സിനിമയിലെ വിസ്മയിപ്പിക്കുന്ന രംഗങ്ങള്‍ ജീവിതത്തില്‍ അനുകരിക്കാന്‍ ശ്രമിച്ച ദുരന്ത കാഴ്ച !!
സക്രീനില്‍ ജീവന് പകര്‍ന്ന കഥാപാത്രത്തെ നിത്യജീവിതത്തില്‍ അനുകരിക്കാന്‍ ശ്രമിച്ച ദുരന്തകാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
കൊല്ലം : സിനിമാതാരങ്ങള്‍ വിണ്ണിലെ താരങ്ങളല്ല മറിച്ച് മണ്ണിലെ ചെടികളാവണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. സിനിമയെ അനുസ്മരിപ്പിക്കുന്ന പല കാര്യങ്ങളുമാണ് സമീപ കാലത്ത് അരങ്ങേറുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. കൊട്ടാരക്കര ഭരത് മുരളി കള്‍ച്ചര്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ മുരളി പുരസ്കാരം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ഇന്ദ്രന്‍സിനും സുരഭി ലക്ഷ്മിക്കുമാണ് പുരസ്കാരങ്ങള്‍ ലഭിച്ചത്.
സിനിമയില്‍ കാണുന്നത് പോലെ വിസ്മയിപ്പിക്കുന്നതാണ് യഥാര്‍ത്ഥ ജീവിതമെന്ന തോന്നല്‍ സിനിമാപ്രവര്ത്തകര്ക്കിടയിലോ പ്രേക്ഷകര്‍ക്കിടയിലോ അനുഭവപ്പെടരുതെന്നും സ്പീക്കര്‍ പറഞ്ഞു. ഇത്തരത്തില്‍ തോന്നിയതിന്റെ ദുരന്തമാണ് ഇപ്പോള്‍ മലയാള സിനിമയില്‍ കണ്ടതെന്നും സ്പീക്കര്‍ വ്യക്തമാക്കി.

മികച്ച സിനിമകള്‍ മാത്രം പോര
മലയാളത്തില്‍ മികച്ച സിനിമകള്‍ ഉണ്ടാവുന്നുണ്ടെങ്കിലും സംസ്കാരത്തിന്റെ കാര്യത്തില്‍ മലയാള ചലച്ചിത്രലോകം പിന്നിലാണെന്ന് സ്പീക്കര്‍ പറഞ്ഞു. മികച്ച സിനിമയ്ക്ക് പുറമേ മികച്ച സിനിമാസംസ്കാരവും മലയാള സിനിമ പിന്തുടരണം. മറ്റ് താരങ്ങള്‍ക്ക് മാതൃകയാക്കാവുന്ന സംസ്കാരം പിന്തുടരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിണ്ണിലെ താരങ്ങളാവരുത്
അഭ്രപാളിയില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരങ്ങള്‍ നിത്യജീവിതത്തിലും അങ്ങനെയായി മാറിയ ദുരന്ത കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും സ്പീക്കര്‍ വിശദമാക്കി. വിണ്ണിലെ താരങ്ങളായല്ല മറിച്ച് മണ്ണിലെ ചെടികളായി താരങ്ങള്‍ മാറണം.

അഭിനയ മികവില്‍ മുന്നിട്ടു നില്ക്കുന്ന പ്രതിഭ
നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തിയ മുരളി അഭിനയകലയില്‍ അഗ്രഗണ്യനായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. ജീവിക്കുകയാണെന്ന് തോന്നലുണ്ടാക്കുന്ന കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

പിന്നെയും സിനിമയിലൂടെ ഇന്ദ്രന്‍സിന് പുരസ്കാരം
അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഇന്ദ്രന്‍സിന് പുരസ്കാരം ലഭിച്ചത്. ഹാസ്യത്തില്‍ നിന്നും മാറി സ്വഭാവ നടന്റെ വേഷവും തന്റെ കൈയില്‍ ഭദ്രമാണെന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞതാണ്.

മിന്നാമിനുങ്ങും സുരഭിയും
സുരഭി ലക്ഷ്മിയെ ദേശീയ അവാര്‍ഡിനര്‍ഹയാക്കിയ മിന്നാമിനുങ്ങിലെ പ്രകടനത്തിലൂടെയാണ് താരത്തിന് മുരളി പുരസ്കാരവും ലഭിച്ചിട്ടുള്ളത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications