കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന സുരേഷ് തനിക്ക് അപരിചിതയല്ല...പ്രവാസികളുടെ പ്രശ്‌നത്തില്‍ സഹായം തേടിയെന്ന് സ്പീക്കര്‍!!

Google Oneindia Malayalam News

പൊന്നാനി: സ്വപ്‌ന സുരേഷ് തനിക്ക് അപരിചിതയല്ലെന്ന് വെളിപ്പെടുത്തി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. തനിക്ക് അവരെ അറിയാമായിരുന്നു. തിരുവനന്തപുരത്തുള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്വപ്‌ന നേരിട്ടെത്തി ക്ഷണിച്ചിരുന്നു. കറയുള്ള കണ്ണുകള്‍ കൊണ്ട് നോക്കുമ്പോഴാണ് ആ ദൃശ്യങ്ങളില്‍ പ്രശ്‌നം തോന്നുന്നതെന്നും സ്പീക്കര്‍ തുറന്നടിച്ചു. നയതന്ത്ര ഉദ്യോഗസ്ഥയ്ക്കുള്ള ബഹുമാനമാണ് സ്വപ്‌നയ്ക്ക് നല്‍കിയിരുന്നത്. സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

1

മുമ്പ് പ്രവാസികളുടെ പ്രശ്‌നം പരിഹരിക്കാന്‍ സ്വപ്‌നയുടെ സഹായം തേടിയിരുന്നു. ഇത് യുഎഇ കോണ്‍സുലേറ്റിന്റെ പ്രതിനിധിയെന്ന നിലയിലായിരുന്നു. യുഎഇ കോണ്‍സുലേറ്റിന്റെ പ്രസ് സെക്രട്ടറിയായിരുന്ന ഇവരാണ് യുഎഇ ദിനാഘോഷത്തിനും ഇഫ്താര്‍ വിരുന്നിനും ക്ഷണിച്ചിരുന്നത്. മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ അവര്‍ക്ക് ബഹുമാനം നല്‍കേണ്ടതുണ്ട്. അതാണ് നല്‍കിയിരുന്നത്. ഡിപ്ലോമാറ്റാണെന്ന് കരുതിയതിനാല്‍ ഇവരുടെ പശ്ചാത്തലം താന്‍ അന്വേഷിച്ചതുമില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. അതേസമയം സ്വപ്‌നയ്ക്ക് ലോകകേരള സഭയുമായി യാതൊരു ബന്ധവുമില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

പ്രവാസികളുടെ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട ഡബിള്‍ വെരിഫിക്കേഷന്‍ സംബന്ധിച്ച് പല പ്രശ്‌നങ്ങള്‍ക്കും മലയാളി ഉദ്യോഗസ്ഥയെന്ന നിലയില്‍ സ്വപ്നയെ വിളിച്ചിരുന്നു. അതൊരു തെറ്റായി കാണാന്‍ സാധിക്കില്ല. കേസില്‍ ഏത് തരത്തിലുമുള്ള അന്വേഷണത്തെയും താന്‍ സ്വാഗതം ചെയ്യുന്നു. കാര്‍ബണ്‍ വളരെ കുറച്ചുവിടുന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനമാണെന്ന് പറഞ്ഞാണ് സ്വപ്‌ന എന്നെ വിളിച്ചത്. വളരെ നിര്‍ബന്ധിച്ചപ്പോഴാണ് വരാമെന്ന് പറഞ്ഞത്. അതുകൊണ്ടാണ് പോയത്. പത്ത് പേര്‍ പരമാവധി ആ ചടങ്ങിന് ഉണ്ടായി കാണും. ഇതിന്റെ അര്‍ത്ഥം എന്തെങ്കിലും കുറ്റം ഞാന്‍ ചെയ്‌തെന്നാണോ എന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചോദിച്ചു.

ലോക കേരളസഭയില്‍ ആരെല്ലാം പങ്കെടുക്കണം എന്ന് തീരുമാനിക്കുന്നത് സ്വപ്‌ന സുരേഷ് അല്ല. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് അവര്‍ ചിലപ്പോള്‍ പങ്കെടുത്തിട്ടുണ്ടാവും. ഐടി വകുപ്പില്‍ ജോലി കിട്ടിയത് അടക്കമുള്ള കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് പിണറായി പറഞ്ഞു. എല്ലാം കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ ഉത്തരവാദിത്തമാണ്. വിമാനത്താവളം കേന്ദ്രത്തിന് കീഴിലാണ്. സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

English summary
speaker sreeramakrishnan says he knows swapna suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X