• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇടക്കാല ആശ്വാസം: ദക്ഷിണ റെയില്‍വേയുടെ പ്രത്യേക സര്‍വീസുകള്‍!!

തിരുവനന്തപുരം: മഴക്കെടുതിയില്‍ കുടുങ്ങിയ യാത്രക്കാരെ സഹായിക്കാനുള്ള ദൗത്യവുമായി ദക്ഷിണ റെയില്‍വേ. പ്രത്യേക സര്‍വീസുകളാണ് റെയില്‍വേ ഇതിനായി ആരംഭിക്കുക. കേരളത്തിലേക്കുള്ള മംഗളൂരു എക്സ്പ്രസ്, മാവേലി, മലബാര്‍ എന്നീ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിനുകള്‍ ഓടിക്കാനുള്ള തീരുമാനത്തിലെത്തുന്നത്.

മൂന്നാറിലെ സ്കൂളിൽ നിന്ന് കാണാതായ മുഴുവൻ വിദ്യാർത്ഥികളും സുരക്ഷിതർ; വീടുകളിലെത്തിയെന്ന് പോലീസ്!

തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേയ്ക്കും സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 2.30 ന് തിര‍ുവനന്തപുരത്തുനിന്ന് സ്പെഷ്യല്‍ എക്സ്പ്രസ് തൃശൂര്‍ വരെ ഓടും. ഇതിന് പുറമേ മംഗലാപുരത്തുനിന്ന് കോഴിക്കോട്ടേക്കും 12.45ന് ഒരു ട്രെയിന്‍ ഓടും. കൂടാതെ മംഗലാപുരം- കോഴിക്കോട് പാസ‍ഞ്ചര്‍ 4.30ന് പുറപ്പെടുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചിട്ടുണ്ട്. മംഗലാപുരത്ത് നിന്ന് കോഴിക്കോട് വരെയുള്ള സ്പെഷ്യല്‍ ട്രെയിന്‍ 6.15നും പുറപ്പെടും. ഇതുവരെ ട്രെയിനുകള്‍ റദ്ദാക്കുന്ന പ്രവണതയാണുണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വേറിട്ട് മഴക്കെടുതിയ്ക്കിടെ ഗതാഗത പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികാണ് ദക്ഷിണ റെയില്‍വേ സ്വീകരിക്കുന്നത്.

ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന എറണാകുളം- ചെന്നൈ- എഗ്മോര്‍ ട്രെയിനിന് തൃപ്പൃണിത്തുറയിലും കോട്ടയത്തും ചങ്ങനാശ്ശേരിയിലും സ്റ്റോപ്പുണ്ടായിരിക്കും. ഇതിന് പുറമേ വര്‍ക്കല, തിരുവനന്തപുരം, നാഗര്‍കോവില്‍, ദിണ്ഡിഗല്‍, തിരുച്ചിറപ്പള്ളി, വില്ലുപുകരം, താംബരം എന്നീ സ്റ്റേഷനുകളിലും നിര്‍ത്തും. രാത്രി എട്ട് മണിക്കാണ് ചെന്നൈ സെന്‍ട്രല്‍- കൊല്ലം തീവണ്ടി പുറപ്പെടുന്നത്. ഈ ട്രെയിനിന് ചെന്നൈ, താംബരം, വില്ലുപുരം,നാഗര്‍കോവില്‍, ദിണ്ഡിഗല്‍, തിരുച്ചിറപ്പള്ളി, വില്ലുപുരം,എന്നിവിടങ്ങളിലും സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്നും ദക്ഷിണ റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവില്‍ നിന്ന് ശനിയാഴ്ച രാത്രി എട്ട് മണിക്ക് പുറപ്പെടുന്ന കെഎസ്ആര്‍ ബെംഗളൂരു- കൊല്ലം ട്രെയിനിന് നാഗര്‍കോവില്‍, ദിണ്ഡിഗല്‍, മധുരൈ, വില്ലുപുരം, ദിണ്ടിഗല്‍, സേലം, ജോലാര്‍പ്പേട്ട്, നാമക്കല്‍, നാഗര്‍കോവില്‍ ടൗണ്‍ എന്നീ സ്റ്റേഷനുകളിലും നിര്‍ത്തും. കൊച്ചുവേളി- ബെംഗളുരു എക്സ്പ്രസ് വൈകിട്ട് 4.45ന് സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരത്തുനിന്നുള്ള തിരുവനന്തപുരം- ചെന്നൈ എക്സ്പ്രസുകളും സര്‍വീസ് നടത്തും. നാഗര്‍കോവില്‍- തിരുനെല്‍വേലി വഴിയാണ് ഈ ട്രെയിനുകള്‍ സര്‍വീസ് നടത്തുക.

English summary
Southern Railway announced special trains to solve transportation crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X