പിസി ജോര്‍ജ്ജിനെ എംഎല്‍എ സ്ഥാനത്ത് പുറത്താക്കുമെന്ന് ഉറപ്പായോ... വാദം തള്ളി
തിരുവനന്തപുരം: പിസി ജോര്‍ജ്ജിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി. ജോര്‍ജ്ജിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് നല്കിയ പരാതിയില്‍ നല്കിയ തടസ്സവാദം സ്പീക്കര്‍ തള്ളിയ സാഹചര്യത്തിലാണിത്.
രണ്ട് കക്ഷികളുടേയും വാദം കേട്ടതിന് ശേഷമാണ് ജോര്‍ജ്ജിന്റെ തടസ്സവാദം തള്ളിയതെന്ന് സ്പീക്കര്‍ എന്‍ ശക്തന് വ്യക്തമാക്കി. ജോര്‍ജ്ജിന് പരാതിയുണ്ടെങ്കില്‍ സെപ്തംബര്‍ 23 ന് മുമ്പ് ബോധിപ്പിയ്ക്കാമെന്നും സ്പീക്കര്‍ അറിയിച്ചു.
തന്നെ അയോഗ്യനാക്കണം എന്നാവശ്യപ്പെടുന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ അപേക്ഷ തള്ളണം എന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ ആവശ്യം. എന്തായാലും സെപ്തംബര്‍ 26 ന് ഇരു കക്ഷികളുടേയും വാദം വീണ്ടും കേള്‍ക്കുമെന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.
പിസി ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ് എമ്മിനെതിരെ രംഗത്ത് വന്നിട്ട് നാളുകള്‍ ഏറെയായി. ഇതേ തുടര്‍ന്ന് പാര്‍ട്ടി നടപടിയും പിസി ജോര്‍ജ്ജിന് നേരിടേണ്ടി വന്നു. കേരള കോണ്‍ഗ്രസ്സില്‍ നില്ക്കുമ്പോള് തന്നെ കേരള കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിയ്ക്കാനുള്ള ശ്രമവും ജോര്‍ജ്ജ് നടത്തിയിരുന്നു. ഇതിനിടെയാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ അഴിമതി വിരുദ്ധ സമിതിയുടെ പേരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്.
താന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്നാണ് പിസി ജോര്‍ജ്ജ് ഇപ്പോഴും പറയുന്നത്. സത്യം പറയുകമാത്രമാണ് ചെയ്തത്. വിഷയത്തില്‍ കോടതിയെ സമീപിയ്ക്കുമെന്നും ജോര്‍ജ്ജ് വ്യക്തമാക്കിയിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications