കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നാനിയിലെ റമദാന്‍ സംഗീത നിശയിലലിഞ്ഞ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍: ഖവാലിയും ഹിന്ദുസ്ഥാനിയും!

  • By Desk
Google Oneindia Malayalam News

മലപ്പുറം: സ്വന്തം മണ്ഡലമായ പൊന്നാനിയിലെ റമദാന്‍ സംഗീത നിശയിലലിഞ്ഞ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും. ഖവാലിയുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും താളം കടലോര ജീവിതത്തില്‍ ഇഴുകി ചേര്‍ന്ന തുറമുഖ നഗരമാണ് പൊന്നാനി. വൈകുന്നേരങ്ങളില്‍ തട്ടുമ്പുറങ്ങളില്‍ സജീവമാകുന്ന മ്യൂസിക് ക്ലബ്ബുകള്‍ പൊന്നാനിയുടെ ഭാഗമാണ്. ഗസലുകളും, പഴയകാല ചലച്ചിത്ര ഗാനങ്ങള്‍ക്കും പുറമെ രാഷ്ര്ടീയ ഗാനങ്ങളും ഈ ക്ലബ്ബുകളില്‍ നിന്നുയരും. റമദാന്‍ മാസമായാല്‍ പുലരും വരെ ഈ സംഗീത കൂട്ടായ്മകള്‍ സജീവമാകും.

എന്നാല്‍ നിരവധി സംഗീത കൂട്ടായ്മകളുണ്ടായിരുന്ന പൊന്നാനിയില്‍ ഇന്ന് വിരലിലെണ്ണാവുന്നവ മാത്രമെ അവശേഷിക്കുന്നുള്ളു. പൊന്നാനിയുടെ സംഗീത പാരമ്പര്യം തിരിച്ചു പിടിക്കുന്നതിന് പരമ്പരാഗത മ്യൂസിക്ക് ക്ലബ്ബുകള്‍ സംരക്ഷിക്കും എന്ന് ഗദ്ധിക വേദിയില്‍ സ്ഥലം എം.എല്‍.എ കൂടിയായ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപിച്ചിരുന്നു.

ponnanimusicnight

പൊന്നാനിയിലെ പീപ്പിള്‍സ് ക്ലബ്ബിലെ കലാകാരന്‍മാരെ ഇതേ വേദിയില്‍ ആദരിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം രാത്രി വണ്ടിപ്പേട്ടയിലെ പീപ്പിള്‍സ് ക്ലബ്ബിലേക്ക് സ്പീക്കര്‍ എത്തിയത്. അപ്രതീക്ഷിതമായെത്തിയ സ്പീക്കറെ സഖാവ് ഇമ്പിച്ചി ബാവയുടെ ഓര്‍മകള്‍ ഉണര്‍ത്തുന്ന പാട്ട് പാടിയാണ് കലാകാരന്‍മാര്‍ വരവേറ്റത്.


റമദാന്‍ മാസത്തിലെ സംഗീത രാവുകളില്‍ പങ്കാളിയായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എത്തിയത് പൊന്നാനിയിലെ പാട്ടുകാര്‍ക്ക് ആവേശമായി. പൊന്നാനിയിലെ പരമ്പരാഗത മ്യൂസിക്ക് ക്ലബ്ബുകള്‍ സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സ്പീക്കര്‍ എത്തിയത്. ഇമ്പിച്ചിബാവ ജന്‍മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പൊന്നാനിയുടെ സംസാകാരിക മുന്ദ്രകളായ സംഗീതക്ലബ്ബുകള്‍ ശക്തിപ്പെടുത്തുന്നത്. തുടര്‍ന്ന് പാട്ടുകാരോടൊപ്പം സ്പീക്കറും ചേര്‍ന്നു. പൊന്നാനിയിലെ പരമ്പരാഗത മ്യൂസിക്ക് ക്ലബ്ബുകളുടെ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും സംഗീതോപകരണങ്ങള്‍ എത്തിക്കുന്നതിനും കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനും വിപുലമായ പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നതെന്ന് പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

English summary
Speaker Sree Ramakrishnan in Music night in malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X