ഖുര്‍ആന്‍ പിന്തുടരുന്നവര്‍ക്ക് തീവ്രവാദിയാകാന്‍ കഴിയില്ല: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്
മലപ്പുറം: ഖുര്‍ആനിക ആശയങ്ങള്‍ പിന്തുടരുന്ന സമൂഹത്തിന് ഒരിക്കലും തീവ്രവാദിയാകാന്‍ സാധിക്കില്ലെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അഭിപ്രായപ്പെട്ടു. മഅ്ദിന്‍ ക്യൂ ലാന്റ് സംഘടിപ്പിച്ച ഖുര്‍ആന്‍ ക്വസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഴു വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും: ഉപരാഷ്ട്രപതി
ഖുര്‍ആനും ഇസ്ലാമും ഉള്‍ക്കൊള്ളാത്തവരാണ് ഇസ്ലാമിന്റെ പേരില്‍ ഭീകരവാദവും തീവ്രവാദവും സൃഷ്ടിക്കുന്നത്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം ഉള്‍ക്കൊള്ളുന്നതോടൊപ്പം വിശുദ്ധ ഖുര്‍ആനിന്റെയും ഇസ്്ലാമിന്റെയും യഥാര്‍ത്ഥ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സുന്നി സമൂഹം സ്വീകരിച്ച നിലപാട് പ്രശംസനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.

മഅ്ദിന്‍ ക്യൂ ലാന്റ് കാമ്പസില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ ക്വസ്റ്റ് പ്രോഗ്രാം കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു
ഖുര്‍ആന്‍ ക്വസ്റ്റിനോടനുബന്ധിച്ച് നടന്ന ടേബിള്‍ ടോക്ക്, ഡിബേറ്റ്, ടാലന്റ് ടെസ്റ്റ്, ഫേസ് ടു ഫേസ് എന്നിവക്ക് മഅ്ദിന്‍ അക്കാദമിക്ക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, ഹാഫിള് ബശീര്‍ സഅ്ദി വയനാട് എന്നിവര്‍ നേതൃത്വം നല്കി. മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ പെണ്‍കുട്ടികള്‍ക്കായുള്ളവിശുദ്ധ ഖുര്‍ആന്‍ പഠന കേന്ദ്രമാണ് മഅ്ദിന്‍ ക്യൂലാന്റ്. നാലു മുതല്‍ ആറ് വരെയുള്ള സ്കൂള്‍ ക്ലാസുകളില്‍ മലയാള മീഡിയം, കേരള ഇംഗ്ലീഷ് മീഡിയം, സിബിഎസ്ഇ തുടങ്ങിയ സിലബസുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കുന്നതോടൊപ്പം സ്കൂള്‍, മദ്റസാ, ഹദീസ്, ചരിത്രം, ഫിഖ്ഹ്, ഹോം സയന്‍സ്, കൗണ്‍സിലിംഗ് തുടങ്ങിയ മേഖലകളിലും ഇവിടെ പ്രത്യേക പരിശീലനം നല്കുന്നു. എസി ക്ലാസ് റൂം, ഖുര്‍ആന്‍ തിയേറ്റര്‍, വീഡിയോ കോണ്‍ഫറന്‍സ്, തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ പഠന രീതിയാണ് ക്യൂ ലാന്റ് കാമ്പസില്‍ ഒരുക്കിയിരിക്കുന്നത്.
മൊയ്തീന് മുസ്്ലിയാര്‍ പള്ളിപ്പുറം, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, കൂറ്റമ്പാറ അബ്ദുറഹ്്മാന് ദാരിമി, ഇബ്റാഹീം ബാഖവി മേല്‍മുറി, സയ്യിദ് നിസാമുദ്ധീന്‍ കുരുവമ്പലം, ഒ.എം.എ റഷീദ് ഹാജി, അപ്പോളോ ഉമര്‍ മുസ്്ലിയാര്‍, മുഹമ്മദ് ശരീഫ് നിസാമി, അഡ്വ. കെ. ഫിറോസ് ബാബു, വി.പി.എം ഇസ്ഹാഖ്, സ്വബാഹ് പുല്‍പ്പറ്റ പ്രസംഗിച്ചു. നൗഫല്‍ കോഡൂര്‍ സ്വാഗതവും സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം നന്ദിയും പറഞ്ഞു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications