പിസി ജോർജിന് അടുത്ത പണി!!നടിക്കെതിരായ വാക്കുകൾ മനുഷ്യത്വരഹിതമെന്ന് സ്പീക്കർ!! വേണ്ടത് ചെയ്യും!!
പിസി ജോർജിന്റെ പരാമർശം മനുഷ്യത്വ രഹിതമാണെന്നും ക്രിമിനലുകൾക്കുള്ള പ്രോത്സാഹനവുമാണെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരം: നടിക്കെതിരായ പരാമർശത്തിൽ പിസി ജോർജിനെതിരെ സ്പീക്കർ ശ്രീരാമകൃഷ്ണൻ രംഗത്ത്. പിസി ജോർജിന്റെ പരാമർശം മനുഷ്യത്വ രഹിതമാണെന്നും ക്രിമിനലുകൾക്കുള്ള പ്രോത്സാഹനവുമാണെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു. സ്പീക്കറെന്ന നിലയിൽ പിസി ജോർജിനെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീരാമകൃഷ്ണന്റെ പ്രതികരണം. പിസി ജോർജിന്റെ പരാമർശം എത്തിക്സ് കമ്മിറ്റിക്ക് അയക്കുമെന്നും അദ്ദേഹം.
ആക്രമിക്കപ്പെട്ട നടിക്കെതിരെ പിസി ജോർജ് നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ആക്രമിക്കപ്പെട്ട നടി രണ്ടാം ദിവസം ഷൂട്ടിങിന് പോകുമോ എന്ന് പിസി ജോര്‍ജ് ചോദിച്ചിരുന്നു. സംഭവത്തിൽ വനിത കമ്മീഷൻ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ നടി പരാതി നൽകിയിട്ടുണ്ട്. നേരത്തെ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ നടൻ ദിലീപിനെ ന്യായീകരിച്ച് പിസി രംഗത്തെത്തിയത് വിവാദമായിരുന്നു.

അങ്ങനെയൊരു ശീലമില്ല
പോലീസ് അന്വേഷിക്കുന്നതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഏതെങ്കിലും കേസിലെ പ്രതികളെ സംബന്ധിച്ചോ അവർക്ക് ലഭിക്കേണ്ട ശിക്ഷയെ സംബന്ധിച്ചോ എന്തെങ്കിലും പറയാൻ താൻ ആളല്ലെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ, അതിനിടയിൽ കയറി അഭിപ്രായം പറയുന്ന ശീലം തനിക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് സ്പീക്കറുടെ ഫേസ്ബുക്ക്പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്.

കേരളം ഞെട്ടലോടെ കേട്ട സംഭവം
അർദ്ധരാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങവെ നിർമ്മാതാവ് ഏർപ്പെടുത്തിയ കാറിനുള്ളിൽ വച്ച് രണ്ടര മണിക്കൂറോളം മാനസികവും ശാരീരികവുമായ പീഡനത്തിനിരയായതായി നടി പരാതിപ്പെട്ടത് കേരളം ഞെട്ടലോടെയാണ് കേട്ടതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ വ്യക്തമാക്കിയിരിക്കുന്നു.

മനുഷ്യത്വ രഹിതമായ പരാമർശം
ആക്രമിക്കപ്പെട്ട നടി രണ്ടാം ദിവസം ഷൂട്ടിങിന് പോകുമോ എന്ന പിസി ജോർജിന്റെ പരാമർശം മനുഷ്യത്വ രഹിതമെന്ന് സ്പീക്കർ. ഇത് തന്റെ നിലപാടാണെന്നും യോജിക്കുന്നവർക്ക് യോജിക്കാമെന്നും അല്ലാത്തവർക്ക് വിയോജിക്കാമെന്നും അദ്ദേഹം പറയുന്നു.

ക്രിമിനലുകൾക്ക് പ്രോത്സാഹനം
ഇത്തരം സംഭവങ്ങളിൾ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ ന്യായീകരണ വാദവുമായി രംഗത്തുവന്നാൽ അത് ക്രിമിനലുകൾക്ക് പ്രോത്സാഹനമാകുമെന്ന് സ്പീക്കർ പറയുന്നു. ആരുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ ഇത്തരം കമന്റുകൾ ഉണ്ടാകാൻപാടില്ല എന്ന അഭിപ്രായത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും സ്പീക്കർ.

സാധ്യമായത് ചെയ്യും
ഈ സംഭവത്തിൽ താൻ വഹിക്കുന്ന സ്ഥാനവുമായി ബന്ധപ്പെട്ട് എന്തു ചെയ്യാൻ കഴിയുമെന്ന് ചില സുഹൃത്തുക്കൾ ചോദിച്ചുവെന്ന് സ്പീക്കർ പോസ്റ്റിൽ പറയുന്നു. ഇക്കാര്യത്തിൽ തീർച്ചയായും സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കിയാണ് സ്പീക്കർ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

നടിക്കെതിരെ പിസി
ആക്രമണത്തിനിരയായ നടിയെ അപമാനിക്കുന്ന തരത്തിലാണ് പിസി ജോർജിന്റെ പരാമർശം. ആക്രമിക്കപ്പെട്ട നടി അടുത്ത ദിവസം തന്നെ ഷൂട്ടിങിന് പോയതിനെ പരിഹസിച്ചായിരുന്നു പിസി ജോർജ് രംഗത്തെത്തിയത്. ഇതിനെതിരെ കടുത്ത വിമർശനം തന്നെ ഉയർന്നിരുന്നു.

വനിത കമ്മീഷൻ ഇടപെടൻ
സംഭവത്തിൽ വനിത കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. പിസി ജോർജിന്റെ മൊഴി എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. പിസി ജോർജിനെതിരെ നടിയും പാതി നൽകിയിരിക്കുകയാണ്.












Click it and Unblock the Notifications