കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ പോലീസിനെ തള്ളി സ്പീക്കര്‍!! സാധാരണക്കാര്‍ക്ക് പോലീസിനെ ഭയം!! നിര്‍ഭാഗ്യകരമത്രേ!!

സാധാരണക്കാര്‍ക്ക് പോലീസിനെ സമീപിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഭയപ്പാടോടെ പോലീസിനെ കാണേണ്ട അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ രംഗത്ത്. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഴയ നിയമസഭ ഹാളില്‍ ചേര്‍ന്ന പ്രത്യേക സഭാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്പീക്കര്‍ എത്തിയത്.

സാധാരണക്കാര്‍ക്ക് പോലീസിനെ സമീപിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഭയപ്പാടോടെ പോലീസിനെ കാണേണ്ട അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

sreeramakrishanan

സംസ്ഥാനത്തിന്റെ വക്താക്കളായി മാറാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയുന്നില്ലെന്നും ശ്രീരാമകൃഷ്ണന്‍ കുറ്റപ്പെടുത്തി. ഈ രീതിയില്‍ മാറ്റം വരണമെന്നും വികസന കാര്യങ്ങളില്‍ ഭരണ പ്രതിപക്ഷ ഭേദമെന്യേ പൊതുസമവായം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയമനിര്‍മാണ സഭ ലക്ഷ്യം നിറവേറ്റിയോയെന്ന് ആത്മ പരിശോധന നടത്തണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിലേക്ക് എത്താന്‍ കഴിഞ്ഞോയെന്ന പരിശോധിക്കണമെന്നും അദ്ദേഹം. പൊതുസമൂഹത്തിന് ജനാധിപത്യത്തിന്റെ പാഠശാലയാണ് നിയമസഭയെന്നും സ്പീകര്‍ വ്യക്തമാക്കി. വികസനത്തിന്റെ വലിയ മാതൃകകള്‍ സൃഷ്ടിച്ചെങ്കിലും നഷ്ടപ്പെട്ട അവസരങ്ങള്‍ വിസ്മരിച്ച് കൂടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

English summary
speaker sreerama krishnan against kerala police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X