കൊവിഡ് ചികിത്സയിലുള്ള പി ശ്രീരാമകൃഷ്ണന് ന്യുമോണിയ; മെഡിക്കല്‍ കോളേജ് ഐസിയുവിലേക്ക് മാറ്റി
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ന്യുമോണിയ ബാധിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തെ അവിടുത്തെ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. ചികിത്സയ്ക്കായി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.













Click it and Unblock the Notifications