Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈ​ഗികാവശ്യം നിരസിച്ചു; കൊച്ചിയിൽ സ്പാ ജീവനക്കാരിയെ ഉടമ ആക്രമിച്ചു

കൊച്ചി: കടവന്ത്രിയിൽ ജീവനക്കാരിയെ ആക്രമിച്ച കേസിൽ സ്പാ ഉടമ അറസ്റ്റിൽ. കടവന്ത്ര മാർക്കറ്റ് റോഡിലുള്ള ലില്ലപ്പുട്ട് എന്ന സ്പായിലെ ജീവനക്കാരിയെ ആക്രമിച്ച കേസിലാണ് അജീഷ് എന്ന ആളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ലൈം​ഗിക ആവശ്യം നിരസിച്ചതിന്റെ വൈരാ​ഗ്യമാണ് ആക്രമണത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.

യുവതിയെ ശാരീരകമായി ഉപദ്രവിക്കുകയും ബീയർ കുപ്പി കൊണ്ട് തലയ്ക്കടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി രക്ഷപ്പെട്ട് ഓടുമ്പോൾ പിന്തുടർന്ന് എത്തി പ്രതി കത്തി കാട്ടി കൊല്ലുമെവ്വ് ഭീഷണിപ്പെടുത്തി. പിടിയിൽ ആ. അജീഷ് എറണാകുളം സെൻട്രൽ, അങ്കമാലി, പള്ളുരുത്തി പൊലീസ് സ്റ്റേഷനുകളിൽ ലഹരിമരുന്ന്, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതി ആണ്.

arrest

കോടതിയിൽ‌ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കടവന്ത്ര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി എം രതീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെടകർ മിഥുൻ മോഹൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി ആർ അനിൽ, കെ പി അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+