കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജഗോപാല്‍ വിഷയത്തില്‍ സ്പീക്കര്‍ക്ക് വീഴ്ച്ചയില്ലെന്ന് കെസി ജോസഫ്, മര്യാദ പാലിച്ചില്ലെന്ന് ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: കര്‍ഷക നിയമത്തില്‍ നിയമസഭ പാസാക്കിയ പ്രമേയത്തെ ഒ രാജഗോപാല്‍ പിന്തുണച്ചതും പിന്നീട് തിരുത്തിയതിലും വിമര്‍ശനവുമായി കെസി ജോസഫ്. സംഭവത്തില്‍ സ്പീക്കര്‍ക്ക് വീഴ്ച്ച പറ്റിയെന്നത് തെറ്റാണ്. അദ്ദേഹത്തിന് വീഴ്ച്ചയൊന്നും സംഭവിച്ചിട്ടില്ല. അദ്ദേഹം വ്യക്തമായി തന്നെ ചോദിച്ചിരുന്നു, പ്രമേയത്തെ അനുകൂലിക്കുന്നവരുണ്ടോയെന്ന്. ആ സമയത്ത് രാജഗോപാല്‍ കൈ ഉയര്‍ത്തി കാണിച്ചു. എതിര്‍ക്കുന്നവരുണ്ടോ എന്നും സ്പീക്കര്‍ ചോദിച്ചിരുന്നു. അപ്പോള്‍ ആരും കൈ പൊക്കി കാണിക്കുകയും ചെയ്തില്ലെന്നും കെസി ജോസഫ് പറഞ്ഞു.

1

രാജഗോപാല്‍ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദം പക്ഷേ രാഷ്ട്രീയമാണ്. ഒരുപക്ഷേ ബിജെപിയിലെ സമ്മര്‍ദത്തെ തുടര്‍ന്നായിരിക്കും രാജഗോപാല്‍ നിലപാട് മാറ്റിയതെന്നും കെസി ജോസഫ് പറഞ്ഞു. സ്പീക്കര്‍ നിയമത്തെ എതിര്‍ക്കുന്നവരുണ്ടോ അനുകൂലിക്കുന്നവരുണ്ടോ എന്ന് വേറിട്ട് ചോദിച്ചില്ലെന്നാണ് രാജഗോപാല്‍ പറഞ്ഞത്. അദ്ദേഹത്തിനെതിരെ വിമര്‍ശനം രൂക്ഷമായപ്പോഴാണ് സ്പീക്കറെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമമുണ്ടായത്. രാജഗോപാലിന്റെ നിലപാടില്‍ പ്രതിസന്ധിയിലായതോടെ ചാനല്‍ ചര്‍ച്ചകളില്‍ കഴിഞ്ഞ ദിവസം പങ്കെടുക്കേണ്ടെന്നും ബിജെപി തീരുമാനിച്ചിരുന്നു. പറയാന്‍ കൃത്യമായ മറുപടികളില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറിയത്.

അതേസമയം രാജഗോപാലിനെ പിന്തുണച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. രാജഗോപാല്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്ത് തന്നെയാണ് സംസാരിച്ചത്. ചട്ടപ്രകാരം ഡിവിഷന്‍ ചോദിക്കാനുള്ള സാമാന്യ മര്യാദ സ്പീക്കര്‍ കാണിച്ചില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൂടുതല്‍ ചര്‍ച്ചകള്‍ സ്പീക്കറുടെ നടപടിയെ കുറിച്ച് ഉയര്‍ന്നു വരണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. രാജഗോപാല്‍ പക്ഷേ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതിനെ കുറിച്ച് സുരേന്ദ്രന്‍ കൃത്യമായി മറുപടി നല്‍കിയിട്ടില്ല.

നേരത്തെ നിയമത്തെ എന്തുകൊണ്ടാണ് രാജഗോപാല്‍ എതിര്‍ത്തതെന്ന് തനിക്കറിയില്ലെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. നിയമത്തിനെതിരെ രാജഗോപാല്‍ ഇതുവരെ അതൃപ്തി അറിയിച്ചിട്ടില്ല. പ്രതികരണം വിശദമായി പഠിച്ച ശേഷം പ്രതികരിക്കാമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. താന്‍ പൊതുജന അഭിപ്രായം മാനിച്ചാണ് പ്രമേയത്തെ എതിര്‍ക്കാതിരുന്നതെന്നും, കേരളത്തിന് ഒരൊറ്റ അഭിപ്രായമാണെന്ന് പുറത്തുവരട്ടെ എന്നുമായിരുന്നു രാജഗോപാല്‍ നിയമസഭയില്‍ നിന്ന് പുറത്തുവന്നപ്പോള്‍ പറഞ്ഞത്.

English summary
speaker keep the rule in ordinance against farm bill, kc joseph rejects rajagopal's claim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X