കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത: ബുധനാഴ്ച അർധരാത്രി മുതൽ മത്സ്യബന്ധനത്തനത്തിന് വിലക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി മെയ് 31 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇത് കേരള തീരത്ത് നിന്ന് അടുത്തുള്ള പ്രദേശമായതിനാൽ ജാഗ്രത തുടരേണ്ടത് അനിവാര്യമാണ്. ഇതിന് പുറമേ മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തുമായി ഒരു ന്യൂനമർദം മെയ് 29 നോട് കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. അടിയന്തര സാഹചര്യങ്ങളിൽ 1077 എന്ന ടോൾഫ്രീ നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തെ പൊതുജനങ്ങൾക്ക് ബന്ധപ്പെടാനുള്ള സൌകര്യവുമുണ്ട്.

ഉത്ര കൊലപാതകം; മുങ്ങിയിട്ടും സൂരജിനെ കുരുക്കിയത് സഹോദരിയുടെ ഫോണിലെ സന്ദേശങ്ങള്‍

അറബിക്കടലിൽ ന്യൂനമർദത്തിന് സാധ്യത

അറബിക്കടലിൽ ന്യൂനമർദത്തിന് സാധ്യത


അറബിക്കടലിൽ ന്യൂനമർദങ്ങൾ രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് മെയ് 28 മുതൽ കേരള തീരത്തും അതിനോട് ചേർന്നുള്ള അറബിക്കടലിലുമുള്ള മൽസ്യ ബന്ധനം പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. മെയ് 28 ന് ശേഷം കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും മൽസ്യതൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഗൾഫ് ഓഫ് മാന്നാർ, പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ ബുധനാഴ്ച മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.

മടങ്ങിയെത്താൻ നിർദേശം

മടങ്ങിയെത്താൻ നിർദേശം

നിലവിൽ ആഴക്കടൽ, ദീർഘദൂര മൽസ്യബന്ധനത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നവർ മെയ് 28 രാത്രിയോടെ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ന്യൂനമർദ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നതിന് ദുരന്ത നിവാരണ അതോറിറ്റി നിർദേശമുണ്ട്.

 മുൻകരുതൽ നടപടികൾക്ക് നിർദേശം

മുൻകരുതൽ നടപടികൾക്ക് നിർദേശം

കടൽ പ്രക്ഷുബ്ധമാകുന്നതുകൊണ്ട് മൽസ്യബന്ധന നിരോധനത്തോടൊപ്പം കടലാക്രമണ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ക്യാമ്പുകൾ ഒരുക്കാനും നിർദേശിച്ചിട്ടുണ്ട്. എന്നാൽ കോവിഡ് 19 പശ്ചാത്തലത്തിൽ 'ഓറഞ്ച് ബുക്ക് 2020' ലെ മാർഗ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കേണ്ടത്. ഇക്കാര്യങ്ങൾ പൊതുജനങ്ങളെയും ജനപ്രതിനിധികളെയും അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷക്കായി മുൻകരുതൽ നിർദേശങ്ങൾ തയ്യാറാക്കി മൽസ്യബന്ധന കേന്ദ്രങ്ങളിലും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലും പ്രചരിപ്പിക്കാനും ഫിഷറീസ് വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്.

കടലാക്രമണത്തെ പ്രതിരോധിക്കാൻ

കടലാക്രമണത്തെ പ്രതിരോധിക്കാൻ


സ്ഥിരമായി കടലാക്രമണ ഭീഷണിയുള്ള മേഖലകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മണൽച്ചാക്കുകളോ ജിയോ ട്യൂബുകളോ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, ജലസേചന വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവർക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ നിലവിൽ ശക്തമായ കാറ്റ് മൂലം മരങ്ങൾ കടപൊഴുകി വീഴാനും ഇലക്ട്രിക്, ടെലിഫോൺ പോസ്റ്റുകൾ ഒടിഞ്ഞു വീഴാനും അത് മൂലമുള്ള അപകടങ്ങൾക്കും സാധ്യതയുണ്ട്. ഇത്തരത്തിൽ അപകടാവസ്ഥയിലുള്ള പോസ്റ്റുകളോ മരങ്ങളോ ശ്രദ്ധയിൽ പെട്ടാൽ കൺട്രോൾ റൂമുകളിൽ വിവരം അറിയിക്കേണ്ടതുണ്ടെന്നും നിർദേശമുണ്ട്.

Recommended Video

cmsvideo
കേരളത്തിന് വെല്ലുവിളിയായി മഴക്കാലം , എന്ത് ചെയ്യണം നമ്മൾ? | Oneindia Malayalam
 ജാഗ്രത തുടരണം

ജാഗ്രത തുടരണം


ശക്തമായ മഴ മൂലം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും മലയോര മേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ആയതിനാൽ വെള്ളപ്പൊക്ക, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ന്യൂനമർദം സ്വാധീനത്താൽ മഴ ലഭിക്കുന്ന ഘട്ടത്തിൽ പ്രത്യേക ജാഗ്രത പാലിക്കണം. ഇവിടങ്ങളിൽ ക്യാമ്പുകൾ സജ്ജീകരിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലുള്ളവർ അധികൃതർ നിർദേശിക്കുന്നതിന് അനുസരിച്ച് മാറിത്താമസിക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്. മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി വിടാനുള്ള സാധ്യതയുണ്ട് അണക്കെട്ടുകളുടെ താഴെയും നദിക്കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്.

English summary
Southwest monsoon will hit hard in several parts of Kerala from Wednesday onwards, warns Kerala Disaster Management
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X