കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയിലെ വിസ്മയിപ്പിക്കുന്ന രംഗങ്ങള്‍ ജീവിതത്തില്‍ അനുകരിക്കാന്‍ ശ്രമിച്ച ദുരന്ത കാഴ്ച !!

സക്രീനില്‍ ജീവന്‍ പകര്‍ന്ന കഥാപാത്രത്തെ നിത്യജീവിതത്തില്‍ അനുകരിക്കാന്‍ ശ്രമിച്ച ദുരന്തകാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

  • By Nihara
Google Oneindia Malayalam News

കൊല്ലം : സിനിമാതാരങ്ങള്‍ വിണ്ണിലെ താരങ്ങളല്ല മറിച്ച് മണ്ണിലെ ചെടികളാവണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സിനിമയെ അനുസ്മരിപ്പിക്കുന്ന പല കാര്യങ്ങളുമാണ് സമീപ കാലത്ത് അരങ്ങേറുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. കൊട്ടാരക്കര ഭരത് മുരളി കള്‍ച്ചര്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ മുരളി പുരസ്‌കാരം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ഇന്ദ്രന്‍സിനും സുരഭി ലക്ഷ്മിക്കുമാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

സിനിമയില്‍ കാണുന്നത് പോലെ വിസ്മയിപ്പിക്കുന്നതാണ് യഥാര്‍ത്ഥ ജീവിതമെന്ന തോന്നല്‍ സിനിമാപ്രവര്‍ത്തകര്‍ക്കിടയിലോ പ്രേക്ഷകര്‍ക്കിടയിലോ അനുഭവപ്പെടരുതെന്നും സ്പീക്കര്‍ പറഞ്ഞു. ഇത്തരത്തില്‍ തോന്നിയതിന്റെ ദുരന്തമാണ് ഇപ്പോള്‍ മലയാള സിനിമയില്‍ കണ്ടതെന്നും സ്പീക്കര്‍ വ്യക്തമാക്കി.

മികച്ച സിനിമകള്‍ മാത്രം പോര

മികച്ച സിനിമകള്‍ മാത്രം പോര

മലയാളത്തില്‍ മികച്ച സിനിമകള്‍ ഉണ്ടാവുന്നുണ്ടെങ്കിലും സംസ്‌കാരത്തിന്റെ കാര്യത്തില്‍ മലയാള ചലച്ചിത്രലോകം പിന്നിലാണെന്ന് സ്പീക്കര്‍ പറഞ്ഞു. മികച്ച സിനിമയ്ക്ക് പുറമേ മികച്ച സിനിമാസംസ്‌കാരവും മലയാള സിനിമ പിന്തുടരണം. മറ്റ് താരങ്ങള്‍ക്ക് മാതൃകയാക്കാവുന്ന സംസ്‌കാരം പിന്തുടരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിണ്ണിലെ താരങ്ങളാവരുത്

വിണ്ണിലെ താരങ്ങളാവരുത്

അഭ്രപാളിയില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരങ്ങള്‍ നിത്യജീവിതത്തിലും അങ്ങനെയായി മാറിയ ദുരന്ത കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും സ്പീക്കര്‍ വിശദമാക്കി. വിണ്ണിലെ താരങ്ങളായല്ല മറിച്ച് മണ്ണിലെ ചെടികളായി താരങ്ങള്‍ മാറണം.

അഭിനയ മികവില്‍ മുന്നിട്ടു നില്‍ക്കുന്ന പ്രതിഭ

അഭിനയ മികവില്‍ മുന്നിട്ടു നില്‍ക്കുന്ന പ്രതിഭ

നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തിയ മുരളി അഭിനയകലയില്‍ അഗ്രഗണ്യനായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. ജീവിക്കുകയാണെന്ന് തോന്നലുണ്ടാക്കുന്ന കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

പിന്നെയും സിനിമയിലൂടെ ഇന്ദ്രന്‍സിന് പുരസ്‌കാരം

പിന്നെയും സിനിമയിലൂടെ ഇന്ദ്രന്‍സിന് പുരസ്‌കാരം

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഇന്ദ്രന്‍സിന് പുരസ്‌കാരം ലഭിച്ചത്. ഹാസ്യത്തില്‍ നിന്നും മാറി സ്വഭാവ നടന്റെ വേഷവും തന്റെ കൈയില്‍ ഭദ്രമാണെന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞതാണ്.

മിന്നാമിനുങ്ങും സുരഭിയും

മിന്നാമിനുങ്ങും സുരഭിയും

സുരഭി ലക്ഷ്മിയെ ദേശീയ അവാര്‍ഡിനര്‍ഹയാക്കിയ മിന്നാമിനുങ്ങിലെ പ്രകടനത്തിലൂടെയാണ് താരത്തിന് മുരളി പുരസ്‌കാരവും ലഭിച്ചിട്ടുള്ളത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

English summary
Speaker talks about the current trends in Malayalam Cinema.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X