കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താരാപഥം ചേതോഹരം , കാക്കാല കണ്ണമ്മ, നെഞ്ചില്‍ കഞ്ചബാണം; എസ്പിബിയുടെ എണ്ണം പറഞ്ഞ മലയാളം ഹിറ്റുകള്‍

Google Oneindia Malayalam News

എന്നെന്നും ഓര്‍ക്കാന്‍ മലയാളത്തിനും ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ് എസ്പിബി കടന്നു പോവുന്നത്. തമിഴില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ ഘട്ടത്തില്‍ തന്നെയായിരുന്നു എസ്പിബി മലയാളത്തിലേക്ക് എത്തുന്നത്. ജി ദേവരാജന്‍ മാഷായിരുന്നു എസ്പിബിയെ മലയാളാത്തിലേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുവന്നത്. പ്രേംനസീറിനെ നായകനാക്കി കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത കടല്‍പ്പാലം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്. ചിത്രത്തില്‍ വയലാര്‍ രചിച്ച് ദേവരാജന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്ന ' ഈ കടലും മറുകടലും' ആയിരുന്നു എസ്പിബിയുടെ ആദ്യ മലയാള ഗാനം.

നീല സാഗര തീരം

നീല സാഗര തീരം

പിന്നീട് നിരവധി മലയാള ചിത്രങ്ങള്‍ക്കായി നൂറിലേറെ ഗാനങ്ങള്‍ക്ക് എസ്പിബി സ്വരം പകര്‍ന്നു. 1971 ല്‍ പുറത്തിറങ്ങിയ യോഗമുള്ളവള്‍ എന്നചിത്രത്തില്‍ എസ് ജാനകിയുമായി ചേര്‍ന്ന് പാടിയ നീല സാഗര തീരം എന്ന ഗാനം എസ്പിയുടെ മലയാളത്തിലെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. എആര്‍ റഹ്മാന്‍റെ പിതാവായ ആര്‍ കെ ശേഖറായിരുന്നു ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. പിന്നീട് 1973-ല്‍ പുറത്തിറങ്ങിയ കവിത എന്ന ചിത്രത്തില്‍ കെ രാഘവന്‍ മാഷിനുവേണ്ടിയും അദ്ദേഹം പാടി

ശങ്കരാഭരണം

ശങ്കരാഭരണം

പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1977 ല്‍ ചിലങ്ക എന്ന ചിത്രത്തിലൂടെയാണ് എസ്പിബി മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. 1979 ല്‍ പുറത്തു വന്ന ശങ്കരാഭരണത്തിലെ ഗാനങ്ങള്‍ ഏവരേയും പോലെ മലയാളികളും ഏറ്റെടുത്തു. 1980-കളിലും 90 കളിലും എസ് പി ബിയുടേതായി നിരവധി ഗാനങ്ങളാണ് മലയാളത്തില്‍ പിറന്നത്. അവയില്‍ പലതും ഇന്നും മലയാളികള്‍ മൂളുന്ന ഹിറ്റ് ഗാനങ്ങളാണ്.

താരാപഥം ചേതോഹരം

താരാപഥം ചേതോഹരം

മമ്മൂട്ടിയുടെ അനശ്വരം എന്ന ചിത്രത്തിലെ ‘താരാപഥം ചേതോഹരം' ഗീതാഞ്ജലിയിലെ ഓ പ്രിയേ പ്രിയേ, എന്നീ മെലഡികളും റാംജി റാവു സ്പീക്കിങ്ങിലെ കളിക്കളം ഇത് കളിക്കളം, കിലുക്കത്തിലെ ഊട്ടിപ്പട്ടണം, ഗാന്ധര്‍വത്തിലെ നെഞ്ചില്‍ കഞ്ചബാണം, ഒരു യാത്രാമൊഴിയിലെ കാക്കാല കണ്ണമ്മ, ദോസ്തിലെ വാനം പോലെ വാനം മാത്രം, സി.ഐ.ഡി മൂസയിലെ മേനെ പ്യാര്‍ കിയാ തുടങ്ങിയ ഫാസ്റ്റ് നമ്പറുകളിലൂടെയും അദ്ദേഹം മലയാളികളുടെ മനം കവര്‍ന്നു.

Recommended Video

cmsvideo
Sp balasubrahmanyam passes away
തൂമഞ്ഞിൻ

തൂമഞ്ഞിൻ

മമ്മൂട്ടിയെ നായകനാക്കി ജോഷിയുടെ സംവിധാനത്തില്‍ 1987 ൽ പുറത്തിറങ്ങിയ ന്യൂ ഡൽഹിയിൽ തൂമഞ്ഞിൻ, അടയാളത്തിലെ ജെയിംസ് ബോണ്ട് സൂപ്പർ പവർ, മുന്നേറ്റത്തിലെ ചിരികൊണ്ട് പൊതിയും, ചന്ദ്രനുദിക്കുന്ന ദിക്കിലിലെ തെയ് ഒരു തെനവയൽ, ഡാര്‍ലിങ് ഡാര്‍ലിങ്ങിലെ ഡാര്‍ലിങ് ഡാര്‍ലിങ് തുടങ്ങിയവയും അദ്ദേഹത്തിന്‍റെ മലയാളത്തിലെ ഹിറ്റുകളില്‍ ചിലത് മാത്രമാണ്.

 40000 ത്തിലേറെ ഗാനങ്ങള്‍, 6 ദേശീയ പുരസ്കാരം, 17 ഭാഷകള്‍; സംഗീത സാഗരം സാക്ഷി, എസ്പിബി വിടപറഞ്ഞു 40000 ത്തിലേറെ ഗാനങ്ങള്‍, 6 ദേശീയ പുരസ്കാരം, 17 ഭാഷകള്‍; സംഗീത സാഗരം സാക്ഷി, എസ്പിബി വിടപറഞ്ഞു

 തുംസേ മില്‍നേ കി തമന്നാ ഹേ പ്യാർ കാ ഇരാദാ ഹേ; ബോളിവുഡ് കീഴടക്കിയ ദക്ഷിണേന്ത്യന്‍ ഗായകന്‍ തുംസേ മില്‍നേ കി തമന്നാ ഹേ പ്യാർ കാ ഇരാദാ ഹേ; ബോളിവുഡ് കീഴടക്കിയ ദക്ഷിണേന്ത്യന്‍ ഗായകന്‍

English summary
sp balasubrahmanyam best songs in malayalam/spb malayalam bests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X