പിണറായിയുടെ പോലീസിനെ തള്ളി സ്പീക്കര്‍!! സാധാരണക്കാര്‍ക്ക് പോലീസിനെ ഭയം!! നിര്ഭാഗ്യകരമത്രേ!!
സാധാരണക്കാര്‍ക്ക് പോലീസിനെ സമീപിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഭയപ്പാടോടെ പോലീസിനെ കാണേണ്ട അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് രംഗത്ത്. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഴയ നിയമസഭ ഹാളില്‍ ചേര്‍ന്ന പ്രത്യേക സഭാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്പീക്കര്‍ എത്തിയത്.
സാധാരണക്കാര്‍ക്ക് പോലീസിനെ സമീപിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഭയപ്പാടോടെ പോലീസിനെ കാണേണ്ട അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ വക്താക്കളായി മാറാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയുന്നില്ലെന്നും ശ്രീരാമകൃഷ്ണന് കുറ്റപ്പെടുത്തി. ഈ രീതിയില്‍ മാറ്റം വരണമെന്നും വികസന കാര്യങ്ങളില്‍ ഭരണ പ്രതിപക്ഷ ഭേദമെന്യേ പൊതുസമവായം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിയമനിര്‍മാണ സഭ ലക്ഷ്യം നിറവേറ്റിയോയെന്ന് ആത്മ പരിശോധന നടത്തണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിലേക്ക് എത്താന്‍ കഴിഞ്ഞോയെന്ന പരിശോധിക്കണമെന്നും അദ്ദേഹം. പൊതുസമൂഹത്തിന് ജനാധിപത്യത്തിന്റെ പാഠശാലയാണ് നിയമസഭയെന്നും സ്പീകര്‍ വ്യക്തമാക്കി. വികസനത്തിന്റെ വലിയ മാതൃകകള്‍ സൃഷ്ടിച്ചെങ്കിലും നഷ്ടപ്പെട്ട അവസരങ്ങള്‍ വിസ്മരിച്ച് കൂടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications