവർഷം തുടക്കത്തിൽ ദർഹബലമാകുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കാലാവസ്ഥ നിരീക്ഷണൻ കേന്ദ്രം ഡയറക്ടർ എസ് സുദേവൻ പറഞ്ഞു. രാജസ്ഥാനിലെ ഗംഗാനഗർ തെക്ക് മുതൽ കന്യാകുമാരി വരെയുള്ള ഭാഗത്തെ മർദ്ദ വ്യതിയാനമാണ് കേരളവും കൊങ്കണും അടക്കമുള്ള തീരമേഖലയിൽ മഴ ലഭിക്കാൻ കാരണം. ഇത്തവണ ഈ വ്യതിയാനത്തിൽ ഏറ്റക്കുറച്ചൽ വന്നതാണ് മികച്ച തുടക്കത്തിന് ശേഷം കാലവർഷം ദുർബലപ്പെട്ടത്.

ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിൽ
ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലാണ്. 399 മില്ലീ മിറ്റർ മഴ ലഭിക്കേണ്ട സ്ഥലത്ത് ആകെ കിട്ടിയത് 154.7 മില്ലി മീറ്റർ മഴ മാത്രമാണ്. 61 ശതമാനത്തിന്റെ കുറവാണ് വയനാട്ടിൽ രേഖപ്പെടുത്തിയത്.

ഇടുക്കിയിൽ 50 ശതമാനത്തിന്റെ കുറവ്
ഇടുക്കിയിൽ 50 ശതമാനത്തിലധികം മഴക്കുറവ് ഉണ്ടായി. 409.3 മില്ലി മീറ്റർ ലഭിക്കേണ്ടിടത്ത് ഇടുക്കിയിൽ ലഭിച്ചത് 187 മില്ലി മീറ്റർ മഴയാണ്.

മലപ്പുറത്തും പാലക്കാടും ഗണ്യമായ കുറവ്
മലപ്പുറത്തും പാലക്കാടും കാലവർഷത്തിൽ ഗണ്യമനായ കുറവ് ഉണ്ടായിട്ടുണ്ട്. മലപ്പുറത്ത് 43 ശതമാനവും പാലക്കാട് 39 ശതമാനവും മഴ കുറഞ്ഞു.

ചില ജില്ലകളിൽ ഭേദപ്പെട്ട മഴ ലഭിച്ചു
കണ്ണൂർ, കൊല്ലം, കോട്ടയം ജില്ലയിൽ ഭേദപ്പെട്ട രീതിയിൽ മഴ ലഭിച്ചിട്ടുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകേന്ദ്രത്തിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

മഴ കുറഞ്ഞത് 15 ശതമാനം മാത്രം
എറണാകുളം കോഴിക്കോട് ജില്ലകളിൽ ശരാശരിക്കടുത്ത് മഴ ലഭിച്ചു. രണ്ട് ജില്ലകളിലും ശരാശരിയെക്കാൾ 15 ശതമാനം മാത്രമാണ് മഴ കുറഞ്ഞത്.

പേടിക്കാനില്ല എല്ലാം ശരിയാകും
ജുലൈക്ക് ശേഷം മെച്ചപ്പെട്ട മഴ ലഭിച്ചാൽ ഇപ്പോഴത്തെ കുറവ് പരിഹരി്കാവുന്നതേ ഉള്ളൂ. നിലവിലെ സ്ഥിതിയിൽ ജൂൺ അവസാനത്തോടെ കേരളത്തിൽ മെച്ചപ്പെട്ട മഴ ലഭിക്കുമെന്ന് എസ് സുദേവൻ പറഞ്ഞു.

ലക്ഷദ്വീപിൽ കനത്ത മഴ
ലക്ഷദ്വീപിൽ ഇത്തവണ കനത്ത മഴയാണ് ഉണ്ടായത്. ജൂൺ ഒന്ന് മുതൽ 14 വരെയുള്ള കാലയളവിൽ കേരളത്തിൽ ലഭിക്കേണ്ട മഴയിൽ അഞ്ച് ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉണ്ടായത്.

ജലവൈദ്യുത പദ്ധതികളെ കാര്യമായി ബാധിച്ചു
കേരളത്തിലെ മഴക്കുറവ് സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളെയും കാര്യമായി ബാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications