Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാനല്ല, എന്റെ അഭിനന്ദം ഇങ്ങനെയല്ല'; ഫേസ്ബുക്ക് ഹാക്ക് ചെയ്തെന്ന് സ്പീക്കൾ ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം; തൻറെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിയുമായി സ്പീക്കർ ശ്രീരാമകൃഷ്ണൻ. സ്പീക്കർ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിന് താഴെ അഭിനന്ദിച്ച് അദ്ദേഹത്തിന്‍റെ തന്നെ കമന്‍റ് പ്രത്യേക്ഷപ്പെട്ടതോടെയാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയായിരുന്നുവെന്ന് സ്പീക്കർ വ്യക്തമാക്കിയത്. പൊന്നാനി ഹൗറ മോഡല്‍ ഹാങ്ങിങ് ബ്രിഡ്ജിന് കിഫ്‌ബി അംഗീകാരം ലഭിച്ചത് സംബന്ധിച്ചയായിരുന്നു സ്പീക്കറുടെ പോസ്റ്റ്.

 sreeramakrishnan34445-1

'കേരളത്തിലെ മനുഷ്യനിര്‍മ്മിത അത്ഭുതമായി പൊന്നാനി പാലം മാറും. എസ്ആര്‍കെയുടെ വികസന മാജിക്ക്. അഭിനന്ദനങ്ങള്‍. നിങ്ങളില്‍ അഭിമാനിക്കുന്നു' എന്നായിരുന്നു പോസ്റ്റിന് താഴെ സ്പീക്കറുടെ വെരിഫൈഡ് അക്കൗണ്ടിൽ നിന്നും വന്ന കമന്റ്. മിനിറ്റുകൾക്കുള്ളിൽ തന്നെ കമന്റ് വൈറലായി. നിരവധി പേർ കമന്റിന് താഴെ പരിഹസിച്ചും ട്രോളിയും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സംഭവത്തിൽ വിശദീകരണവുമായി സ്പീക്കർ രംഗത്തെത്തിയത്. സ്പീക്കറുടെ വിശദീകരണം ഇങ്ങനെ

'പൊന്നാനിയിൽ നിർമ്മാണനുമതി ലഭിച്ചു ടെൻഡർ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു ഇന്നലെ എന്റെ ഫേസ്ബുക്ക്‌ പോസ്റ്റിൽ "എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാൻ തന്നേ കമെന്റ് ചെയ്തതായി" കാണുകയുണ്ടായി. മിനിട്ടുകൾ കൊണ്ട് ആ കമെന്റിൽ നിരവധി റിയാക്ഷനുകളും റിപ്ലേ കമെന്റുകളും വരികയും, സ്ക്രീൻ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടു.

അക്കൗണ്ട് ഹാക്ക് ചെയ്ത് കയറി കൊച്ചിയിൽ നിന്നും കമന്റിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ തെളിവ് സഹിതം പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഹാക്ക് ചെയ്തവരുടെ കുബുദ്ധിയല്ലാതെ ഇതിൽ മറ്റൊന്നുമില്ലെന്നു എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നു, സ്പീക്കർ പോസ്റ്റിൽ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+