Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി വായടക്കുമോ? ലജ്ജിച്ച് തല താഴ്ത്തുന്നു! വിടുവായത്തം അതിരുവിടുന്നതിന് മുന്നറിയിപ്പുമായി സ്പീക്കർ

അതിക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു സഹോദരിയുടെ വേദനയെ ചവിട്ടിത്തേയ്ക്കുന്ന വിടുവായത്തം സകല അതിരുകളും കടന്നിരിക്കുന്നുവെന്നാണ് സ്പീക്കർ കുറ്റപ്പെടുത്തിയത്.

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയ പിസി ജോർജ് എംഎൽഎയ്ക്കെതിരെ സ്പീക്കർ രംഗത്തെത്തി. നിയമസഭാ സ്പീക്കറായ പി ശ്രീരാമകൃഷ്ണൻ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പിസി ജോർജിനെതിരെ പ്രസ്താവന നടത്തിയത്.

അതിക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു സഹോദരിയുടെ വേദനയെ ചവിട്ടിത്തേയ്ക്കുന്ന വിടുവായത്തം സകല അതിരുകളും കടന്നിരിക്കുന്നുവെന്നാണ് സ്പീക്കർ കുറ്റപ്പെടുത്തിയത്. രാജസദസ്സിൽ സ്വന്തം സഹോദരപത്നിയായ ദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസന ചേഷ്ടകൂടിയാണ് മഹാഭാരതയുദ്ധത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്ന്.
സർവ്വനാശമായിരുന്നു അതിന്റെ ഫലം. സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും പുരോഗമനകേരളത്തിൽപ്പോലും ചില തനിയാവർത്തനങ്ങളുണ്ടാകുന്നത് ഖേദകരമാണെന്ന് പറഞ്ഞുകൊണ്ടാണ് സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റ്
ആരംഭിക്കുന്നത്.

psreeramakrishnan

അർദ്ധരാത്രിയിൽ വിശ്വസിച്ചു കയറിയ വാഹനത്തിനുള്ളിൽ അതിക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു സഹോദരിയുടെ വേദനയെ ചവിട്ടിത്തേയ്ക്കുന്ന വിടുവായത്തം സകല അതിരുകളും കടന്നിരിക്കുന്നു. "ഞാൻ ആത്മഹത്യ ചെയ്യണമായിരുന്നോ" എന്ന് നടിയെ കൊണ്ട് ചോദിപ്പിക്കുന്നത് വരെയെത്തിയ ക്രൂരവിനോദം സാംസ്ക്കാരിക
കേരളത്തിന്റെ മുഖത്തേക്കുള്ള കാർക്കിച്ചു തുപ്പലാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മുഖത്തു തുപ്പുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്നതിനും കീഴ്വഴക്കങ്ങളുണ്ടെന്ന് ആരും മറന്നുപോകരുതെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു. ഉന്നതമായ ധാർമ്മിക മൂല്യങ്ങൾ കൊണ്ട് സമൂഹത്തെ നയിക്കാൻ ബാധ്യതപ്പെട്ട ജനപ്രതിനിധികളിൽ നിന്നുപോലും ഇത്തരം പരാമർശങ്ങളുണ്ടാകുന്നതിൽ ലജ്ജിച്ചു തലതാഴ്ത്തുന്നുവെന്ന് പറഞ്ഞാണ് സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+