• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

നിലയ്ക്കലിൽ നിന്നും തൃശൂരിലേക്ക് സ്ഥലം മാറ്റിയോ? യതീഷ് ചന്ദ്രയുടെ പ്രതികരണം ഇങ്ങനെ

 • By Goury Viswanathan
cmsvideo
  യതീഷ് ചന്ദ്രയുടെ പ്രതികരണം | Oneindia Malayalam

  നിലയ്ക്കൽ: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നതുമുതൽ സംഘർഷങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാനായി കനത്ത സുരക്ഷാവലയമാണ് പോലീസ് തീർത്തത്. തുലാമാസ പൂജകൾക്കും ചിത്തിര ആട്ട വിശേഷത്തിനും കണ്ടതുപോലെ വലിയ സംഘർഷങ്ങൾ ഇതുവരെ സന്നിധാനത്ത് ഉണ്ടായിട്ടില്ല. ശബരിമലയിടെ സമാധാനപാലനത്തിന്റെ ചുമതല എസ്പി യതീഷ് ചന്ദ്രയ്ക്കായിരുന്നു.

  സുരേന്ദ്രനെതിരെ കൂടുതല്‍ കേസുകള്‍ എടുത്തേക്കും; പോലീസില്‍ രഹസ്യനീക്കം നടക്കുന്നെന്ന് റിപ്പോര്‍ട്ട്‌

  ശബരിമലയിലെ മുഖം നോക്കാതെയുള്ള നടപടികൾ യതീഷ് ചന്ദ്രയ്ക്ക് കയ്യടി നേടിക്കൊടുത്തിരിക്കുകയാണ്. കേന്ദ്രമന്ത്രിക്ക് മുമ്പിൽ പോലും തെല്ലിട അയയാതെ നിന്ന യുവ ഐപിഎസുകാരനാണ് യതീഷ് ചന്ദ്ര. സംഘപരിവാറിന്റെ കണ്ണിലെ കരടായ യതീഷ് ചന്ദ്രയേ സന്നിധാനത്ത് നിന്ന് സ്ഥലംമാറ്റിയെന്ന തരത്തിൽ പ്രചാരണങ്ങളുണ്ടായിരുന്നു. സ്ഥാലംമാറ്റ വാർത്തകളോട് പ്രതികരണവുമായി എസ്പി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

  സോഷ്യൽ മീഡിയയിലെ താരം

  സോഷ്യൽ മീഡിയയിലെ താരം

  സോഷ്യൽ മീഡിയയിലെ താരമാണ് യതീഷ് ചന്ദ്രയിപ്പോൾ. തീർത്ഥാടകർക്ക് ദർശനം ഒരുക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും യതീഷ് ചന്ദ്ര തയ്യാറല്ല. സന്നിധാനത്ത് പോലീസ് അതിക്രമമാണെന്നും പോലീസ് രാജാണ് നടക്കുന്നതെന്നും ആരോപിക്കുന്ന സംഘപരിവാറുകാർക്ക് തിരിച്ചടിയാണ് യതീഷ് ചന്ദ്രയ്ക്കുള്ള പിന്തുണ. കഴിഞ്ഞ ദിവസം ശ്രീകോവിലിന് മുമ്പിൽ പ്രാർത്ഥിക്കാനായി എത്തിയ യതീഷ് ചന്ദ്രയോടൊപ്പം സെൽഫിയെടുക്കാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും തീർത്ഥാടകരുടെ തിരക്കായിരുന്നു. തീർത്ഥാടകർക്കും പോലീസിനെക്കുറിച്ച് പറയാൻ നല്ലതുമാത്രമേയുള്ളു.

  ശശികലയെ തടഞ്ഞു, സുരേന്ദ്രനെ അറസ്റ്റ് ചെയ്തു

  ശശികലയെ തടഞ്ഞു, സുരേന്ദ്രനെ അറസ്റ്റ് ചെയ്തു

  നിരോധനാജ്ഞ ലംഘിച്ച് രാത്രിയിൽ സന്നിധാനത്തേയ്ക്ക് പ്രവേശിക്കാൻ ശ്രമിച്ച ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ അഞ്ച് മണിക്കൂറോളം തടഞ്ഞുവച്ചതിന് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറങ്ങിയ ശശികല വീണ്ടും ശബരിമലയിലേക്ക് എത്തിയപ്പോൾ കുഴപ്പങ്ങളുണ്ടാക്കില്ലെന്ന് എഴുതി ഒപ്പിട്ട് വാങ്ങിയ ശേഷമാണ് കടത്തിവിട്ടത്. പിന്നാലെ നിരോധനാജ്ഞ ലംഘിച്ച് കടക്കാൻ ശ്രമിച്ച് കെ സുരേന്ദ്രനെയും യതീഷ് ചന്ദ്ര അറസ്റ്റ് ചെയ്യുകയായിരുന്നു.

