കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''സ്വര്‍ണക്കടത്തിലെ ഉന്നതന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍'',അധോലോക സംഘങ്ങളെ സഹായിച്ചെന്ന് സുരേന്ദ്രന്‍

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ ആ ഉന്നതന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്പീക്കര്‍ക്കും സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സുരേന്ദ്രന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മന്ത്രിമാരും സ്പീക്കറും വരെ സ്വര്‍ണക്കടത്തിനായി സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. അധോലോക സംഘങ്ങളെ സഹായിക്കാനായി പോലും ഇവര്‍ പദവികള്‍ ദുരുപയോഗം ചെയ്‌തെന്നും സുരേന്ദ്രന്‍ പറഞ്ഞു.

1

കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്തില്‍ ഒരു ഉന്നത് പങ്കുണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇത് തന്നെ പറഞ്ഞിരുന്നു. ഭഗവാന്റെ പേരുള്ളയാളാണ് ഈ പ്രമുഖനെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. തുടര്‍ന്ന് ഇന്ന് ശ്രീരാമകൃഷ്ണന്റെ പേര് സുരേന്ദ്രന്‍ വെളിപ്പെടുത്തിയത്. സ്പീക്കറുടെ വിദേശയാത്രകള്‍ പലതും ദുരൂഹമാണെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. നേരത്തെ തന്നെ സ്വര്‍ണക്കടത്തില്‍ ഉന്നതന് പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതില്‍ പിടിച്ചാണ് സ്പീക്കര്‍ക്കെതിരെ സുരേന്ദ്രന്‍ രംഗത്തുവന്നിരിക്കുന്നത്.

അതേസമയം പാലാരവട്ടം നല്ല രീതിയില്‍ അന്വേഷിച്ചാല്‍ കൂടുതല്‍ മുസ്ലീം ലീഗ് നേതാക്കള്‍ അകത്താവും. നിലവിലെ രണ്ട് എംഎല്‍എമാരുടെ അറസ്റ്റില്‍ അത് ഒതുങ്ങില്ല. കൂടുതല്‍ പേരില്‍ അറസ്റ്റിലാവും. കോടികളുടെ അഴിമതിയാണ് യുഡിഎഫ് എംഎല്‍എമാര്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 14 മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിരുന്നു. എന്നാല്‍ യുഡിഎഫും ഇടതുമുന്നണിയും നല്ല ബന്ധത്തിലായത് കൊണ്ട് എല്‍ഡിഎഫ് അത് പൂഴ്ത്തി. അഴിമതി പ്രതിരോധിക്കുന്നതില്‍ പ്രതിപക്ഷം പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഇരുമുന്നണികളും കേരളത്തെ തകര്‍ക്കുകയാണ്. വികസനമെന്ന് പറയാന്‍ പോലും അവര്‍ക്ക് അധികാരമില്ല. കേരളത്തില്‍ ജനങ്ങള്‍ അഴിമതിയെ കുറിച്ച് ബോധ്യമുള്ളവരാണ്. ശക്തമായ വികാരം അഴിമതിക്കെതിരെ സംസ്ഥാനത്തുണ്ട്. ഈ തിരഞ്ഞെടുപ്പ് അഴിമതിക്കെതിരെയുള്ള ജനവിധിയായിരിക്കും. ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം അഴിമതി തന്നെയാണ്. പ്രതികളെ കുറിച്ച് വിവരങ്ങള്‍ കൈമാറുമ്പോള്‍ ഇത് ഞെട്ടിക്കുന്നതാണെന്ന് കോടതി പറയുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം സുരേന്ദ്രന്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പ്രതികരിച്ചത്. സ്പീക്കറുടെ ജാതകം നോക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Director Ranjith supports Pinarayi Vijayan government | Oneindia Malayalam

English summary
speaker sriramkrishnan involved in gold smuggling alleges k surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X