കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാരിദ്ര്യമുള്ളപ്പോള്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍! ചോദ്യം ചെയ്യുന്ന കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യും എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അത്തരമൊരു കാര്യം താന്‍ അറിഞ്ഞിട്ടേ ഇല്ലെന്നാണ് സ്പീക്കറുടെ പ്രതികരണം.

 ഉമ്മന്‍ ചാണ്ടി കലിപ്പില്‍; പുതുപ്പള്ളി വിട്ട് ഒരു കളിക്കുമില്ല... പ്രചാരണങ്ങള്‍ അടിയന്തരമായി നിര്‍ത്തണം ഉമ്മന്‍ ചാണ്ടി കലിപ്പില്‍; പുതുപ്പള്ളി വിട്ട് ഒരു കളിക്കുമില്ല... പ്രചാരണങ്ങള്‍ അടിയന്തരമായി നിര്‍ത്തണം

ഒരിക്കൽ ലീഗിന്റെ കോട്ട തകർത്തു, പിന്നെ ലീഗിന്റെ കോട്ട കാത്തു... ഒടുക്കം 579 വോട്ടിന് ജസ്റ്റ് പാസ്; ഇത്തവണ ?ഒരിക്കൽ ലീഗിന്റെ കോട്ട തകർത്തു, പിന്നെ ലീഗിന്റെ കോട്ട കാത്തു... ഒടുക്കം 579 വോട്ടിന് ജസ്റ്റ് പാസ്; ഇത്തവണ ?

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവും സ്പീക്കര്‍ ഉന്നയിക്കുന്നുണ്ട്. വാര്‍ത്താ ദാരിദ്ര്യം ഉണ്ടാകുമ്പോള്‍ പടച്ചുവിടുന്നതാണ് ഇത്തരം തെറ്റായ വാര്‍ത്തകള്‍ എന്നാണ് ശ്രീരാമകൃഷ്ണന്‍ പറയുന്നത്. പി ശ്രീരാമകൃഷ്ണനെ അനൗദ്യോഗികമായി വിളിച്ചുവരുത്തി കസ്റ്റംസ് മൊഴി എടുക്കും എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന വാര്‍ത്ത. വിശദാംശങ്ങള്‍...

വാര്‍ത്തകള്‍ക്ക് ദാരിദ്ര്യം

വാര്‍ത്തകള്‍ക്ക് ദാരിദ്ര്യം

വാര്‍ത്തകള്‍ക്ക് ദാരിദ്ര്യമുള്ളപ്പോള്‍ മാധ്യമങ്ങള്‍ പടച്ചുവിടുന്ന തെറ്റായ വാര്‍ത്തകള്‍ക്കുള്ള ഉദാഹരണമാണ് തന്നെ ചോദ്യം ചെയ്യുമെന്നത് എന്നാണ് പി ശ്രീരാമകൃഷ്ണന്റെ പ്രതികരണം. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ ആണ് വാര്‍ത്തകളായി വരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്.

താന്‍ അറിഞ്ഞിട്ടേയില്ല

താന്‍ അറിഞ്ഞിട്ടേയില്ല

ഡോളര്‍ കേസില്‍ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്ന കാര്യം താന്‍ അറിഞ്ഞിട്ടില്ല എന്നും അദ്ദേഹം പറയുന്നു. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ അത് എത്രത്തോളം വാസ്തവ വിരുദ്ധമാണെന്നതും ജനാധിപത്യവിരുദ്ധമാണെന്നും വ്യക്തിഹത്യയുടെ സ്വഭാവമുള്ളതാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം എന്നും അദ്ദേഹം പറയുന്നുണ്ട്.

തെറ്റുകാരനല്ല

തെറ്റുകാരനല്ല

താന്‍ തെറ്റുകാരനല്ലെന്ന് ഉത്തമ ബോധ്യമുണ്ട് എന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അതുകൊണ്ട് തന്നെ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് തോന്നിയിട്ടില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. നേരത്തെ സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന നോട്ടിസില്‍ അദ്ദേഹം നിയമസഭയില്‍ മറുപടി പറയുകയും ചെയ്തിരുന്നു.

അനൗദ്യോഗികമെന്ന്

അനൗദ്യോഗികമെന്ന്

ഡോളര്‍ കടത്തില്‍ കസ്റ്റംസ് പി ശ്രീരാമകൃഷ്ണനില്‍ നിന്ന് മൊഴിയെടുക്കുമെന്ന് ഒട്ടുമിക്ക എല്ലാ മാധ്യമങ്ങളും കഴിഞ്ഞ ദിവസം വാര്‍ത്ത കൊടുത്തിരുന്നു. നോട്ടീസ് നല്‍കാതെ അനൗദ്യോഗികമായിട്ടായിരിക്കും ഇത് എന്നായിരുന്നു വാര്‍ത്തകള്‍. സ്പീക്കറുടെ മൊഴികള്‍ക്കനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍ എന്നും വാര്‍ത്തകള്‍ വന്നു.

 ഡോളര്‍ കടത്ത്

ഡോളര്‍ കടത്ത്

സ്വര്‍ണക്കടത്ത് കേസിന് പിറകെ ആയിരുന്നു കസ്റ്റംസ് ഡോളര്‍ കടത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ ഖാലിദ് ഡോളര്‍ കടത്തി എന്നായിരുന്നു കേസ്. എന്നാല്‍ പിന്നീട് സ്വപ്‌ന നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പേരും ഉണ്ടായിരുന്നു എന്നാണ് വിവരം. കേസിലെ മറ്റൊരു പ്രതിയായ സരിത്തും സമാനമായ മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് കസ്റ്റംസ് പറയുന്നത്.

പ്രതിരോധത്തിലാക്കിയ നീക്കം

പ്രതിരോധത്തിലാക്കിയ നീക്കം

അപ്രതീക്ഷിതമായിട്ടായിരുന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഡോളര്‍ കടത്ത് കേസില്‍ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന നീക്കങ്ങള്‍ കടന്നുവന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ട് എന്നാണ് സിപിഎമ്മിന്റെ ആക്ഷേപം. ഈ വിഷയത്തിലാണ് സ്പീക്കറെ നീക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നത്.

ശോഭയെ മെരുക്കാന്‍ നിര്‍മല ഇറങ്ങി; എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന് ഉറപ്പ്... ഇനി തിരഞ്ഞെടുപ്പ് ഗോദയില്‍?ശോഭയെ മെരുക്കാന്‍ നിര്‍മല ഇറങ്ങി; എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന് ഉറപ്പ്... ഇനി തിരഞ്ഞെടുപ്പ് ഗോദയില്‍?

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

ഓര്‍ത്തഡോക്‌സ് സഭയുടെ നീക്കം... പ്രതീക്ഷയോടെ ലീഗും കോണ്‍ഗ്രസും; സൗഹൃദ സന്ദര്‍ശനത്തിനപ്പുറംഓര്‍ത്തഡോക്‌സ് സഭയുടെ നീക്കം... പ്രതീക്ഷയോടെ ലീഗും കോണ്‍ഗ്രസും; സൗഹൃദ സന്ദര്‍ശനത്തിനപ്പുറം

English summary
Speaker P Sreeramakrishnan denies news on customs interrogation in Dollar Smuggling Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X