കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ ഈ ദുർഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ്! എസ്എഫ്ഐക്കെതിരെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

Google Oneindia Malayalam News

Recommended Video

cmsvideo
ചോര പുതച്ച് കലാലയം പ്രതിഷേധം ആളിക്കത്തുന്നു

തിരുവനന്തപുരം: തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ അക്രമത്തിൽ വെട്ടിലായി ഇടത് പക്ഷം. സജീവ എസ്എഫ്ഐ പ്രവർത്തകനായ അഖിൽ എന്ന വിദ്യാർത്ഥിയെ ആണ് കോളേജിൽ വെച്ച് നേതാക്കൾ കുത്തിവീഴ്ത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചിട്ടില്ല. അതിനിടെ എസ്എഫ്ഐ അക്രമത്തെ വിമർശിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രംഗത്ത് വന്നിരിക്കുകയാണ്. ഇടത് നേതാക്കളാരും പ്രതികരിക്കാതിരിക്കുമ്പോഴാണ് സ്പീക്കറുടെ വിമർശനം.

ലജ്ജാഭാരം കൊണ്ട് തന്റെ തല താഴുന്നുവെന്ന് സ്പീക്കർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എസ്എഫ്ഐയുടെ പേരെടുത്ത് പറയാതെയാണ് കോളേജിലെ പൂർവ വിദ്യാർത്ഥി കൂടിയായ സ്പീക്കറുടെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം: '' അഖിൽ, എന്റെ ഹൃദയം നുറുങ്ങുന്നു, കരൾ പിടയുന്ന വേദന കൊണ്ട് തേങ്ങുന്നു. ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു. ഓർമ്മകളിൽ മാവുകൾ മരത്തകപ്പച്ച വിരിച്ച മനോഹരമായ എന്റെ കലാലയം. സ്നേഹസുരഭിലമായ ഓർമ്മകളുടെ ആ പൂക്കാലം. "എന്റെ, എന്റെ "എന്ന് ഓരോരുത്തരും വിങ്ങുന്ന തേങ്ങലോടെ ഓർത്തെടുക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ സ്നേഹനിലാവ്.

sfi

യുവലക്ഷങ്ങളുടെ ആ സ്നേഹ നിലാവിലേക്കാണ് നിങ്ങൾ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്. ഈ നാടിന്റെ സർഗ്ഗാത്‌മക യൗവ്വനത്തെയാണ് നിങ്ങൾ
ചവുട്ടി താഴ്ത്തിയത്. നിങ്ങൾ ഏതു തരക്കാരാണ്? എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല? ഏതു പ്രത്യശാസ്ത്രമാണ് നിങ്ങൾക്ക് തണൽ? നിങ്ങളുടെ ഈ ദുർഗന്ധം
ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്.

മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വർഗം നമുക്ക് വേണ്ട. ഇതിനേക്കാൾ നല്ലത് സമ്പൂർണ്ണ പരാജയത്തിന്റെ നരകമാണ്. തെറ്റുകൾക്കുമുമ്പിൽ രണ്ടു വഴികളില്ല, ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക. നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക. കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓർമ്മകൾ മറക്കാതിരിക്കുക. ഓർമ്മകളുണ്ടായിരിക്കണം, അവിടെ ഞങ്ങളുടെ ജീവന്റെ ചൈതന്യമുണ്ട്. ചിന്തയും വിയർപ്പും, ചോരയും കണ്ണുനീരുമുണ്ട്''.

English summary
Speaker P Sreeramakrishnan against SFI in University college issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X