ഡ്രൈവറെക്കൊണ്ട് ചെരുപ്പഴിപ്പിച്ച് സ്പീക്കര്‍ എന്‍ ശക്തന്... ഇത് കേരളത്തില്‍ തന്നെയോ?
തിരുവനന്തപുരം: ഉദ്യോഗസ്ഥരെ കൊണ്ട് ചെരുപ്പഴിപ്പിയ്ക്കുന്ന ജനപ്രതിനിധികളെ കുറിച്ചും കീഴുദ്യോഗസ്ഥരെക്കൊണ്ട് ചെരുപ്പഴിപ്പിയ്ക്കുന്ന മേലുദ്യോഗസ്ഥരെ കുറുച്ചുമൊക്കെ ഒരു പാട് വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. അവയെല്ലാം വലിയ വിവാദവും ആയിരുന്നു. നമ്മുടെ കേരളത്തില്‍ അങ്ങനെയൊന്നും സംഭവിയ്ക്കില്ല എന്നായിരുന്നു വിശ്വാസം.
എന്നാല്‍ കേരത്തെ മൊത്തം ലജ്ജിപ്പിയ്ക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കാരണം ആ ചിത്രത്തിലുള്ളത് നമ്മുടെ നിയമസഭ സ്പീക്കര്‍ എന്‍ ശക്തനാണ്. തന്റെ കാലിലെ ചെരുപ്പഴിയ്പ്പിയ്ക്കുന്നത് ഡ്രൈവറെ കൊണ്ടും.
ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ടാണ് താന്‍ ഡ്രൈവറെ കൊണ്ട് ചെരുപ്പഴിപ്പിച്ചത് എന്നാണ് സ്പീക്കര്‍ നല്കുന്ന വിശദീകരണം. തന്റെ ആരോഗ്യപ്രശ്നങ്ങള്‍ എല്ലാവര്ക്കും അറിയാമെന്നും അദ്ദേഹം പറയുന്നു.

വിളവെടുപ്പിനിടെ
നിയമസഭവളപ്പില്‍ സ്പീക്കറുടെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പിനിടെയാണ് സംഭവം. സ്പീക്കറുടെ നെല്‍കൃഷിയെ വാനോളം പുകഴ്ത്തിയ മുഖ്യധാരാ മാധ്യമങ്ങളില്‍ മിക്കതിലും പക്ഷേ ഈ വാര്‍ത്ത ഉണ്ടായിരുന്നില്ല.

ചെരുപ്പഴിയ്ക്കാന്
നെല്ല് കൊയ്തതിന് ശേഷം കറ്റ മെതിയ്ക്കാന്‍ പോകുന്പോള്‍ സ്പീക്കര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഡ്രൈവര്‍ ചെരുപ്പഴിച്ചുകൊടുത്തത് എന്നാണ് റിപ്പോര്‍ട്ട്.

പത്രങ്ങളില്‍ ഒന്നാം പേജ്
മാധ്യമം പത്രത്തിലെ ഫോട്ടോഗ്രാഫറായ ഹാരിസ് കുറ്റിപ്പുറവും മെട്രോ വാര്‍ത്തയുടെ ഫോട്ടോഗ്രാഫര്‍ കെബി ജയചന്ദ്രനും ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. രണ്ട് പത്രങ്ങളിലും ഇത് ഒവ്വാം പേജില്‍ അച്ചടിച്ചുവന്നു.

മുഖ്യധാര
മുഖ്യധാര പത്രങ്ങളായ മാതൃഭൂമി, മലയാള മനോരമ തുടങ്ങിയവയില്‍ ഈ വാര്‍ത്തയോ ചിത്രമോ ഇല്ല.

ആരോഗ്യ പ്രശ്നം
ആരോഗ്യ പ്രശ്നം മൂലമാണ് സ്പീക്കര്‍ അങ്ങനെ ചെയ്തതെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പരസ്യമായ ചീത്ത വിളി
സ്പീക്കര്‍ എന്‍ ശക്തന്റെ നടപടിയെ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എം ജയശങ്കര്‍ അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഏഷ്യാനെറ്റ് ന്യൂസിലായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

ശക്തന്റെ രാഷ്ട്രീയം
കേരള കോണ്‍ഗ്രസ്സിലൂടെയായിരുന്നു എന്‍ ശക്തന്റെ രാഷ്ട്രീയ പ്രവേശനം. ഇടയ്ക്ക് ഇടതുപിന്തുണയോടും മത്സരിച്ചു. 1985 ല്‍ ആണ് കോണ്‍ഗ്രസ്സില്‍ എത്തുന്നത്.

മന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍
കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു ശക്തന്. ഇപ്പോഴത്തെ നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. ജി കാര്‍ത്തികേയന്റെ മരണത്തോടെയാണ് സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

വിമര്‍ശനങ്ങള്‍
എന്‍ ശക്തന്റെ നടപടിയെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്ന്നുകൊണ്ടിരിയ്ക്കുകയാണ്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവും വിമര്‍ശനം ഉന്നയിച്ചു.

രാജിവയ്ക്കണം
നിയമസഭയ്ക്കും ജനാധിപത്യത്തിനും നാണക്കേടുണ്ടാക്കിയ എന്‍ ശക്തന് രാജിവയ്ക്കണം എന്നും ആവശ്യം ഉയരുന്നുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications