• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ആർക്കുവേണ്ടിയാണ് ഈ വിഡ്ഢിവേഷം കെട്ടൽ?..ഇതൊരു പാഠമാകട്ടെ'..; മാധ്യമങ്ങൾക്കെതിരെ തോമസ് ഐസക്

തിരുവനന്തപുരം; കിഫ്ബിയില്‍ സിഎജി റിപ്പോര്‍ട്ടിനെ കുറിച്ച് പരസ്യമായി പ്രതികരിച്ച ധനമന്ത്രി ഡോ തോമസ് ഐസക്കിന്റെ നടപടിയില്‍ സ്പീക്കര്‍ക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ട് തള്ളി സ്പീക്കറുടെ ഓഫീസ് രംഗത്തെത്തിയിരുന്നു. ധനമന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസില്‍ അദ്ദേഹത്തിന്റെ വിശദീകരണം തേടിയത് സ്വാഭാവിക നടപടി മാത്രമാണെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാണ് സ്പീക്കർക്ക് ധനമന്ത്രിയോട് അതൃപ്തി എന്ന തരത്തിൽ വാർത്ത നൽകിയ സംഭവത്തിൽ മാധ്യമങ്ങളെ വിമർശിക്കുകയാണ് തോമസ് ഐസക്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

വാർത്തയുടെ പൊള്ളത്തരം

വാർത്തയുടെ പൊള്ളത്തരം

"സിഎജി റിപ്പോർട്ട് മന്ത്രി പുറത്തുവിട്ടതിൽ സ്പീക്കർക്ക് അതൃപ്തിയെന്ന് സൂചന". രണ്ടു ദിവസം മുമ്പ് പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട സംഭ്രമജനകമായ സിൻഡിക്കേറ്റ് സാഹിത്യം. മിക്കവാറും പത്രങ്ങളിലും ചാനലുകളിലും ആഘോഷപൂർവം വാർത്ത പറന്നിറങ്ങി. പൊടിപ്പും തൊങ്ങലും വെച്ച് റിപ്പോർട്ടർമാർ വ്യാഖ്യാനിച്ച് തകർത്ത ആ വാർത്തയുടെ പൊള്ളത്തരം ഇന്ന് ബഹു.സ്പീക്കർ തന്നെ തുറന്നു കാട്ടി. ബഹു. സ്പീക്കറുടെ പത്രക്കുറിപ്പ് അതേപടി ഉദ്ധരിക്കട്ടെ.

സ്വാഭാവികമായ നടപടി

സ്വാഭാവികമായ നടപടി

-----"ബഹു. ധനകാര്യവകുപ്പുമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കുമായി സ്പീക്കര്‍ക്ക് അതൃപ്തി എന്ന നിലയില്‍ ചില പത്രങ്ങള്‍ ബോധപൂര്‍വ്വം പടച്ചുവിടുന്ന വാര്‍ത്ത വ്യാജവും വസ്തുതാവിരുദ്ധവുമാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.ബഹു. ധനകാര്യവകുപ്പുമന്ത്രിയുടെ പ്രസ്താവനകളുമായി ബന്ധപ്പെട്ട് ലഭിച്ച അവകാശലംഘന നോട്ടീസിന് അദ്ദേഹത്തോട് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. അത് സ്വാഭാവികമായ ഒരു നടപടിക്രമം മാത്രമാണ്.

 തള്ളിക്കളയേണ്ടതാണ്

തള്ളിക്കളയേണ്ടതാണ്

മന്ത്രിമാര്‍ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് ലഭിച്ചാല്‍ അവരുടെ വിശദീകരണം തേടുക, അവരുടെ അഭിപ്രായം ആരായുക എന്നത് ഒരു സ്വാഭാവിക നടപടിക്രമം മാത്രമാണ്. അതുമാത്രമാണ് ഇവിടെയും ഉണ്ടായിട്ടുള്ളത്. അതിനുമുകളില്‍ മറ്റു വിവാദങ്ങള്‍ക്ക് യാതൊരു വസ്തുതയുമില്ലായെന്നും ഇത്തരത്തിലുള്ള ഊഹാപോഹം നിറഞ്ഞ വാര്‍ത്തകള്‍ തള്ളിക്കളയേണ്ടതാണെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു"------.

