കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കറുടെ മറുപടി വിടവാങ്ങല്‍ പ്രസംഗം പോലെ; പൂര്‍ണ്ണമായ മറുപടി നല്‍കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരേ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ മറുപടി വിടവാങ്ങല്‍ പ്രസംഗം പോലെയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് സ്പീക്കര്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതിന് പൂര്‍ണ്ണമായ മറുപടി സ്പീക്കര്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ramesh

കേരള നിയമസഭയുടെ മഹത്വത്തെക്കുറിച്ചാണ് സ്പീക്കര്‍ പറഞ്ഞത്. ഇവരുടെ മഹത്വം എന്താണെന്ന് ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്.
കേരളത്തില്‍ നടക്കുന്ന എല്ലാ വര്‍ക്കും ഊരാളുങ്കലിന് കൊടുക്കണം എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിന്റെ മുഖം വികൃതമായിരിക്കുകയാണ്. സര്‍ക്കാറിന്റെ കൊള്ളയ്‌ക്കെതിരേ ജനംപ്രതികരിക്കും. ഈ തിരഞ്ഞെടുപ്പോടെ ഇടതുമുന്നണിയുടെ തകര്‍ച്ച പൂര്‍ത്തിയാകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

അടുത്ത കാലത്തായി നിയമസഭാ സ്പീക്കറെക്കുറിച്ച് മോശം വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. നിയമ സഭയിലെ ചിലവുകള്‍ സഭയില്‍ ചര്‍ച്ച ചെയ്യാറില്ല. ഈ പഴുത് ഉപയോഗിച്ചു ധൂര്‍ത്തും അഴിമതിയുമാണ് നടത്തുന്നത്. നിയമസഭാ മന്ദിരത്തിന്റെ മൊത്തം നിര്‍മാണ ചെലവ് 76 കോടി രൂപയാണ്. എന്നാല്‍ ഇക്കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ നൂറ് കോടി രൂപയുടെയെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങളും ആഘോഷങ്ങളും നടത്തിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

പിന്നാലെ പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി സ്പീക്കര്‍ രംഗത്തെത്തിയിരുന്നു. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങല്‍ എല്ലാം തന്നെ അടിസ്ഥാന രഹിതവം ദൗര്‍ഭാഗ്യകരവുമാണെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനത്തിന് വിധേയനാകാന്‍ പാടില്ലാത്ത വിശുദ്ധപശു ആണെന്ന അഭിപ്രായമൊന്നും തനിക്കില്ല. എന്നാല്‍ ഊഹാപോഹം മാത്രം അടിസ്ഥാനമാക്കി ഭരണഘടനാ സ്ഥാപനങ്ങലെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

മികച്ച പ്രവര്‍ത്തനത്തിന് കേരള നിയമസഭക്കും സ്പീക്കര്‍ക്കും നിരവധി ദേശീയ അംഗീകരങ്ങള്‍ കിട്ടിയിട്ടുണ്ട്. മറ്റ് പല നിയമസഭകളും കേരള നിയമസഭകളെ മാതൃകയാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കേരള നിയമ സഭ പ്രവര്ത്തനങ്ങള്‍ ചേര്‍ത്തു 18 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി വന്‍ നേട്ടമാണ് ഇക്കാലയളവില്‍ ഉണ്ടാക്കിയിട്ടുള്ളത്. നിയമ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കിയാണ് മുന്നോട്ട് പോയത്. നിയമസഭാ പ്രവര്‍ത്തനങ്ങളുടെ ചിലവുകള്‍ കുറയ്ക്കാന്‍ വേണ്ടിയാണ് ഇ വിധാന്‍ സഭ എന്ന ആശയം കൊണ്ടു വന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

നവോത്ഥാന നായകനാകാന്‍ ശ്രമിച്ച മുഖ്യമന്ത്രി അധോലോക നായകനായെന്ന് പികെ കൃഷ്ണദാസ്നവോത്ഥാന നായകനാകാന്‍ ശ്രമിച്ച മുഖ്യമന്ത്രി അധോലോക നായകനായെന്ന് പികെ കൃഷ്ണദാസ്

English summary
speaker's reply was like a farewell speech; Allegations based on facts Says, Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X