Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് സോവറിങ് ഗോള്‍ഡ് ബോണ്ട്: എങ്ങനെ വാങ്ങാം... അറിയേണ്ടതെല്ലാം

കൊച്ചി: നിക്ഷേപകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ് എസ്‌ജെബി അഥവാ സോവറിങ് ഗോള്‍ഡ് ബോണ്ട്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ബോണ്ടാണിത്. 2015ല്‍ തുടങ്ങിയെങ്കിലും വലിയ തോതില്‍ നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെടുന്നത് ഇപ്പോഴാണ്. ഇന്ന് മുതല്‍ എസ്ജിബിയുടെ സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയിട്ടുണ്ട്. അഞ്ച് ദിവസം വില്‍പ്പന തുടരും.

24 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വിലയോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് സ്വര്‍ണ ബോണ്ടിന്റെ വില. വില്‍പ്പന തുടങ്ങുന്നതിന്റെ തൊട്ടുമുമ്പുള്ള മൂന്ന് ദിവസത്തെ വില അടിസ്ഥാനപ്പെടുത്തിയാണ് ബോണ്ട് വില നിശ്ചയിക്കുക. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ വില്‍പ്പനയാണിപ്പോള്‍. രണ്ടാംഘട്ട വില്‍പ്പന സെപ്തംബര്‍ 11 മുതല്‍ 15 വരെയാണ്. ഫിസിക്കല്‍ ഗോള്‍ഡിനേക്കാള്‍ സുരക്ഷിതമാണ് സ്വര്‍ണ ബോണ്ട്.

gold-block

ഒരു ഗ്രാം, അഞ്ച് ഗ്രാം, 10 ഗ്രാം, 100 ഗ്രാം എന്നിങ്ങനെയുള്ള അളവിലാണ് സ്വര്‍ണ ബോണ്ട് വാങ്ങാന്‍ സാധിക്കുക. നിലവില്‍ ഒരു ബോണ്ടിന്റെ വില 5926 രൂപയാണ്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി വാങ്ങുകയാണെങ്കില്‍ 50 രൂപ കുറയും. അതേസമയം, ഓഹരി എക്‌സ്‌ചേഞ്ച് വഴി സ്വര്‍ണ ബോണ്ട് വാങ്ങാനും വില്‍ക്കാനും ഏത് സമയവും സാധിക്കും.

എട്ട് വര്‍ഷത്തേക്കാണ് സ്വര്‍ണ ബോണ്ട് ആര്‍ബിഐ ഇറക്കുന്നത്. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം വലിയ ബാധ്യതകളില്ലാതെ വില്‍ക്കാന്‍ സാധിക്കും. പ്രതിവര്‍ഷം 2.5 ശതമാനം പലിശയാണ് ലഭിക്കുക. ആറ് മാസം കൂടുമ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ പലിശ ലഭ്യമാകും. വ്യക്തികള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍, ട്രസ്റ്റുകള്‍, സര്‍വകലാശാലകള്‍, കാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സ്വര്‍ണ ബോണ്ടില്‍ നിക്ഷേപിക്കാം.

ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഗ്രാം മുതല്‍ നാല് കിലോ ഗ്രാം വരെ സ്വര്‍ണ ബോണ്ടില്‍ നിക്ഷേപിക്കാം. അതേസമയം, ട്രസ്റ്റുകള്‍ക്ക് 20 കിലോഗ്രാം വരെ നിക്ഷേപിക്കാനും സാധിക്കും. പ്രധാന വാണിജ്യ ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ക്ലിയറിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ എന്നിവിടങ്ങളിലാണ് ബോണ്ട് ലഭിക്കുക.

കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന പലിശയ്ക്ക് പ്രത്യേകം നികുതി ഈടാക്കില്ല. മൊത്തം വരുമാനത്തോട് ഈ പലിശയും ചേര്‍ത്താണ് നികുതി കൊടുക്കേണ്ടത്. ഈ വേളയില്‍ ലഭിക്കുന്ന മൂലധന നേട്ടത്തിനും നികുതിയില്ല. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഗോള്‍ഡ് ബോണ്ടുകള്‍ ഏത് സമയവും വാങ്ങുകയും വില്‍ക്കുകയുമാകാം. ട്രേഡിങ് അക്കൗണ്ട്. ഡീമാറ്റ് അക്കൗണ്ട് എന്നിവ വേണം എന്നുമാത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+