സുരാജിന്‍റെ അവാര്‍ഡ്,ജൂറിയുടെ ധിക്കാരം;സ്പീക്കര്‍
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിലെ വിവാദങ്ങള്‍ അവസാനിയ്ക്കുന്നില്ല. സുരാജിന് ഹാസ്യ നടനുള്ള പുരസ്‌ക്കാരം നല്‍കിയതെ ജൂറിയുടെ ധിക്കാരമാണെന്ന് സ്പീക്കര്‍ ജീ കാര്‍ത്തികേയന്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയ്‌ക്കെതിരെ പരസ്യമായി രംഗത്െത്തുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ് ജി കാര്‍ത്തികേയന്‍.
ദേശീയ അവാര്‍ഡ് ജേതാവിനെ മികച്ച ഹാസ്യ താരമാക്കിയത് തെറ്റായിപ്പോയെന്നും അദ്ദേഹം. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സുരാജിനെ സംസ്ഥാന അവാര്‍ഡില്‍ മികച്ച ഹാസ്യ താരത്തിനുള്ള അവാര്‍ഡ് നല്‍കിയെന്ന് ആരോപണങ്ങള്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ തന്നെ ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇതിനെത്തുടര്‍ന്ന് രാഷ്ട്രീയ രംഗത്ത് നിന്ന് കാര്യമായ പ്രതികരണങ്ങള്‍ ഒന്നും തന്നെയുണ്ടായില്ല. മലയാള സിനിമയില്‍ ഇടക്കാലത്ത് അതിന്റെ ചിത്രത്തെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളിലും ജി കാര്‍ത്തികേയന്‍ സജീവമായിരുന്നു.
ജൂറിമാരുടെ അഭിപ്രായങ്ങള്‍ വ്യത്യസ്തമായിരിയ്ക്കുമെന്നും ഓരോരുത്തരുടേയും നിലപാടുകളാണ് മികച്ച അഭിനേതാക്കളെ കണ്ടെത്തുന്നതിന് വേണ്ടി മാനദണ്ഡമാക്കുന്നതെന്ന് അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications