കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന്റെയോ നിയമസഭയുടേയോ നയമല്ല, പ്രതിഭയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സ്പീക്കര്‍

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി രംഗത്തെത്തിയ കായംകുളം എംഎല്‍എ യു പ്രതിഭയ്ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുകയാണ്. സ്വന്തം പാര്‍ട്ടിയില്‍ നിന്നു എംഎല്‍എയ്ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഒരു പൊതു പ്രവര്‍ത്തകയ്ക്ക് ചേരാത്ത വാക്കുകള്‍ ആണ് പ്രതിഭ ഉപയോഗിച്ചത് എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മോശപ്പെട്ട പദപ്രയോഗം ആണ് എംഎല്‍എ നടത്തിയതെന്നും ഇത് സംബന്ധിച്ച് പാര്‍ട്ടി അന്വേഷണം നടത്തുമെന്നാണ് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞത്. ഇപ്പോഴികതാ പ്രസ്താവനയില്‍ പ്രസ്താവനയില്‍ പ്രതികരിച്ച നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്ത്.

പൊതുവല്‍ക്കരിക്കേണ്ട

പൊതുവല്‍ക്കരിക്കേണ്ട

മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിക്കുകയാണ കായംകുളം എംഎല്‍എ പ്രതിഭ ചെയ്തതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അതിനെ പൊതുവല്‍ക്കരിക്കേണ്ട ആവശ്യമില്ല. അത് സര്‍ക്കാരിന്റെയോ നിയമസഭയുടേയോ നയമല്ലെന്ന് സ്പീക്കര്‍ പ്രതികരിച്ചു. എംഎല്‍എയുടെ പരാമര്‍ശത്തില്‍ അവഹേളനമുണ്ടോ എന്ന് ശ്രദ്ധിച്ചിട്ടില്ല. ഏത് സാഹചര്യത്തിലാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നറിയില്ല. അതേ കുറിച്ച് പരിശോധിച്ച ശേഷം പറയാമെന്നും ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു.

ഖേദം പ്രകടനം

ഖേദം പ്രകടനം

അതേസമയം, പ്രസ്താവന വിവാദമായതിന് പിന്നാലെ ഖേദ പ്രകടനവുമായി പ്രതിഭ രംഗത്തെത്തി. വേട്ടക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള ശ്രമത്തില്‍ ഞാന്‍ ചിലത് തുറന്നു പറഞ്ഞു. അത് എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഉദ്ദേശിച്ചല്ല .ഞാന്‍ ആദരിക്കുന്ന നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ഈ സമൂഹത്തിലുണ്ട്. മാധ്യമ പ്രവര്‍ത്തനം അന്തസ്സുള്ള സാമൂഹ്യപ്രവര്‍ത്തനം തന്നെയാണെന്ന് ഞാന്‍ കരുതുന്നു.ഒരു സ്ത്രീയെന്ന എന്ന പരിഗണന വേണ്ട കേരളത്തിലെ അതിഥി തൊഴിലാളികളോട് കാണിക്കാറുള്ള മര്യാദ പോലും ചില മാധ്യമ പ്രവര്‍ത്തകര്‍ എന്നോട് കാണിച്ചില്ല. എന്നെ അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമമുണ്ടായി.

പാര്‍ട്ടിയും തള്ളി

പാര്‍ട്ടിയും തള്ളി

പൊതുപ്രവര്‍ത്തകയ്ക്ക് ചേരാത്ത വാക്കുകളാണ് പ്രതിഭ ഉപയോഗിച്ചത് എന്നാണ് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പ്രതികരിച്ചത്. മോശപ്പെട്ട പദപ്രയോഗം ആണ് എംഎല്‍എ നടത്തിയത്. ഇത് സംബന്ധിച്ച് പാര്‍ട്ടി അന്വേഷണം നടത്തുമെന്നും നാസര്‍ പറഞ്ഞു.
എന്ത് സാഹചര്യത്തിലായിരുന്നു തന്റെ പ്രതികരണം എന്ന് എംഎല്‍എ അറിയിച്ചതായും പാര്‍ട്ടി ജില്ലാ സെക്രട്ടറി പറയുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി ഡിവൈഎഫ്ഐ നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളും പാര്‍ട്ടി പരിശോധിക്കും. പാര്‍ട്ടിയില്‍ പറയേണ്ട കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അല്ല പറയേണ്ടത് എന്നും ആര്‍ നാസര്‍ പറയുന്നുണ്ട്.

പത്രപ്രവര്‍ത്തക യൂണിയന്‍

പത്രപ്രവര്‍ത്തക യൂണിയന്‍

അതിനിടെ കേരള പത്രപ്രവര്‍ത്തക യൂണിയനും പ്രതിഭയ്ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരെ ആക്ഷേപിച്ച് വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തിയ യു പ്രതിഭ ആ പ്രയോഗങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു വനിത എംഎല്‍എ സന്നെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത് അപലപനീയമാണെന്നും കെയുഡബ്ല്യുജെ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

English summary
Speaker P Sreeramakrishnan Responce Over Prathiba MLA Statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X