കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ്ജിനെ എംഎല്‍എ സ്ഥാനത്ത് പുറത്താക്കുമെന്ന് ഉറപ്പായോ... വാദം തള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: പിസി ജോര്‍ജ്ജിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി. ജോര്‍ജ്ജിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ നല്‍കിയ തടസ്സവാദം സ്പീക്കര്‍ തള്ളിയ സാഹചര്യത്തിലാണിത്.

രണ്ട് കക്ഷികളുടേയും വാദം കേട്ടതിന് ശേഷമാണ് ജോര്‍ജ്ജിന്റെ തടസ്സവാദം തള്ളിയതെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ വ്യക്തമാക്കി. ജോര്‍ജ്ജിന് പരാതിയുണ്ടെങ്കില്‍ സെപ്തംബര്‍ 23 ന് മുമ്പ് ബോധിപ്പിയ്ക്കാമെന്നും സ്പീക്കര്‍ അറിയിച്ചു.

തന്നെ അയോഗ്യനാക്കണം എന്നാവശ്യപ്പെടുന്ന കേരള കോണ്‍ഗ്രസ് എമ്മിന്‍റെ അപേക്ഷ തള്ളണം എന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ ആവശ്യം. എന്തായാലും സെപ്തംബര്‍ 26 ന് ഇരു കക്ഷികളുടേയും വാദം വീണ്ടും കേള്‍ക്കുമെന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.

പിസി ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ് എമ്മിനെതിരെ രംഗത്ത് വന്നിട്ട് നാളുകള്‍ ഏറെയായി. ഇതേ തുടര്‍ന്ന് പാര്‍ട്ടി നടപടിയും പിസി ജോര്‍ജ്ജിന് നേരിടേണ്ടി വന്നു. കേരള കോണ്‍ഗ്രസ്സില്‍ നില്‍ക്കുമ്പോള്‍ തന്നെ കേരള കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിയ്ക്കാനുള്ള ശ്രമവും ജോര്‍ജ്ജ് നടത്തിയിരുന്നു. ഇതിനിടെയാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ അഴിമതി വിരുദ്ധ സമിതിയുടെ പേരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്.

താന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്നാണ് പിസി ജോര്‍ജ്ജ് ഇപ്പോഴും പറയുന്നത്. സത്യം പറയുകമാത്രമാണ് ചെയ്തത്. വിഷയത്തില്‍ കോടതിയെ സമീപിയ്ക്കുമെന്നും ജോര്‍ജ്ജ് വ്യക്തമാക്കിയിട്ടുണ്ട്.

English summary
Speaker N Sakthan rejected PC George's plea against Kerala Congress M's complaint.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X