വിഡ്ഢിവേഷം കെട്ടൽ

വിഡ്ഢിവേഷം കെട്ടൽ

വ്യാജവാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്ക് എന്തുണ്ട് പറയാൻ? അപവാദങ്ങൾക്കും ഊഹാപോഹങ്ങൾക്കും ചിലരുടെ മനസിലിരിപ്പുകൾക്കും സൂചന, ഉണ്ടത്രേ, തുടങ്ങിയ ടിപ്പണികൾ തിരുകി വാർത്താപരിവേഷം നൽകുന്ന ഈ ശൈലി എത്ര തവണ തുറന്നു കാണിക്കപ്പെട്ടിട്ടുണ്ട്? ആർക്കുവേണ്ടിയാണ് ഈ വിഡ്ഢിവേഷം കെട്ടൽ? ചെയ്യുന്ന തൊഴിലിനോട് എന്തെങ്കിലും മാന്യത കാണിക്കുന്നുണ്ടെങ്കിൽ, ഈ ഇല്ലാക്കഥ സൃഷ്ടിച്ചവർ വായനക്കാരോട് മാപ്പു പറയണം.

മനോരമ എന്തൊക്കെയാണ് തട്ടിവിട്ടത്

മനോരമ എന്തൊക്കെയാണ് തട്ടിവിട്ടത്

മനോരമയുടെ രീതി എടുത്തു പറയേണ്ടതാണ്. എന്തൊക്കെയായിരുന്നു തട്ടിവിട്ടത്? സ്പീക്കറുടെ പത്രക്കുറിപ്പും ആ വാർത്തയും തമ്മിൽ ഒരു താരതമ്യം ചെയ്തു നോക്കൂ.മനോരമ പറഞ്ഞത്... "സ്പീക്കർ പദവിയുടെ ഭരണഘടനാപരമായ അവകാശത്തെ ചോദ്യം ചെയ്യുന്ന തരത്തിലും പരിഹസിക്കുന്ന തരത്തിലുമുള്ള ധനമന്ത്രിയുടെ ചട്ടലംഘനം അംഗീകരിക്കാനാവില്ലെന്ന് സ്പീക്കറുമായി അടുപ്പമുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നു".

ഇതൊരു പാഠമാകട്ടെ

ഇതൊരു പാഠമാകട്ടെ

ഈ വാർത്ത വ്യാജവും വസ്തുതാവിരുദ്ധവുമാണെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കിയ സാഹചര്യത്തിൽ ഇപ്പറഞ്ഞ വൃത്തവും ചതുരവും മനോരമയുടെ ഭാവനാസൃഷ്ടിയാണ്. ഇനിയതല്ല, ഏതെങ്കിലും ഉറവിടത്തിൽ നിന്ന് വിളമ്പിക്കിട്ടിയതാണെങ്കിൽ, ഇനിയെങ്കിലും അതിനെ നമ്പരുത്.... ഇതൊരു പാഠമാകട്ടെ.

വടകരയിൽ ഒറ്റപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ..കെപിസിസി അധ്യക്ഷനെ തള്ളി ലീഗും, പിന്തുണ ആർഎംപിക്ക്

കെ-റെയില്‍: ആശങ്ക പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണം,മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

കൊവിഡ്; അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ഇനിയും വൈകും..വിലക്ക് ഡിസംബർ 31 വരെ നീട്ടി

വേറിട്ട കളിക്ക് ബിജെപി;തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മോദിയും ഷായും, ഹൈദരാബാദ് പിടിക്കും

cmsvideo
  സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍ | Oneindia Malayalam

  English summary
  Speaker p sreeramakrishnan's explanation on CAG report; Thomas isaac slams media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X