ദേഹാസ്വാസ്ഥ്യം, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആന്‍ജിയോഗ്രാം ഉള്‍പ്പടെയുള്ള പരിശോധനകള്‍ നടത്തും. സ്പീക്കറുടെ ആരോഗ്യനിലയില്‍ തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെയാണ് അദ്ദേഹം പൊന്നാനിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. കൊവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലത്തില്‍ അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ഇതിന് ശേഷം തിരുവനന്തപുരത്ത് എത്തി വിശ്രമിക്കുന്നതിനിടെയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.













Click it and Unblock the Notifications