കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്ഭവനിലെത്തി സ്പീക്കര്‍, വഴങ്ങി ഗവര്‍ണര്‍, നിയമസഭാ സമ്മേളനത്തിന് വ്യാഴാഴ്ച്ച അനുമതി!!

Google Oneindia Malayalam News

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കി. വിവാദ കാര്‍ഷിക നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നേരത്തെ ഗവര്‍ണറെ രാജ്ഭവനിലെത്തി സന്ദര്‍ശിച്ചു. ഈ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് ഗവര്‍ണര്‍ സമ്മേളനത്തിന് നല്‍കിയത്. കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിനുള്ള അനുമതിയുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നത്.

1

നിയമസഭയുടെ പ്രത്യേക സമ്മേളത്തിനുള്ള അനുമതിയും സ്പീക്കര്‍ ഗവര്‍ണറോട് ഉന്നയിച്ചിരുന്നു. എന്നാല്‍ അനുമതി ചോദിച്ച രീതിയിലുള്ള അതൃപ്തി ഗവര്‍ണര്‍ സ്പീക്കറെയും അറിയിച്ചു.സര്‍ക്കാര്‍ നിയമസഭാ സമ്മേളനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കിയിരുന്നു. സമ്മേളനത്തിന്റെ ആവശ്യകത വീണ്ടും ഗവര്‍ണറെ ബോധ്യപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടര്‍ന്നിരുന്നു. സഭ ചേരേണ്ട അടിയന്തര സാഹചര്യം ഉണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണറോട് വീണ്ടും പറഞ്ഞു. അതേസമയം നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടല്‍ ഇല്ലെന്ന് മന്ത്രി വിഎസ് സുനില്‍ കുമാറും വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗം ഗവര്‍ണറെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കൃഷി മന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ പ്രത്യേകഗ നിര്‍ദേശങ്ങളൊന്നും മുന്നോട്ട് വെച്ചിട്ടില്ല. ഗവര്‍ണറുമായി രാഷ്ട്രീയ പ്രശ്‌നമുണ്ടെന്ന് ഈ വിഷയത്തിലൂടെ കാണാനാവില്ല. കേന്ദ്ര സര്‍ക്കാരിന് ഈ വിഷയത്തില്‍ ഇടപെടേണ്ട കാര്യമില്ല. 31ന് തന്നെ സഭ ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇനി വീണ്ടും ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തേണ്ട ആവശ്യമില്ലെന്നും മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. നേരത്തെ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി ആവശ്യപ്പെട്ട് മന്ത്രിമാരായ എകെ ബാലന്‍, സുനില്‍ കുമാര്‍ എന്നിവര്‍ ഇന്നലെ ഗവര്‍ണറെ കണ്ടിരുന്നു. ക്രിസ്മസ് കേക്കുമായിട്ട് അനുനയത്തിനാണ് ഇവര്‍ എത്തിയിരുന്നത്.

Recommended Video

cmsvideo
ലാലേട്ടന്റെ വീടിന് തൊട്ടടുത്താണ് ആര്യയുടെ വീട് | Oneindia Malayalam

അതേസമയം ഗവര്‍ണര്‍ അനുമതി നല്‍കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ മന്ത്രിമാരെയും സ്പീക്കറെയും കളത്തിലിറക്കിയത്. അടിയന്തര സാഹചര്യം ഗവര്‍ണറെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി സുനില്‍ കുമാറും പറഞ്ഞു. പ്രത്യേക നിയമസഭാ സമ്മേളനത്തോട് എതിര്‍പ്പ് അറിയിച്ചെങ്കിലും മന്ത്രിമാര്‍ നേരിട്ട് കണ്ടതോടെ ഗവര്‍ണര്‍ വഴങ്ങുമെന്നാണ് പ്രതീക്ഷ. 31ന് സഭചേരാന്‍ അനുമതി തേടി അയച്ച ഫയലില്‍ അടക്കം കാര്‍ഷിക നിയമഭേദഗതി കര്‍ഷകര്‍ക്കുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് കൃത്യമായി പരാമര്‍ശിക്കുന്നുണ്ട്.

English summary
speaker sreeramkrishnan visits governor at raj bhavan discuss assembly meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X