കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പൈസ് ജെറ്റ് കേരളത്തിലേക്ക് 300 വിമാന സര്‍വീസുകള്‍ നടത്തും; സര്‍ക്കാര്‍ അനുമതി നല്‍കി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റിന് കേരളത്തിലേക്ക് 300 സര്‍വീസുകള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വിദേശത്തുള്ള പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനാണിത്. സ്വകാര്യ വിമാന കമ്പനികള്‍ അനുമതി ചോദിക്കുന്നുണ്ടെന്നും അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

p

സ്‌പൈസ് ജെറ്റ് 30 ദിവസമാണ് സര്‍വീസ് നടത്തുക. ഓരോ ദിവസവും 10 സര്‍വീസുകളായിരിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച ടിക്കറ്റ് നിരക്കിന് അധികമായി വാങ്ങരുതെന്ന് നിബന്ധന സര്‍ക്കാര്‍ വച്ചിട്ടുണ്ട്. കൊറോണ രോഗമില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷമായിരിക്കും സ്‌പൈസ് ജെറ്റ് യാത്രക്കാരെ കയറ്റുക. ഇത് വിമാന കമ്പനി വച്ച നിബന്ധനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2017 ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്; ഗുജറാത്തില്‍ പൊടിപാറും!! 'ഒന്ന് അധികം' വച്ച് ബിജെപിയുടെ മൂവ്2017 ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്; ഗുജറാത്തില്‍ പൊടിപാറും!! 'ഒന്ന് അധികം' വച്ച് ബിജെപിയുടെ മൂവ്

അബൂദാബിയിലെ ഒരു സംഘടന 40 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി ചോദിച്ചിരുന്നു. അനുമതി നല്‍കിയിട്ടുണ്ട്. മലയാളികളെ കൊണ്ടുവരാനുള്ള എല്ലാ വിമാനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഇതുവരെ 40 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കി. ഇതില്‍ 14 വിമാനങ്ങളാണ് ജൂണ്‍ രണ്ട് വരെ ഷെഡ്യൂള്‍ ചെയ്തത്. ബാക്കിയുള്ളവ വരും ദിവസങ്ങളില്‍ ഷെഡ്യൂള്‍ ചെയ്യും. അത് കഴിഞ്ഞാല്‍ അടുത്ത വിമാനങ്ങള്‍ക്ക് അനുമതി നല്‍കും. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് സര്‍ക്കാര്‍ നിബന്ധന വച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഖത്തര്‍ ഉപരോധം; പുതിയ നീക്കവുമായി ഒമാനും കുവൈത്തും, റിയാദിലും ദോഹയിലും മന്ത്രിമാരെത്തിഖത്തര്‍ ഉപരോധം; പുതിയ നീക്കവുമായി ഒമാനും കുവൈത്തും, റിയാദിലും ദോഹയിലും മന്ത്രിമാരെത്തി

മലയാളികളുമായി എത്തേണ്ട ഒരു വിമാനത്തിനും അനുമതി നല്‍കാതിരുന്നിട്ടില്ല. നിബന്ധന വച്ചിട്ടില്ല. വിമാനം വരേണ്ടെന്ന് പറഞ്ഞിട്ടില്ല. കേന്ദ്രം ചോദിച്ച എല്ലാ വിമാനങ്ങള്‍ക്കും കേരളം അനുമതി നല്‍കി. വന്ദേഭാരത് മിഷന്റെ ഭാഗമായി വരുന്ന വിമാനങ്ങള്‍ കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ജൂണില്‍ 360 വിമാനങ്ങളാണ് വരേണ്ടത്. ജൂണ്‍ 10 വരെ 36 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തത്. ബാക്കിയുള്ളവ ഷെഡ്യൂള്‍ ചെയ്തിട്ടില്ല. വിചാരിച്ച പോലെ ഷെഡ്യൂള്‍ ചെയ്യാന്‍ കേന്ദ്രത്തിന് സാധിക്കുന്നില്ല എന്നാണ് മനസിലാകുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

മുനയൊടിഞ്ഞ് ചൈനയുടെ പോരാട്ടം; 'കറുത്ത മുഖമുള്ള ഡോക്ടര്‍' വിടവാങ്ങി, പ്രതിഷേധവുമായി ജനങ്ങള്‍മുനയൊടിഞ്ഞ് ചൈനയുടെ പോരാട്ടം; 'കറുത്ത മുഖമുള്ള ഡോക്ടര്‍' വിടവാങ്ങി, പ്രതിഷേധവുമായി ജനങ്ങള്‍

English summary
Space Jet to operate 300 services to Kerala; State Government Approved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X