സ്‌പീക്കർ ശ്രീരാമകൃഷ്ണനും കോവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് സ്‌പീക്കറുടെ ഓഫീസ് അറിയിച്ചു
തിരുവനന്തപുരം: സ്‌പീക്കർ ശ്രീരാമകൃഷ്ണനും കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് സ്‌പീക്കറുടെ ഓഫീസ് അറിയിച്ചു. വോട്ടെടുപ്പിന് പിന്നാലെ നിരവധി നേതാക്കൾക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാം തരംഗത്തിന്റെ വ്യാപനം സംസ്ഥാനത്തും പ്രതിഫലിക്കുന്നതിന്റെ ഭാഗമാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം ഡോളർ കടത്ത് കേസിൽ സ്പീക്കറെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. രാവിലെ മുതൽ ഉച്ചവരെയാണ് ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെ വസതിയിൽ എത്തിയായിരുന്നു ചോദ്യം ചെയ്യൽ. ആരോപണങ്ങളെല്ലാം സ്പീക്കർ നിഷേധിച്ചു. കഴിഞ്ഞ ദിവസം സ്പീക്കറോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടിസ് അയച്ചിരുന്നു. എന്നാൽ ശാരീരികാസ്വാസ്ഥ്യം കാരണം അന്നും ഹാജരാകാൻ സാധിച്ചില്ല. ഇതിന് പിന്നാലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്പീക്കറിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി ചോദ്യം ചെയ്തത്.
രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും ശ്രീരാമകൃഷ്ണൻ കസ്റ്റംസിന് മുന്നിൽ ഹാജരായിരുന്നില്ല. കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം സമൻസ് അയച്ചങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സമൻസ് നൽകിയത്. എന്നാൽ, സുഖമില്ലെന്നും പിന്നീട് ഹാജരാകാമെന്നും കാട്ടി സ്പീക്കർ അന്വേഷണ ഉദ്യോഗസ്ഥന് മറുപടി നൽകുകയായിരുന്നു.
ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍
അതേസമയം കേരളത്തിലും കോവിഡ് വ്യാപനം രൂക്ഷമാവുകയായിരുന്നു. രാജ്യത്തും രണ്ടാം തരംഗത്തിൽ നിരവധിയാളുകൾക്കാണ് കൊറോണ വൈറസ് ബാധയുണ്ടായത്. തുടർച്ചയായ അഞ്ചാം ദിവസവും ഒരു ലക്ഷത്തിന് മുകളിൽ പുതിയ കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു.
പ്രിയ നായിക ശ്രദ്ധ കപൂർ, ബീച്ച് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications