കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പദവിക്ക് യോജിക്കാത്ത ചെയ്തികളാണ് സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത്; തുറന്നടിച്ച് രമേശ് ചെന്നിത്തല

Google Oneindia Malayalam News

മലപ്പുറം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പൊന്നാനിയുടെ നിയമസഭാ പ്രതിനിധി കേരളത്തിന്റെ നിയമസഭാ സ്പീക്കര്‍ കൂടിയാണ്. ആ പദവിക്ക് യോജിക്കാത്ത ചെയ്തികളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

kerala

സ്വര്‍ണ്ണക്കള്ളക്കടത്തു പ്രതികളുമായി സൂക്ഷിക്കുന്ന ദുരൂഹ ബന്ധങ്ങള്‍, റിവേഴ്സ് ഹവാലയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍, നിഷ്പക്ഷത പാലിക്കേണ്ട സ്ഥാനത്തിരുന്ന് ഏകപക്ഷീയമായി പെരുമാറുന്ന രീതി തുടങ്ങി നിയമസഭക്ക് തന്നെ അപമാനകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

സ്വന്തം മണ്ഡലത്തിലെ കടല്‍ഭിത്തി നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പോലും അദ്ദേഹം തയാറായിട്ടില്ല. കേരളത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലും, സാംസ്‌കാരിക ചരിത്രത്തിലും ഇടമുള്ള മണ്ണാണ് പൊന്നാനി. അവിടെ ഇത്തവണ യു. ഡി. എഫ് ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 സി-ഡാക്കില്‍ 100ഓളം ഒഴിവുകള്‍; പ്രോജക്ട് എഞ്ചിനീയര്‍, പ്രോജക്ട് ടെക്‌നീഷ്യന്‍ തസ്തികകള്‍ സി-ഡാക്കില്‍ 100ഓളം ഒഴിവുകള്‍; പ്രോജക്ട് എഞ്ചിനീയര്‍, പ്രോജക്ട് ടെക്‌നീഷ്യന്‍ തസ്തികകള്‍

അതേസമയം, ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമുണ്ടോ എന്നറിയാന്‍ പൊതുസമൂഹത്തിന് താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസി സമൂഹങ്ങളെയും ഭക്തജനങ്ങളെയും വേദനിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് ശബരിമല വിഷയത്തില്‍ പിണറായി വിജയന്‍ സ്വീകരിച്ചു പോന്നത്. ആ നിലപാടില്‍ മാറ്റമുണ്ടോ എന്നാണ് പിണറായി വ്യക്തമാക്കേണ്ടത്.

ഉത്തരാഖണ്ഡ്; കനത്ത വെള്ളപ്പാച്ചിൽ.. മിന്നൽ പ്രളയത്തിൽ 150 പേരെ കാണാതായതായി റിപ്പോർട്ട്ഉത്തരാഖണ്ഡ്; കനത്ത വെള്ളപ്പാച്ചിൽ.. മിന്നൽ പ്രളയത്തിൽ 150 പേരെ കാണാതായതായി റിപ്പോർട്ട്

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

ശബരിമല വിഷയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച കരട് ബില്ല് മികച്ചതാണ്. അത് യു ഡി എഫ് കൂടുതല്‍ ചര്‍ച്ച ചെയ്ത് അന്തിമ രൂപമുണ്ടാക്കും. ലോക്‌സഭയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ അവതരിപ്പിക്കുകയും നിയമസഭയില്‍ എം വിന്‍സെന്റ് അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്പീക്കര്‍ അനുമതി നിഷേധിക്കുകയും ചെയ്തതാണ് ഈ കരട് ബില്ല്. യു ഡി എഫ് അധികാരത്തിലെത്തുമ്പോള്‍ ഇത് നിയമമാക്കും. സിപിഎമ്മിന് തങ്ങളുടെ നിലപാട് പറയാന്‍ ധൈര്യമുണ്ടോ?- ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

 ജയിച്ച സീറ്റ് പാർട്ടിയുടേത്; വിട്ടുനൽകുന്ന കീഴ് വഴക്കമില്ലെന്ന് ടിപി പീതാംബരൻ, നാല് സീറ്റിലും മത്സരിക്കുമെന് ജയിച്ച സീറ്റ് പാർട്ടിയുടേത്; വിട്ടുനൽകുന്ന കീഴ് വഴക്കമില്ലെന്ന് ടിപി പീതാംബരൻ, നാല് സീറ്റിലും മത്സരിക്കുമെന്

 നിയമന വിവാദം; ഉപജാപം നിങ്ങൾക്ക് തെളിയിക്കാമോ?,എംബി രാജേഷിനെ വെല്ലുവിളിച്ച് ഡോ ഉമര്‍ തറമേല്‍ നിയമന വിവാദം; ഉപജാപം നിങ്ങൾക്ക് തെളിയിക്കാമോ?,എംബി രാജേഷിനെ വെല്ലുവിളിച്ച് ഡോ ഉമര്‍ തറമേല്‍

പുത്തന്‍ ഡിസിസികള്‍, കൊല്ലത്ത് യുവനിര, രാഹുല്‍ എത്തും മുമ്പ് തന്ത്രമൊരുക്കി കോണ്‍ഗ്രസ്!!പുത്തന്‍ ഡിസിസികള്‍, കൊല്ലത്ത് യുവനിര, രാഹുല്‍ എത്തും മുമ്പ് തന്ത്രമൊരുക്കി കോണ്‍ഗ്രസ്!!

 കേരളത്തിലെ കോൺഗ്രസ്, ബിജെപി നേതാക്കൾക്ക് ഒരേ ഭാവവും സ്വരവും; എ വിജയരാഘവൻ കേരളത്തിലെ കോൺഗ്രസ്, ബിജെപി നേതാക്കൾക്ക് ഒരേ ഭാവവും സ്വരവും; എ വിജയരാഘവൻ

English summary
Speaker's actions were inappropriate for the position Says, Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X