കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎന്‍ രാധാകൃഷ്ണന്‍ കുടുങ്ങും? ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്പീക്കറുടെ മാനനഷ്ടക്കേസ്

Google Oneindia Malayalam News

തിരുവനന്തപുരം/കൊച്ചി: ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനെതിരെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിയമനടപടിയ്ക്ക്. എഎന്‍ രാധാകൃഷ്ണന് എറണാകുളത്തെ എസ് ശ്രീകുമാര്‍ അസോസിയേറ്റ്‌സ് മുഖേന ശ്രീരാമകൃഷ്ണന്‍ വക്കീല്‍ നോട്ടീസ് അയച്ചു.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ എഎന്‍ രാധാകൃഷ്ണന്‍ ഗുരുതരമായ ആരോപണം ആണ് ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത്. 2019 ജൂണ്‍ 6 -ാം തീയ്യതി രാത്രി നെടുമ്പാശേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് സ്വപ്‌ന സുരേഷിനെ പി ശ്രീരാമകൃഷ്ണന്‍ കണ്ടു എന്നായിരുന്നു ആരോപണം.

Sreeramakrishnan and Radhakrishnan

സ്പീക്കറെ കാണാന്‍ വേണ്ടി 'കഥാനായിക' വരുന്നു. മണിക്കൂറുകളോളം ചര്‍ച്ച ചെയ്യുന്നു- എന്നാണ് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. എന്താണ് അവര്‍ ചര്‍ച്ച ചെയ്തത് എന്നും രാധാകൃഷ്ഷ്ണന്‍ ചോദിച്ചു. പൊതുസമൂഹത്തിന് ഇത് അറിയാന്‍ താത്പര്യമില്ലേ എന്നും അദ്ദേഹം ചോദിച്ചു.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത് എന്ന് അവതാരകന്‍ വിനു വി ജോണ്‍ ചോദിച്ചു. കൃത്യമായ തിയ്യതി സഹിതമാണ് താന്‍ ആരോപണം ഉന്നയിക്കുന്നത് എന്നായിരുന്നു രാധാകൃഷ്ണന്റെ മറുപടി. ആരോപണം തെറ്റാണെങ്കില്‍ സ്പീക്കര്‍ തന്നെ നിയമസഭയിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടട്ടെ എന്നായിരുന്നു നിലപാട്. ഇതേ ആരോപണം എഎന്‍ രാധാകൃഷ്ണന്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിലും ഉന്നയിച്ചിരുന്നു.

ഏഴ് ദിവസത്തിനുള്ളില്‍ ഈ ആരോപണങ്ങള്‍ പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണം എന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരമായി കെട്ടിവയ്ക്കണം. മാധ്യമങ്ങളിലൂടെ ഇക്കാര്യം പൊതുസമൂഹത്തെ അറിയിക്കണം എന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്. അല്ലാത്ത പക്ഷം സിവില്‍ ആയും ക്രിമിനല്‍ ആയും ഉള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കും എന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.

English summary
Speaker P Sreeramakrishnan sends legal notice to BJP leader AN Radhakrishnan on his defamatory statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X