കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്നയുമായി ബന്ധമുണ്ടെന്ന് സ്പീക്കർ തന്നെ സമ്മതിച്ചു; ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് എം ഉമ്മര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷത്തിന്‍റെ പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യുന്നു. യുഡിഎഫിലെ എം ഉമ്മറാണ് സ്പീക്കര്‍ക്കെതിരായ പ്രമേയം അവതരിപ്പിച്ചത്. ഗുരുതരപരായ ആരോപണങ്ങളാണ് പ്രമേയത്തില്‍ സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം ആരോപിക്കുന്നത്. ജനാധിപത്യത്തിൻ്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസ്സും യശസ്സും ഉയർത്തിപ്പിടിക്കുന്നതിനും അതിൻറെ ഔന്നത്യം കാത്തുസൂക്ഷിക്കുന്നതിനും ബാധ്യസ്ഥനായ സ്പീക്കർ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതിൽ തീർത്തും പരാജയപ്പെട്ടെന്നും പ്രമേയത്തില്‍ പറയുന്നു.

ഇത്തരത്തില്‍ പദവിയുടെ മഹത്വത്തിന് നിരക്കാത്ത പ്രവര്‍ത്തിയുണ്ടായ സ്പീക്കറെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നതിന് സഭ തീരുമാനിക്കണമെന്നും പ്രതിപക്ഷം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. 'തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാറേജിൽ സ്വർണം കടത്തിയെന്ന അതീവ ഗുരുതരവും രാജ്യദ്രോഹപരവുമായ കേസിലെ പ്രതികളായ എൻഐഎ സംശയിക്കുന്ന കുറ്റവാളികളുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണനുള്ള വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും സ്വർണക്കടത്ത് കേസിലെ ഒരു പ്രതിയുടെ വർക്ക് ഷോപ്പ് ഉദ്ഘാടനത്തിനും അതുമായി ബന്ധപ്പെട്ട ചടങ്ങുകളിലും സ്പീക്കറുടെ സാന്നിധ്യവും നിയമസഭയുടെ അന്തസ്സിനും ഔന്നത്യത്തിനും മാന്യതയ്ക്കും നിരക്കാത്തതുമാണ്.'-പ്രമേയത്തില്‍ പറയുന്നു.

 page

'കേസിൽ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാൻ പോകുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് കേരളസമൂഹം കേട്ടത്. നിയമസഭയിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ ഇ- നിയമസഭ, സഭാ ടിവി, ഫെസ്റ്റിവൽ ഓൺഡെമോക്രസി തുടങ്ങിയ പരിപാടികളിലെ ധൂർത്തും അഴിമതിയും ഇന്ന് ചർച്ചാ വിഷയമാണ്. മുമ്പ് മറ്റൊരു സ്പീക്കർക്കുമെതിരേ ഇത്തരം ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നിട്ടില്ല. ജനാധിപത്യത്തിൻ്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസ്സും യശസ്സും ഉയർത്തിപ്പിടിക്കുന്നതിനും അതിൻറെ ഔന്നത്യം കാത്തുസൂക്ഷിക്കുന്നതിനും ബാധ്യസ്ഥനായ സ്പീക്കർ അദ്ദേഹത്തിൻറെ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതിൽ തീർത്തും പരാജയപ്പെട്ടതിനാൽ ശ്രീരാമകൃഷ്ണനെ നിയമസഭാ സ്പീക്കർ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതിന് ഈ സഭ തീരുമാനിക്കുന്നു.'- എന്നുമാണ് പ്രതിപക്ഷ പ്രമേയം.

Recommended Video

cmsvideo
കേരളത്തെ അപമാനിച്ചു; അഴിമതിയും ധൂർത്തും നടത്തിയ ആളാണ് സ്പീക്കറെന്ന് ചെന്നിത്തല

പ്രമേയം അവതരിപ്പിച്ചുകൊണ്ട് എം ഉമ്മറും സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി. സ്വപ്നയുമായി ബന്ധമുണ്ടെന്ന് സ്പീക്കർ തന്നെ സമ്മതിച്ചാണ്. മാധ്യമവാർത്തകൾക്കെതിരെ സ്പീക്കർ നിയമ നടപടി സ്വീകരിച്ചില്ല. സ്പീക്കറെ ജയിലിലടക്കാനോ അദ്ദേഹത്തിന്റെ അന്തസിനെ തരംതാഴ്ത്താനോ അല്ല പ്രമേയം അവതരിപ്പിക്കുന്നത്. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലിരുന്ന് 1 ബില്യൺ ഡോളർ ജയിക്കാം; അമേരിക്കൻ ലോട്ടറികൾ കളിക്കേണ്ടതെങ്ങനെ?

English summary
speaker himself admitted that it was related to swapna suresh; M Ummer made serious allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X