• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജനാധിപത്യത്തിന് ഭൂഷണം അല്ല: ചെന്നിത്തലയ്ക്കും കെ സുരേന്ദ്രനും മറുപടിയുമായി സ്പീക്കര്‍

തിരുവനന്തപുരം: ആദ്യം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഏറ്റെടുത്ത ആരോപണങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങല്‍ എല്ലാം തന്നെ അടിസ്ഥാന രഹിതവം ദൗര്‍ഭാഗ്യകരവുമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. വിമര്‍ശനത്തിന് വിധേയനാകാൻ പാടില്ലാത്ത വിശുദ്ധപശു ആണെന്ന അഭിപ്രായമൊന്നും തനിക്കില്ല. എന്നാൽ ഊഹാപോഹം മാത്രം അടിസ്ഥാനമാക്കി ഭരണഘടനാ സ്ഥാപനങ്ങലെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മികച്ച പ്രവര്‍ത്തനത്തിന് കേരള നിയമസഭക്കും സ്പീക്കര്‍ക്കും നിരവധി ദേശീയ അംഗീകരങ്ങൾ കിട്ടിയിട്ടുണ്ട്. മറ്റ് പല നിയമസഭകളും കേരള നിയമസഭകളെ മാതൃകയാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കേരള നിയമ സഭ പ്രവര്ത്തനങ്ങൾ ചേർത്തു 18 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി വൻ നേട്ടമാണ് ഇക്കാലയളവില്‍ ഉണ്ടാക്കിയിട്ടുള്ളത്. നിയമ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കിയാണ് മുന്നോട്ട് പോയത്. നിയമസഭാ പ്രവര്‍ത്തനങ്ങളുടെ ചിലവുകള്‍ കുറയ്ക്കാന്‍ വേണ്ടിയാണ് ഇ വിധാന്‍ സഭ എന്ന ആശയം കൊണ്ടു വന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

ഈ പദ്ധതിയുടെ നടത്തിപ്പിനായി ഉന്നതതല സമിതി വേണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ആ സമിതിയില്‍ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ അംഗങ്ങളുമുണ്ട്. സ്പീക്കറുടെ തീരുമാനങ്ങള്‍ ഏകപക്ഷീയമല്ല. എല്ലാ കാര്യങ്ങളും ഒളിവും മറവും കൂടാതെയാണ് ചെയ്തിരിക്കുന്നത്. 30% തുക മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ സമിതികൾ ആലോചിച്ചു ആണ് തീരുമാനിച്ചത്. ഇ വിധാന്‍ സഭ പദ്ധതി നടപ്പിലാക്കുന്നതോടെ നിയമസഭ പ്രവര്‍ത്തനങ്ങളില്‍ 40 കോടിയുടെ ലാഭം ഉണ്ടാകുമെന്നും സ്പീക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ശങ്കര നാരായണൻ തമ്പി ഹാൾ പുതുക്കിപണിതതിലെ ആരോപണങ്ങള്‍ക്കും സ്പീക്കര്‍ മറുപടി പറഞ്ഞു. ലോക കേരള സഭയുടെ അന്തസ്സ് ഉറപ്പാക്കാൻ വേണ്ടിയാണ് ഹാള്‍ പുതുക്കി പണിതത്. സഭക്ക് പുറത്തുള്ള പരിപാടികള്‍ക്കും അതുപയോഗിക്കാം. ഹാൾ പുതുക്കി പണിതത് നന്നായി എന്ന് അന്ന് പ്രതിപക്ഷ അംഗങ്ങളാണ് ഇപ്പോള്‍ അതില്‍ ധൂര്‍ത്ത് ആരോപിക്കുന്നത്. ഊരാളുങ്കൽ ലേബര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ ആദരവോടെയാണ് കാണുന്നത്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലുടെ സത്യസന്ധമായി പണികൾ ചെയ്ത് തീര്‍ക്കുന്ന സ്ഥാപനമാണത്. പദ്ധതി കഴിഞ്ഞ് പണം അധികമായി വന്നാല്‍ തിരിച്ചടയ്ക്കുന്ന ലോകത്തിന്‍റെ ഏക സ്ഥാപനമാണ് അതെന്നും അദ്ദം പറഞ്ഞു.

cmsvideo
  കേരള: സര്‍ക്കാരിനും സ്പീക്കര്‍ക്കും എതിരെ അഴിമതി - ധൂര്‍ത്ത് ആരോപണവുമായി പ്രതിപക്ഷനേതാവ്

  English summary
  speaker sreeramakrishnan's reply on allegations by k surendran and chennithala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X