  കേന്ദ്രമന്ത്രിയേയും വെറുതേ വിട്ടില്ല

  കേന്ദ്രമന്ത്രിയേയും വെറുതേ വിട്ടില്ല

  ശബരിമല സമരം ശക്തമാക്കാനുള്ള ബിജെപിയുടെ ഒരു തന്ത്രമായിരുന്നു കേന്ദ്രനേതാക്കളെ രംഗത്തിറക്കുക എന്നത്. എന്നാൽ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് പോലും തർക്കിച്ച് നിന്ന യതീഷ് ചന്ദ്ര ബിജെപിക്കാരുടെ തന്ത്രങ്ങൾ പൊളിച്ചടുക്കി. പൊന്‍ രാധാകൃഷ്ണന്‍ വിവാദവും കെ സുരേന്ദ്രന്റെ അറസ്റ്റുമെല്ലാം പാര്‍ട്ടിയെ വിറളി പിടിപ്പിച്ച മട്ടാണ്.

  കടന്നാക്രമണം

  കടന്നാക്രമണം

  യതീഷ് ചന്ദ്രയ്ക്കെതിരെ വ്യക്തിപരമായ കടന്നാക്രമണങ്ങളാണ് ബിജെപി നേതാക്കൾ നടത്തുന്നത്. യതീഷ് ചന്ദ്ര നമ്പർ വൺ ക്രിമിനൽ ആണെന്നും കശ്മീരിലേക്ക് അയക്കണമെന്നുമാണ് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ പറഞ്ഞത്. യതീഷ് ചന്ദ്രയെ പോലെ ഇത്ര ക്രിമിനലായ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനില്ലെന്നും യതീഷ് മൂന്നാംകിട ക്രിമിനല്‍ ആണെന്നും എഎന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. ആപ്പിൾ പോലെ തുടുത്തിരിക്കുന്ന യതീഷ് ചന്ദ്രയ്കക് കറുത്ത നിറമുള്ള പൊൻരാധകൃഷ്ണനെ കാണുമ്പോൾ വെറുപ്പാണെന്ന് വരെ എഎൻ രാധാകൃഷ്ണൻ കടന്നാക്രമിച്ചു.

  പരാതി പ്രവാഹം

  പരാതി പ്രവാഹം

  ശബരിമലയിൽ സംഘപരിവാറിനെ വരിഞ്ഞുകെട്ടിയ യതീഷ് ചന്ദ്ര ബിജെപി നേതാക്കളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള യതീഷ് ചന്ദ്രയ്ക്കെതിരെ കേന്ദ്ര പേഴ്സനൽ വകുപ്പിൽ പരാതി നൽകി. എസ്പി ചട്ടലംഘനം നടത്തിയെന്നാരോപിച്ച് കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ ലോക്സഭാ സ്പീക്കർക്കും പരാതി നൽകി.

  സ്ഥലം മാറ്റി

  സ്ഥലം മാറ്റി

  കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് അടക്കം മോശമായി പെരുമാറിയെന്ന ആരോപണത്തിന് പിന്നാലെ യതീഷ് ചന്ദ്രയെ തൃശൂരിലേക്ക് സ്ഥലംമാറ്റിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. യതീഷ് ചന്ദ്രന് പകരം തൃശൂർ റൂറൽ എസ്പി പുഷ്ക്കരൻ എത്തുമെന്നുമായിരുന്നു റിപ്പോർട്ടുകൾ.

  ചാർജ്ജെടുക്കാൻ അനുവദിക്കില്ല

  ചാർജ്ജെടുക്കാൻ അനുവദിക്കില്ല

  തൃശൂരിൽ യതീഷ് ചന്ദ്രയെ ചാർജ്ജെടുക്കാൻ അനുവദിക്കില്ലെന്ന് പ്രസ്താവനകളുമായി ബിജെപി നേതാക്കളും ഇതിന് പിന്നാലെയെത്തി. യതീഷിനെ എന്തിനാണ് തൃശൂരിൽ വെച്ചുകൊണ്ടിരിക്കുന്നത്, പിണറായി സർക്കാരിൻറെ കാലാവധി ആറുമാസമാണെന്നും എ എൻ രാധാകൃഷ്ണൻ വിമർശിച്ചു.യതീഷ് ചന്ദ്ര ബിജെപിയുടെ മുന്നില്‍ വന്ന് മാപ്പ് പറയേണ്ടി വരുമെന്ന് പിഎസ് ശ്രീധരൻ പിള്ളയും ഭീഷണി മുഴക്കി.

  പ്രതികരണം പരിഹാസം

  പ്രതികരണം പരിഹാസം

  കേന്ദ്രമന്ത്രിയോട് തർക്കിച്ചതിന് തന്നെ സ്ഥലം മാറ്റിയെന്ന വാർത്തകളോട് പരിഹാസരൂപേണയായിരുന്നു യതീഷ് ചന്ദ്രയുടെ മറുപടി. ഇപ്പോൾ നിലയ്ക്കലിലും തൃശൂരിലും താനുണ്ടെന്നായിരുന്നു യതീഷ് ചന്ദ്ര പറഞ്ഞത്. നിലയ്ക്കലിലെ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാണെന്നും എസ് പി പ്രതികരിച്ചു.

  ശബരിമലയെ തകര്‍ത്താല്‍ കണ്ണീര് കുടിക്കേണ്ടി വരും.. സജിത മഠത്തിലിനെ 'രാധ തമ്പുരാട്ടി'യാക്കി പ്രചാരണം

  English summary
  sp yatheesh chandra respond over his transfer rumour
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more