Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള വര്‍ഗീയ ശക്തികള്‍; ഒറ്റപ്പെടുത്തണമെന്ന് സ്പീക്കര്‍

കണ്ണൂര്‍ : കേരളത്തില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പാലക്കാട് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീഷം അട്ടിമറിക്കാനാണ് ശ്രമം . ആലപ്പുഴയില്‍ ആ ശ്രമം നടത്തി പരാജയപ്പെട്ടപ്പോള്‍ മറ്റൊരു സ്ഥലം തെരഞ്ഞെടുത്തിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

വ്യാപകമായി സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കമാണിത് . ഇതിനു പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള വര്‍ഗീയ ശക്തികളാണ്. വര്‍ഗീയ വിഭജനം സൃഷ്ടിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത് . മറ്റെല്ലാ ശ്രമങ്ങളും നടത്തി പരാജയപ്പെട്ട് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ , വര്‍ഗീയ വിഭജനം തീവ്രമാക്കി നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ്. ഇവര്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് .

Recommended Video

cmsvideo
    പാലക്കാട് നടന്ന ഇരട്ടക്കൊലപാതകത്തിൽ മുഖാമുഖം നില്‍ക്കുന്നത് തീവ്രവാദ സ്വഭാവമുളള രണ്ട് വര്‍ഗീയ ശക്തികളെന്ന് സ്പീക്കർ
    mb rajesh

    കൊല്ലാനും മരിക്കാനും തയാറുള്ള സംഘങ്ങളെ പരിശീലനത്തിലൂടെ വാര്‍ത്തെടുത്തിരിക്കയാണ്. പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം തന്നെ, സമാധാന കാംക്ഷികളായ ജനങ്ങള്‍ ഒന്നടങ്കം മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും അടിത്തറയില്‍ ഉറച്ചു നിന്നുകൊണ്ട് ഇവരെ ഒറ്റപ്പെടുത്താന്‍ രംഗത്തിറങ്ങണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

    അതേസമയം, പോപ്പുലര്‍ ഫ്രണ്ട് , ആര്‍ എസ് എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷ്നല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ. മണികണ്ഠന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമൊ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട് .

    പൊതു സ്ഥലങ്ങളില്‍ യോഗങ്ങളൊ, പ്രകടനങ്ങളൊ,ഘോഷയാത്രകളൊ പാടില്ല. ഇന്ത്യന്‍ ആമ്സ് ആക്ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യന്‍ എക്സിപ്ലോസീവ് ആക്ട് 1884 സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഉഹപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടുളളതല്ലായെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല .

    ഇതിനിടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ബി ജെ പി നേതാക്കള്‍ അടക്കം ശക്തമായ വിമര്‍ശനവുമായാണ് രംഗത്തെത്തുന്നത്. സംസ്ഥാന സര്‍ക്കാരും പൊലീസും തീവ്രവാദികള്‍ക്ക് ആളുകളെ കൊല്ലാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണ് പാലക്കാടും ആലപ്പുഴ ആവര്‍ത്തിക്കാന്‍ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.

    അക്രമം പാലക്കാട് ജില്ല മുഴുവന്‍ വ്യാപിപ്പിക്കാന്‍ പോപ്പുലര്‍ഫ്രണ്ട് നടത്തിയ ശ്രമങ്ങള്‍ പൊലീസ് അവഗണിച്ചു. മേലാമുറി എന്ന സ്ഥലം നേരത്തെ വര്‍ഗീയ സംഘര്‍ഷമുണ്ടായ സ്ഥലമാണ്. എന്നിട്ടും പൊലീസ് ജാഗ്രത കാണിച്ചില്ല. ഇതാണ് പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് കാരണം. ഒരു കേസിലും പ്രതിയല്ലാത്ത നിരപരാധിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണത്തിന് കാരണം പൊലീസിന്റെ അലംഭാവമാണ്.

    ആലപ്പുഴയിലും അഭിഭാഷകനായ ബി ജെ പി നേതാവിനെ പട്ടാപകല്‍ കൊല ചെയ്തത് പൊലീസിന്റെ അനാസ്ഥ കാരണമാണ്. ആയുധമേന്തിയ ക്രിമിനലുകള്‍ കേരളമാകെ റോന്ത് ചുറ്റുന്ന കാര്യം അറിഞ്ഞിട്ടും പൊലീസ് എന്ത് ചെയ്തു? കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്ന് തരിപ്പണമായി കഴിഞ്ഞു. ഭീകരവാദ സംഘടനകള്‍ക്ക് മുമ്പില്‍ പൊലീസ് മുട്ടുമടക്കുകയാണ്. ആഭ്യന്തരവകുപ്പ് സമ്പൂര്‍ണമായും പരാജയപ്പെട്ടു കഴിഞ്ഞതായും സുരേന്ദ്രന്‍ പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+