Get Updates
Get notified of breaking news, exclusive insights, and must-see stories!

ആതിരയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ചികിത്സാചെലവ് മുഴുവന്‍ ഏറ്റെടുക്കുമെന്ന് സ്പീക്കറുടെ ഉറപ്പ്

മലപ്പുറം: കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആതിരയുടെ ചികിത്സാചെലവ് മുഴുവന്‍ ലഭ്യമാക്കി നല്‍കുമെന്നു സ്ഥലം എം.എല്‍.എയും നിയമസഭാ സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണന്റെ ഉറപ്പ്. ആതിരയുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാനായി സ്പീക്കര്‍ ഇന്നലെ നേരിട്ടെത്തിയാണ്ചികിത്സക്കാവശ്യമായ മുഴുവന്‍ സഹായവും ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയത്.


എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആതിരയുടെ ചികിത്സക്കായി സര്‍ക്കാര്‍ സഹായമെത്തിക്കാന്‍ നേരത്തെ തന്നെ സ്പീക്കര്‍ രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ധനസഹായം കൊണ്ട് മാത്രം കൊച്ചു ആതിരയുടെ ചികിത്സ മുന്നോട്ട് പോകില്ലെന്ന ഘട്ടം വന്നതോടെയാണ് സ്പീക്കര്‍ നേരിട്ടെത്തി കാര്യങ്ങള്‍ തിരക്കിയത്. കിഡ്‌നിമാറ്റിവെക്കല്‍ ശസ്ത്രക്രിയ ഏറ്റവും കുറഞ്ഞ ചെലവില്‍ നടത്തുന്നതിനുള്ള ആശുപത്രി ഏതെന്ന് കണ്ടെത്തുന്നതിനും, സര്‍ക്കാര്‍ സഹായത്തിനുമപ്പുറം പൊതുജന പങ്കാളിത്തത്തോടെയുള്ള ചികിത്സാ ധനസമാഹരണത്തിന് മുന്നിട്ടിറങ്ങാനാണ് സ്പീക്കറുടെ തീരുമാനം.

athira

ആതിരയുമായി സംസാരിക്കുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

പൊന്നാനി ഈഴുവത്തിരുത്തി ഈശ്വരമംഗലം സ്വദേശിയായ ചാക്കേത്തുവളപ്പില്‍ സത്യന്‍, പ്രിയ ദമ്പതികളുടെ നാലു കുട്ടികളില്‍ രണ്ടാമത്തെ മകളായ ആതിരക്ക് പത്തുവര്‍ഷം മുമ്പ് തന്നെ രക്താര്‍ബുധം കണ്ടെത്തിയിരുന്നു. ജന്മനാ അസുഖങ്ങള്‍ വിട്ടൊഴിയാതെ ആതിരയുടെ കൂട്ടിനുണ്ടായിരുന്നു. തുടര്‍ന്ന് 4-ാം വയസില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് രക്താര്‍ബുധമാണെന്ന് സ്ഥിരീകരിച്ചത്.


രക്താര്‍ബുധം സുഖപ്പെടുത്താനുള്ള നെട്ടോട്ടത്തിലായി പിന്നീട് കൂലിപ്പണിക്കാരനായ അച്ഛന്‍ സത്യന്‍. പത്ത് വര്‍ഷത്തോളമായി ചികിത്സ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് അണുബാധ പിടിപെട്ടത്. അണുബാധ കരളിനെ ബാധിച്ചതോടെ കരള്‍ മാറ്റി വെക്കുക മാത്രമാണ് ഏക ആശ്രയം. ഫ്‌ലക്‌സ് ബോര്‍ഡ് ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്ന സത്യന് ലിവര്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായുള്ള ഭാരിച്ച തുക കണ്ടെത്തുക എന്നത് സ്വപ്നം മാത്രമാണ്.40 ലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയക്ക് ഉദാരമതികളുടെ സഹായം മാത്രമാണ് ഏക പ്രതീക്ഷ.

രണ്ട് സെന്റ് ഭൂമിയില്‍ ഷീറ്റ് മോത്ത് മറച്ച വീട്ടില്‍ മക്കളെയും നെഞ്ചോട് ചേര്‍ത്ത് കിടക്കുന്ന സത്യന്റെയും മകള്‍ ആതിരയുടെയും കണ്ണീര് തുടക്കാന്‍ ഉദാരമതികള്‍ കനിയുമെന്ന പ്രതീക്ഷ മാത്രമാണുള്ളത്.


സഹായങ്ങൾ കേരള ഗ്രാമീൺ ബാങ്ക് വട്ടംകുളം ശാഖ അക്കൗണ്ട് നമ്പർ 40 225 1004105 14 ഐ.എഫ്.എസ്.കോഡ്. KLGB0040225, പൊന്നാനി ഫെഡറൽ ബാങ്കിലെെ അക്കൗണ്ട് നമ്പറായ 402 25 1363 01 00160232 IFSC FDRL0001363.എന്ന നമ്പറിൽ അയക്കുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+