പിണറായിയുടെ വാടക പരാമര്‍ശം നീക്കില്ല!പ്രതിപക്ഷ നേതാവ് തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സ്പീക്കര്‍!
മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ പരാമര്‍ശമാണെന്നും ഇത് രേഖകളില്‍ നിന്ന് നീക്കേണ്ടതില്ലെന്നും സ്പീക്കര്‍ അറിയിച്ചു.
തിരുവനന്തപുരം: കൊച്ചി മറൈന്‍ഡ്രൈവില്‍ സദാചാര ഗുണ്ടായിസം നടത്തിയ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ റൂളിങ്. മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ പരാമര്‍ശമാണെന്നും ഇത് രേഖകളില്‍ നിന്ന് നീക്കേണ്ടതില്ലെന്നും സ്പീക്കര്‍ അറിയിച്ചു.
രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്ക് രാഷ്ട്രീയമായി തന്നെ മറുപടി നല്‍കണമെന്നും അതിന് പ്രതിപക്ഷത്തിന് അവസരം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യുന്ന കീഴ് വഴക്കം ഇല്ലെന്നും ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. നിയമസഭയില്‍ പറയാന്‍ പാടില്ലാത്തതോ നിയമസഭചട്ടങ്ങള്‍ക്ക് വിരുദ്ധമോ ആയിട്ടുള്ള ഒന്നും മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് സ്പീക്കറുടെ റൂളിങ് വ്യക്തമാക്കുന്നു.

അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടു പോയ വെള്ളം ഒഴുക്കിക്കളഞ്ഞതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശം സഭാ രോഖകളില്‍ നിന്ന് നീക്കം ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും സ്പീക്കര്‍ പറഞ്ഞു.












Click it and Unblock the Notifications