കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരുക്കാനുറച്ച്: ചെന്നിത്തലയ്ക്കും കെഎം ഷാജിയ്ക്കും എതിരെ അന്വേഷണത്തിന് സ്പീക്കറുടെ അനുമതി

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫിനെ മുഴുവന്‍ സമ്മര്‍ദ്ദത്തിലാഴ്ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയുളള അന്വേഷണത്തിന് സ്പീക്കറുടെ അനുമതി. കെഎം ഷാജി എംഎല്‍എയ്‌ക്കെതിരെയുള്ള അന്വേഷണത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

ചെന്നിത്തലയുടെ കാര്യം പരുങ്ങലില്‍; പണം പിരിച്ചതിന് ബാര്‍ ഉടമകളുടെ മൊഴി തെളിവ്... ചെന്നിത്തലയുടെ കാര്യം പരുങ്ങലില്‍; പണം പിരിച്ചതിന് ബാര്‍ ഉടമകളുടെ മൊഴി തെളിവ്...

ആരാണ് ബിജു രമേശ്... മാണിയെന്ന അതികായനെ വീഴ്ത്തി; അടുത്തത് ചെന്നിത്തല...? അറിയാം ചരിത്രംആരാണ് ബിജു രമേശ്... മാണിയെന്ന അതികായനെ വീഴ്ത്തി; അടുത്തത് ചെന്നിത്തല...? അറിയാം ചരിത്രം

പ്രതിപക്ഷത്തെ രണ്ട് എംഎല്‍എമാര്‍ ഇപ്പോള്‍ തന്നെ അറസ്റ്റിലാണ്. അതിന് പിറകെയാണ് പ്രതിപക്ഷ നേതാവ് തന്നെ കുരുക്കിലായിരിക്കുന്നത്. രാഷ്ട്രീയ നീക്കമെന്നാണ് യുഡിഎഫ് ഇതിനെ വിമര്‍ശിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാര്‍ കോഴ

ബാര്‍ കോഴ

ബാര്‍ കോഴ കേസില്‍ ബാര്‍ ഉടമയായ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലില്‍ ആണ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണം. ഒരു കോടി രൂപ ചെന്നിത്തല കോഴ കൈപ്പറ്റി എന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ഇതേ കുറിച്ചാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.

രഹസ്യ പരിശോധന

രഹസ്യ പരിശോധന

ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് വിജിലന്‍സ് പ്രാരംഭ പരിശോധനയും രഹസ്യ പരിശോധനയും നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട് എന്ന് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.

സ്പീക്കര്‍ അനുവദിച്ചു

സ്പീക്കര്‍ അനുവദിച്ചു

പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം നടത്തണമെങ്കില്‍ സ്പീക്കറുടേയും ഗവര്‍ണറുടേയും അനുമതി വേണ എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗവര്‍ണറുടെ അനുമതി വേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറില്‍ നിന്ന് അനുമതി തേടിയത്. സ്പീക്കര്‍ ഇപ്പോള്‍ അനുമതി നല്‍കുകയും ചെയ്തിരിക്കുകയാണ്.

കെഎം ഷാജിയ്‌ക്കെതിരെ

കെഎം ഷാജിയ്‌ക്കെതിരെ

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആണ് മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയ്‌ക്കെതിരെ പുതിയ അന്വേഷണം. ഇതിനും സ്പീക്കര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഷാജിയ്‌ക്കെതിരെ പ്ലസ് ടു കോഴക്കേസില്‍ അന്വേഷണം നടന്നുവരികയാണ്.

യുഡിഎഫ് പ്രതിസന്ധി

യുഡിഎഫ് പ്രതിസന്ധി

യുഡിഎഫിന്റെ പ്രധാന ഘടകകക്ഷികളില്‍ ഒന്നായ മുസ്ലീം ലീഗിന്റെ രണ്ട് ജനപ്രതിനിധികള്‍ ഇപ്പോള്‍ തന്നെ അറസ്റ്റിലാണ്. പാലാരിവട്ടം പാലം കേസില്‍ വികെ ഇബ്രാഹിം കുഞ്ഞും ജ്വല്ലറി തട്ടിപ്പ് കേസില്‍ എംസി ഖമറുദ്ദീനും ആണ് അറസ്റ്റിലായത്. അതിന് പിറകെയാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവിനും കെഎം ഷാജിയ്ക്കും എതിരെയുള്ള അന്വേഷണം.

 വരാനിരിക്കുന്നു

വരാനിരിക്കുന്നു

ഇതുകൊണ്ട് തീരുന്നില്ല കാര്യങ്ങള്‍. എംഎല്‍എമാരായ വിഡി സതീശന്‍, അന്‍ര്‍ സാദത്ത് എന്നിവര്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ കാര്യത്തില്‍ സ്പീക്കറില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ല. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പിടി തോമസ് എംഎല്‍എയ്‌ക്കെതിരേയും അന്വേഷണം നടക്കുകയാണ്.

ജനപ്രതിനിധികള്‍

ജനപ്രതിനിധികള്‍

അധികാരത്തിലുള്ള ജനപ്രതിനിധികള്‍ക്കെതിരെയാണ് ഈ നടപടികളും അന്വേഷണങ്ങളും എന്നതാണ് യുഡിഎഫിനെ പ്രതിസന്ധിയില്‍ ആക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ ഒരുപാട് ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട് എങ്കിലും സര്‍ക്കാരിന്റെ ഭാഗമായ ആരും തന്നെ ഇതുവരെ പ്രതിപ്പട്ടികയില്‍ പെട്ടിട്ടില്ല എന്നതും യുഡിഎഫിന് തിരിച്ചടിയാണ്.

കാത്തിരുന്നു കാണാം

കാത്തിരുന്നു കാണാം

എന്തായാലും നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കേരളത്തിലെ രാഷ്ട്രീയ രംഗം കൂടുതല്‍ ചൂടുപിടിക്കുമെന്ന് ഉറപ്പാണ്. സോളാര്‍ കേസുമായി ബന്ധപ്പെട്ട ലൈംഗികാരോപണം കേസുകളിലും നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ അത് കോണ്‍ഗ്രസിന് കൂടുതല്‍ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

ക്ഷേമ പെൻഷൻ; എൽഡിഎഫ് സർക്കാർ നൽകിയത് 27417 കോടി രൂപ,യുഡിഎഫിന് മറുപടിയുമായി തോമസ് ഐസക്ക്ഷേമ പെൻഷൻ; എൽഡിഎഫ് സർക്കാർ നൽകിയത് 27417 കോടി രൂപ,യുഡിഎഫിന് മറുപടിയുമായി തോമസ് ഐസക്

പെരിയ കേസിൽ സിബിഐ; മുഖ്യമന്ത്രിയുടെ മുട്ടിടിക്കുന്നു, ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമെന്ന് മുല്ലപ്പള്ളിപെരിയ കേസിൽ സിബിഐ; മുഖ്യമന്ത്രിയുടെ മുട്ടിടിക്കുന്നു, ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമെന്ന് മുല്ലപ്പള്ളി

English summary
Speaker gives consent for investigation against Ramesh Chennithala and KM Shaji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X