പിടി തരാതെ തെക്കൻ കാറ്റ്- യുഡിഎഫിന് ആത്മവിശ്വാസം, അടിത്തറ ഇളകി​ല്ലെന്ന് ഇടത്

കാറ​​ും കോളും നിറഞ്ഞ അന്തരീക്ഷമായതിനാൽ തെക്കൻ ജില്ലകളിലെ തെരഞ്ഞെടുപ്പ് കാറ്റ് പിടി തരാതെ വീശുകയാണ്. ഇടതിന്റെ ഭരണത്തുടർച്ചക്ക് 2021ൽ വഴിയൊരുക്കിയ പല തെക്കൻ മണ്ഡലങ്ങൾക്കും ഇളക്കം തട്ടുമെന്ന പ്രത്യക്ഷ സൂചനകളുമുണ്ട്. കഴിഞ്ഞ തവണ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 48 സീ​റ്റി​ൽ 40 ഉം ​ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പ​മാ​യി​രു​ന്നു. അ​ന്ന്​ എ​ട്ടി​ൽ ഒതുങ്ങിയ യു​ഡി​എ​ഫ്​ ഇ​ക്കു​റി 20 മു​ത​ൽ 23 വ​രെ സീ​റ്റു​ക​ളി​ൽ​​ മേ​ൽ​കൈ സ്വ​ന്ത​മാ​ക്കി​യി​ട്ടുണ്ടെന്നാണ് അവസാന ലാപ്പിലെ ട്രെന്ഡുകൾ നൽകുന്ന സൂചന​.

ത​ദ്ദേ​ശ ജ​ന​വി​ധി​യിലും ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തിലുമാണ് യുഡിഎഫ് പ്രതീക്ഷ. ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​യും ആലപ്പുഴ, വൈക്കം തുടങ്ങിയ ഇടതുകോട്ടകളിൽ എൽഡിഎഫ് നേരിടുന്ന ആഭ്യന്തര പ്രതിസന്ധിയുമൊക്കെ യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. അ​തേ​സ​മ​യം, സീ​റ്റ് കുറഞ്ഞേക്കുമെങ്കിലും തെക്കൻ കേരളത്തിലെ അടിത്തറ ഇളകില്ലെന്ന വിശ്വാസം എൽഡിഎഫും കാത്തുസൂക്ഷിക്കുന്നു.

udf-ldf

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​വി​ഹി​തം ഈ വിശ്വാസത്തിന് ബലവുമേകുന്നു. തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിൽ നി​ല​വി​ലു​ള​ള കോ​വ​ള​ത്തി​ന്​ പു​റ​മേ വ​ർ​ക്ക​ല, അ​രു​വി​ക്ക​ര, കാ​ട്ടാ​ക്ക​ട, വ​ട്ടി​യൂ​ർ​കാ​വ​ട​ക്കം പിടിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. കാൽനൂറ്റാണ്ടിന് ശേഷം സിഎംപിയെ നിയമസഭയിലെത്തിക്കാൻ സി.പി. ജോൺ പോരാടുന്ന തിരുവനന്തപുരത്ത് യുഡിഎഫ് വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. വാ​മ​ന​പു​ര​ത്തും ചി​റ​യി​ൻ​കീ​ഴും പോരാട്ടം കടുപ്പമാണ്. ബിജെ​പി സ്വ​പ്നം കാ​ണു​ന്ന നേ​മം, ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ങ്ങ​ളിലെ ത്രി​കോ​ണ​പ്പോ​ര്​ പ്ര​വ​ച​നാ​തീ​ത​വുമാണ്.

കൊ​ല്ല​ത്തെ ആ​കെ​യു​ള്ള 11 മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​വ​ട്ടം കു​ണ്ട​റ​യി​ലും ക​രു​നാ​ഗ​പ്പ​ള​ളി​യി​ലും മാ​ത്ര​മാ​യി ഒതുങ്ങിയതി​ന്‍റെ പ​രി​ക്ക്​ തീ​ർ​ക്കാ​നി​റ​ങ്ങു​ന്ന യുഡി​എ​ഫി​ന്​ പ​ത്ത​നാ​പു​രം, കൊ​ല്ലം, ച​വ​റ എന്നിവയടക്കം അ​ഞ്ച്​ മു​ത​ൽ ആ​റ്​ വ​രെ സീ​റ്റു​ക​ളി​ൽ ഉ​റ​ച്ച പ്ര​തീ​ക്ഷ​യു​ണ്ട്. കൊ​ട്ടാ​ര​ക്ക​ര​യി​ലും കു​ന്ന​ത്തൂ​രി​ലും ഇ​ര​വി​പു​ര​ത്തും ക​ടു​ത്ത മ​ത്സ​ര​മാണ്. മൂ​ന്ന്​ മ​ന്ത്രി​മാ​ര​ട​ക്കം ഇ​ട​തു​മു​ന്ന​ണി​യു​ടെ ആ​റ്​ സി​റ്റി​ങ്​ എം​എ​ൽ​എ​മാ​ർ ജ​ന​വി​ധി തേ​ടു​ന്ന കൊല്ലത്ത് മണ്ഡലങ്ങൾ നിലനിർത്തേണ്ടത് സി​പി​എ​മ്മിന്റെ അഭിമാനപ്രശ്നം കൂടിയാണ്.

