കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോളര്‍ കേസ്‌;സ്‌പീക്കറെ കസ്റ്റംസ്‌ ചോദ്യം ചെയ്യും; ചോദ്യം ചെയ്യല്‍ നിയമസഭാ സമ്മേളനത്തിന്‌ ശേഷം

Google Oneindia Malayalam News

കൊച്ചി: ഡോളര്‍ കടത്തു കേസില്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ നിയമസഭാ സമ്മേളനത്തിന്‌ ശേഷം കസ്റ്റംസ്‌ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ സ്‌പീക്കര്‍ക്ക്‌ ഉടന്‍ നോട്ടീസ്‌ നല്‍കും. സ്‌പീക്കറെ ചോദ്യം ചെയ്യാന്‍ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്റെ അടസ്ഥാനത്തിലാണ്‌ കസ്‌റ്റംസിന്റെ നീക്കം.
വിദേശത്തേക്ക്‌ ഡോളര്‍ കടത്തിയെന്ന കേസില്‍ സ്വര്‍ണ്ണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമെഴിയുടെ അടസ്ഥാനത്തിലാണ്‌ സ്‌പീക്കറെ ചോദ്യം ചെയ്യാന്‍ കസ്‌റ്റംസ്‌ ഒരുങ്ങുന്നത്‌. കസ്‌റ്റംസ്‌ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പീക്കറെ ചോദ്യം ചെയ്യാന്‍ തടസങ്ങളിലെന്നാണ്‌ അന്വേഷണ സംഘത്തിന്‌ ലഭിച്ചിരിക്കുന്ന നിയമോപദേശം.

Recommended Video

cmsvideo
എറണാകുളം: ഡോളർ കടത്ത് കേസ്;നിയമസഭ കഴിഞ്ഞാലുടന്‍ സ്പീക്കറെ ചോദ്യം ചെയ്യും;നിലപാട് കടുപ്പിച്ച് കസ്റ്റംസ്
speaker

നിയമസഭയോടുള്ള ആദര സൂചകമായി സഭ സമ്മേളിക്കുന്ന സമയത്ത്‌ ചോദ്യം ചെയ്യല്‍ ഒഴിവാക്കുന്നതാണ്‌ ഉചിതമെന്നും നിര്‍ദേശമുണ്ടായി.നിയമോപദേശത്തിന്റെ അടസ്ഥാനത്തില്‍ നിയമസഭ കഴിഞ്ഞാലുടന്‍ സ്‌പീക്കറെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ്‌ കസ്റ്റംസ്‌ തീരുമാനം. കസ്റ്റംസിന്റെ അന്വേഷണ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റും ശേഖരിച്ചിട്ടുള്ളതിനാല്‍ സ്‌പീക്കറെ എന്‍ഫോഴ്‌സ്‌മെന്റും ചോദ്യം ചെയതേക്കും.

സ്വപ്‌നയും സരിത്തും കോണ്‍സുലേറ്റിലെ ഫിനാന്‍സ്‌ മേധാവിയായ ഈജിപ്‌ഷ്യന്‍ പൗരന്‍ ഖാലിദും ചേര്‍ന്ന്‌ ഒരു ലക്ഷത്തി തൊണ്ണൂറായിരം ഡോളര്‍ വിദേശത്തെക്ക്‌ കടത്തിയെന്നാണ്‌ കേസ്‌. ഈ ഡോളര്‍ ദുബൈയില്‍ കൈപ്പറ്റിയ മലപ്പുറം സ്വദേശികളായ രമ്‌ടു പേരെ കസ്റ്റംസ്‌ ഈ ആഴ്‌ച്ച ചോദ്യം ചെയ്യും. ഇത്തരത്തിലുള്ള ഡോളര്‍ കടത്തില്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്റെ പങ്കാണ്‌ കസ്റ്റംസ്‌ അന്വേഷിക്കുന്നത്‌. ഇതുമായി ബന്ധപ്പെട്ട്‌ സ്‌പീക്കറുടെ അസിസ്റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറി കെ അയ്യപ്പനെ എട്ടരമണിക്കൂര്‍ കസ്റ്റംസ്‌ ചോദ്യം ചെയ്യ്‌തിരുന്നു.

English summary
speaker sreeramakrishnan will questioning by customs after assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X