ശുദ്ധ അസംബന്ധം, വസ്തുതാ വിരുദ്ധം... പ്രതികരണവുമായി ശ്രീരാമകൃഷ്ണന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ട്രേറ്റിന് നല്‍കിയ മൊഴി എന്ന പേരില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തള്ളി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. മാധ്യമങ്ങളില്‍ വരുന്ന വിവരങ്ങള്‍ ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണ് എന്ന് അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയ താല്‍പര്യങ്ങളാണ് ഇതിന് പിന്നില്‍. ഇപ്പോള്‍ വന്നിരിക്കുന്ന വിവരങ്ങള്‍ അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണ് എന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഒമാനില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലഫീര്‍ അഹമ്മദിനെ പരിചയമുണ്ട്. ഇത്തരം പല പ്രവാസികളുമായി സംസാരിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ അവിടെ നിക്ഷേപമുണ്ട് എന്ന് പറയുന്നത് ശരിയല്ല. ഷാര്‍ജ ഭരണാധികാരിയെ എവിടെവച്ചും തനിച്ച് കണ്ടിട്ടില്ല. കേരളത്തില്‍ സന്ദര്‍ശിച്ച വേളയില്‍ ഔദ്യോഗിക അത്താഴ വിരുന്നില്‍ പങ്കെടുത്തിരുന്നു. മാസങ്ങളായി അന്വേഷണ സംഘത്തിന്റെ നിയന്ത്രണത്തിലുള്ളവര്‍ നല്‍കിയ മൊഴി എന്ന പേരിലാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. എട്ട് മൊഴികള്‍ നല്‍കി എന്നാണ് അറിയുന്നത്. കെട്ടുകഥകള്‍ക്ക് പിന്നില്‍ ആരാണ് എന്ന് അന്വേഷിക്കണം. തിരഞ്ഞെടുപ്പ് വേളയില്‍ നടക്കുന്ന ഇത്തരം നീക്കങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം
വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ ശ്രീരാമകൃഷ്ണന്‍ പദ്ധതിയിട്ടു എന്ന് സ്വപ്ന മൊഴി നല്‍കിയെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഇഡിക്ക് നല്‍കിയ മൊഴിയുടെ റിപ്പോര്‍ട്ട ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ മൊഴികളാണ് പുറത്തുവരുന്നത്. മിഡില്‍ ഈസ്റ്റ് കോളജിന്റെ ബ്രാഞ്ച് ഷാര്‍ജയില്‍ തുടങ്ങാനായിരുന്നുവത്രെ പദ്ധതി. സ്ഥാപനത്തിന് ഭൂമി സൗജന്യമായി ലഭിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുമായി തിരുവനന്തപുരത്തെ ലീല പാലസ് ഹോട്ടലില്‍ വച്ച് ചര്‍ച്ച നടത്തി. ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളജില്‍ ശ്രീരാമകൃഷ്ണന് നിക്ഷേപമുണ്ടെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു.
ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications