'പാവം കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുത്; അവർ എത്ര വലിയ നേതാവായാലും', കുറിപ്പമായി ഡോ. എസ്എസ് ലാൽ
നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി ഉളളപ്പോഴും സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കാൻ കോൺഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. കെ സുധാകരൻ മുതൽ എൽദോസ് കുന്നപ്പിള്ളി വരെയുളള നേതാക്കൾ ഇടഞ്ഞ് നിൽക്കുകയാണ്. സീറ്റില്ലാത്തതിനാൽ രാജി വെച്ചവരും രാജി വെയ്ക്കാൻ ഒരുങ്ങുന്നവരും ഉണ്ട്.
കോൺഗ്രസ് ത്രിശങ്കുവിൽ നിൽക്കെ കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുതെന്ന് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മുൻ യുഡിഎഫ് സ്ഥാനാർത്ഥിയും ആരോഗ്യവിദഗ്ധനുമായ ഡോ. എസ്എസ് ലാൽ.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' പാവം കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുത്. ഒരുപാട് വലിയ നേതാക്കളുടെ ത്യാഗങ്ങൾ കൊണ്ട് കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടി. എന്നാൽ ആ വലിയ നേതാക്കളുടെ വലിയ ത്യാഗങ്ങളേക്കാൾ വലുതാണ് സാധാരണ കോൺഗ്രസ് പ്രവർത്തകൻ്റെ ഒരു ചെറിയ പ്രവർത്തനം പോലും എന്ന് ഒരു നേതാവും മറക്കരുത്.

പകൽ കൂലിപ്പണി ചെയ്തിട്ട് ബാക്കി സമയം സ്വന്തം വിയർപ്പിൻ്റെ കൂലിയെടുത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന മണ്ഡലം പ്രസിഡൻ്റുമാരുടെയും ബൂത്ത് പ്രസിഡൻ്റ്മാരുടെയും പാർട്ടിയാണ് ഇന്ന് കോൺഗ്രസ്. അവരുടെ സ്വപ്നങ്ങളിൽപ്പോലും അധികാരത്തിൻ്റെ ബോർഡ് വച്ച വെള്ള ഇന്നോവ കാറുകൾ ഇല്ല. അവരുടെ ചിന്തകളിൽ പാർട്ടി മാത്രമാണുള്ളത്.
ജനാധിപത്യത്തിൽ താൽപര്യമില്ലാത്ത, അക്രമത്തിൽ മാത്രം വിശ്വാസമുള്ള, സിപിഎമ്മിനോടും പോഷക സംഘടനകളോടും പൊരുതിയാണ് കേരളത്തിൽ ഓരോ കോൺഗ്രസുകാരനും/കാരിയും അവരവരുടെ പ്രദേശങ്ങളിൽ/ പ്രസ്ഥാനങ്ങളിൽ പിടിച്ചുനിൽക്കുന്നത്. കോൺഗ്രസ് ആഭിമുഖ്യമുള്ള സംഘടന നയിക്കുന്നതിനാലോ അതിൽ പ്രവർത്തിക്കുന്നതിനാലോ ഒരു വർഷം പല പ്രാവശ്യം സ്ഥലം മാറ്റപ്പെടുന്ന സർക്കാർ ജീവനക്കാർ നാട്ടിലുണ്ട്. കോൺഗ്രസുകാരായതിനാൽ ചെറുതും വലുതുമായ സ്ഥാപനങ്ങൾ പൂട്ടേണ്ടി വന്ന മനുഷ്യരുണ്ട്.
കോൺഗ്രസുകാരെ ഉപദ്രവിക്കാൻ ഇപ്പോൾ ബി.ജെ.പിയും കൂടിയുണ്ട്. ഈ രണ്ട് പാർട്ടികളുടെയും മുന്നിൽ നിവർന്ന് നിന്ന് താൻ കോൺഗ്രസാന്നെന്ന് പറയുന്നവനാ/ളാണ് കേരളത്തിലെ ധൈര്യമുള്ള രാഷ്ട്രീയ പ്രവർത്തകർ. രാഷ്ട്രീയ പ്രവർത്തനത്തിനിടയിലെ സഹനത്തിൻ്റെ തഴമ്പുകൾ കാട്ടി നേതാവായി വളർന്ന് വലിയ പദവികൾ നേടിയ ശേഷം നിസാര കാരണത്തിന് പാർട്ടി വിട്ട നേതാക്കളുണ്ട്. ഒരു സീറ്റിന് വേണ്ടി ഒരു നിമിഷം കൊണ്ട് മറ്റൊരു പാർട്ടിയിലേയ്ക്ക് ചാടാൻ ചില നേതാക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. അതിന് കഴിയാത്തത് സാധാരണ പാർട്ടി പ്രവർത്തകർക്ക് മാത്രമാണ്. ഒരു പ്രലോഭനത്തിനും വഴങ്ങാത്ത പാർട്ടി പ്രവർത്തകർ. അവർ ശ്വസിക്കുന്നതുപോലും കോൺഗ്രസിന് വേണ്ടിയാണ്.
ചുമര് ബുക്ക് ചെയ്യാനും വെളളയടിക്കാനും വെയിലുകൊണ്ട് നടക്കുന്ന കോൺഗ്രസുകാരൻ യു.ഡി.എഫ് ഭരണം തിരികെ വരാൻ ആഗ്രഹിക്കുന്നു. യു.ഡി.എഫ് ഭരണം വന്നാൽ സുരക്ഷയല്ലാതെ മറ്റൊന്നും സ്വന്തമായി നേടാനില്ലാത്തവരാണ് അവർ. സാധാരണ കോൺഗ്രസ് പ്രവർത്തകൻ്റെ മനസ്സിനെ ഒരു നേതാവും വേദനിപ്പിക്കരുത്. അവർ എത്ര വലിയ നേതാവായാലും''.
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
കേരളത്തെ ബിഗ് ബൗസ് ഹൗസിനോടുപമിച്ച് അഖില്‍ മാരാര്‍, 'എല്ലാവരും എനിക്ക് തന്നെ വോട്ട് ചെയ്യും' -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
'നിങ്ങളുടെ സ്വന്തം പിണറായി വിജയന്...' വോട്ടര്‍മാരെ പേരെടുത്ത് വിളിച്ച് ധര്‍മടത്ത് മുഖ്യമന്ത്രിയുടെ കത്ത് -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ













Click it and Unblock the Notifications