ഒ​മ്പത്​ മണ്ഡലങ്ങള​​ു​ള്ള ആ​ല​പ്പു​ഴ​യി​ൽ ഇ​ട​തു​മു​ന്ന​ണി​ക്ക്​ കാ​ര്യ​മാ​യ പ​രി​ക്കേ​ൽ​ക്കി​ല്ലെ​ന്നാണ്​ അ​വ​സാ​ന ലാപ്പിലെ വിലയിരുത്തൽ. നി​ല​വി​ൽ ഹ​രി​പ്പാ​ടൊ​ഴി​കെ എ​ട്ടി​ട​ത്തും ഇ​ട​തു​മു​ന്ന​ണി​യാ​ണ്​ കൈ​യ്യാ​ളു​ന്ന​തെ​ങ്കി​ൽ ഇ​ത്​ അ​ഞ്ചാ​യി ചു​രു​ക്കാനുള്ള കഠിന പ്രയത്നത്തിലാണ് യു​ഡി​എ​ഫ്. സിപിഎം വിട്ട ജി. ​സു​ധാ​ക​ര​ൻ യുഡിഎഫ് പിന്തുണയിൽ ജ​ന​വി​ധി തേ​ടു​ന്ന അ​മ്പ​ല​പ്പു​ഴ​യി​ലും അ​രൂ​രി​ലും കു​ട്ട​നാ​ട്ടി​ലും കാ​യം​കു​ള​ത്തു​മെ​ല്ലാം ക​ടു​ത്ത മ​ത്സ​രമാണ്. ഹ​രി​പ്പാ​ട്​ യുഡിഎഫ് ഏ​റെ കു​റെ ഉ​റ​പ്പി​ച്ച മ​ട്ടിലാണ്.

പ​ത്ത​നം​തി​ട്ട​യി​ൽ അ​ഞ്ചി​ൽ നാ​ല് മണ്ഡലങ്ങളും നേ​ടു​മെ​ന്ന​താ​ണ്​ യു​ഡി​എ​ഫ്​ ആ​ത്​​മ​വി​ശ്വാ​സം. ത​രം​ഗ​മെ​ങ്കി​ൽ തി​രു​വ​ല്ല​യും വലത്തോട്ട് തിരിയുമെന്നാണ് പ്രതീക്ഷ. ആ​റ​ൻ​മു​ള​യി​ൽ മ​ന്ത്രി വീ​ണ ജോ​ർ​ജ്ജി​​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വിവാദങ്ങളുടെയും അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​ടെയും പ്രതിഫലനമാകും.

കോ​ട്ട​യ​ത്ത്​ ഇ​രു മു​ന്ന​ണി​ക​ളും അ​ഭി​മാ​ന​പ്പോ​രാ​ട്ടത്തിലാ​ണ്. നി​ല​വി​ൽ എ​ൽ​ഡി​എ​ഫ്​ അ​ഞ്ചും യുഡിഎ​ഫ് നാ​ലും സീ​റ്റു​ക​ൾ കൈ​യ്യാ​ളു​ന്ന ഇ​വി​ടെ ​ ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്​ മ​ത്സ​രം. മ​ണ്ഡ​ല​ങ്ങ​ൾ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും മാ​റി​യാ​ലും അ​ന്തി​മ​ഫ​ല​ത്തി​ൽ 'അ​ഞ്ച്​-​നാ​ല്’, അ​ല്ലെ​ങ്കി​ൽ 'നാ​ല്​-​അ​ഞ്ച്​’ എ​ന്നി​ങ്ങ​നെ നേ​രി​യ വ്യ​ത്യാ​സ​ത്തി​ലാ​കും ഫി​നി​ഷി​ങ്. വൈ​ക്ക​ത്തും ച​ങ്ങ​നാ​ശ്ശേ​രി​യി​ലും പൂ​ഞ്ഞാ​റി​ലും കാഞ്ഞിരപ്പള്ളിയിലും ഇ​ട​തു​മു​ന്ന​ണി വ​ലി​യ​ പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്നു. ഏ​റ്റു​മാ​നൂ​രി​ൽ ക​ടു​ത്ത മ​ത്സ​രമാണ്. കോ​ട്ട​യം, ക​ടു​ത്തു​രു​ത്തി, പു​തു​പ്പ​ള്ളി, പാ​ലാ എന്നിവിടങ്ങളിലാണ് യു​ഡി​എ​ഫ്​ പ്ര​തീ​ക്ഷ​ക​ൾ. പാ​ലാ​യിലെ ജനവിധി ജോ​സ്​ കെ.​മാ​ണിയുടെയും കേ​ര​ള കോ​ൺ​ഗ്ര​സ്​ മാണി വിഭാഗത്തിന്റെയും അ​തി​ജീ​വ​ന​ത്തി​​ന്‍റെ ജാതകമെഴുത്ത് കൂ​ടി​യാ​കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+