സ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ കൈമാറി
കല്‍പ്പറ്റ: വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മടക്കിമല പ്രദേശത്ത് പ്രവര്‍ത്തിച്ച് വരുന്ന സ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം ഡെ.സൂപ്രണ്ട് ഓഫ് പോലീസ് പ്രിന്‍സ് എബ്രഹാം കല്‍പ്പറ്റ നിര്‍വഹിച്ചു. എം.സി.ത്വല്‍ഹത്ത് അധ്യക്ഷത വഹിച്ചു. ടി.കെ.സിദ്ദീഖ് സ്വാഗതം പറഞ്ഞു.വയനാട് ജില്ലാ ധനകാര്യ പരിശോധന വിഭാഗം മേധാവി എ.കെ.ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മുട്ടില്‍ ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ് മെമ്പര്‍ എം.ഭരതന്‍, മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഒന്നാംവാര്‍ഡ് മെമ്പര്‍ എം.ബബിതാ രാജീവന്‍, മുത്തലിബ് ബാഖവി, അഡ്വ.എം.സി.എം.ജമാല്‍, കബീര്‍ പൈക്കാടന്‍, സജീവന്‍ പോക്കാട്ട്, ഉനൈസ് പാപ്പിനിശ്ശേരി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് എസ്.എസ്.എല്‍.സി.,ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

കൂടാതെ എ.ബി.ഭവ്യ, എം.ബി.ബി.എസ്. പരീക്ഷ ഒന്നാം ക്ലാസ്സോടു കൂടി പാസായതിനും, വയനാട്ടില്‍ നിന്നും ആദ്യമായി കമ്പനി സെക്രട്ടറിയായി അംഗത്വം നേടിയ ലുക്ക്മാന്‍ സാദിക്കിനും, 2018-ല്‍ ദുബായിലെ അബുദാബിയില്‍ വെച്ച് നടന്ന ഏഷ്യന്‍ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയം നേടിയ അലോഷ്യസ് കെ ജോഷിയേയും ഉപഹാരം നല്‍കി ആദരിച്ചു. മുസ്തഫ കടവന്‍ ചടങ്ങിന് നന്ദിയും പറഞ്ഞു.
ക്യാപ്ഷന്‍
സ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം ഡെ.സൂപ്രണ്ട് ഓഫ് പോലീസ് പ്രിന്‍സ് എബ്രഹാം കല്‍പ്പറ്റ നിര്‍വഹിക്കുന്നു.












Click it and Unblock the Notifications