Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമല്ല; എകെ ബാലനെ പിന്തുണച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

നേരത്തെ മന്ത്രി ബാലന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് എന്‍ ഷംസുദ്ദീന്റെ ചോദ്യത്തിനു മന്ത്രി പരിഹാസം കലര്‍ന്ന മറുപടി നല്‍കിയത്.

തിരുവനന്തപുരം: എകെ ബാലന്റെ വിവാദ പരാമര്‍ശത്തെ പിന്തുണച്ച് സ്പീക്കര്‍ പി രാമകൃഷ്ണന്‍. അട്ടപ്പാടിയില്‍ നാലു നവജാത ശിശുക്കള്‍ മരിച്ചതിനെക്കുറിച്ച് പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി എകെ ബാലന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. നിയമസഭയിലായിരുന്നു സ്പീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ മന്ത്രി ബാലന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് എന്‍ ഷംസുദ്ദീന്റെ ചോദ്യത്തിനു മന്ത്രി പരിഹാസം കലര്‍ന്ന മറുപടി നല്‍കിയത്. അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ ഈ സര്‍ക്കാരിന്റെകാലത്ത് പോഷകാഹാരക്കുറവു കാരണം നാലു നവജാതശിശുക്കള്‍ മരിച്ചെന്നു ഷംസുദ്ദീന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 'ബഹുമാനപ്പെട്ട മെംബര്‍ പറഞ്ഞതു പോലെ നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്. അതു പോഷകാഹാരക്കുറവു കൊണ്ടായിരുന്നില്ല. ഒന്ന് അബോര്‍ഷനാണ്. അബോര്‍ഷന്‍ എന്നു പറഞ്ഞാല്‍ നിങ്ങളുടെ കാലത്ത് ഗര്‍ഭിണിയായത്. എന്നായിരുന്നു മന്ത്രിയുടെ മറുപടി.

 p-sreeramakrishnan

ഇപ്പോഴാണു ഡെലിവറി ആയത്. അതിനു ഞാന്‍ ഉത്തരവാദിയല്ല. മറ്റൊന്നിനു വാല്‍വിന്റെ തകരാറ്. അതു ഗര്‍ഭിണിയായതും നിങ്ങളുടെ കാലത്താണ്. ഇപ്പോഴാണു പ്രസവിച്ചത്. അതിനും ഞാന്‍ ഉത്തരവാദിയല്ല' മന്ത്രിയുടെ മറുപടിയില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും ചിരിപൊട്ടി. ചില ഭരണപക്ഷ എംഎല്‍എമാര്‍ ഡെസ്‌കില്‍ തട്ടി മന്ത്രിയെ അഭിനന്ദിച്ചിരുന്നു.

ഈ പ്രസ്താവന അപകീര്‍ത്തികരമല്ലെന്നാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. വിവാദ പരാമര്‍ശത്തിന് ശേഷം പരാമര്‍ശങ്ങളുടെ പേരില്‍ അപമാനിക്കാനുളള നീക്കത്തിനെതിരെ ബാലന്‍ തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എത്തിയിരുന്നു. അപമാനിക്കരുത് എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പിലാണ് തനിക്കെതിരായി ബോധപൂര്‍വമുളള നീക്കം നടക്കുന്നതായി ബാലന്‍ ആരോപിച്ചതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+